ദുല്‍ഖര്‍ എമ്പുരാനിലുണ്ടാകുമോ?, മറുപടിയുമായി പൃഥ്വിരാജും

Published : Jan 05, 2024, 11:30 AM IST
ദുല്‍ഖര്‍ എമ്പുരാനിലുണ്ടാകുമോ?, മറുപടിയുമായി പൃഥ്വിരാജും

Synopsis

ദുല്‍ഖര്‍ എമ്പുരാനില്‍ ഉണ്ടാകുമോ?.

നടൻ പൃഥ്വിരാജ് മോഹൻലാലിനെ നായകനാക്കി സംവിധാനം ചെയ്യുന്ന എമ്പുരാനായി കാത്തിരിക്കുകയാണ് ആരാധകര്‍. വമ്പൻ ഹിറ്റായ ലൂസിഫറിന്റെ തുടര്‍ ചിത്രമായി എമ്പുരാൻ എത്തുമ്പോള്‍ ആരാധകരുടെ ആകാംക്ഷ പ്രത്യേകം വിവരിക്കേണ്ടതില്ല. ദുല്‍ഖറും എമ്പുരാനിലുണ്ടാകുമെന്ന് റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നു. ഇതില്‍ പൃഥ്വിരാജ് പ്രതികരണവുമായി എത്തിയിരിക്കുകയാണ്.

ആരൊക്കെ എമ്പുരാനിലുണ്ടാകുമെന്ന് ഞാൻ പുറത്തുവിട്ടിട്ടില്ല.  മോഹൻലാല്‍ ഉണ്ടാകും എന്നേ നിലവില്‍ പറയാനാകൂ എന്നും പൃഥ്വിരാജ് വ്യക്തമാക്കി. ദുല്‍ഖറിനൊപ്പം എനിക്ക് ഒരു മലയാള സിനിമയില്‍ വേഷമിടണമെന്നുണ്ട്. ദുല്‍ഖറിനും അങ്ങനെ ഒരു ആഗ്രഹമുണ്ടാകും.  ഞങ്ങളെ രണ്ടു പേരെയും ഒന്നിച്ച് സിനിമയില്‍ കാണാൻ ജനങ്ങളും ആഗ്രഹിക്കുന്നുണ്ടാകും. അതിനാല്‍ മികച്ച ഒരു തിരക്കഥയുമായുള്ള സിനിമയ്ക്ക് മാത്രമേ ഞങ്ങള്‍ രണ്ടുപേരും സമ്മതം നല്‍കൂ. ഞങ്ങള്‍ക്ക് യോജിക്കുന്ന ഒരു സിനിമ കഥ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു എന്നും പൃഥ്വിരാജ് വ്യക്തമാക്കുന്നു.

വിലായത്ത ബുദ്ധ എന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരണത്തിനിടെ പൃഥ്വിരാജിന് പരുക്കേല്‍ക്കുകയും ശസ്‍ത്രക്രിയ നടത്തുകയും മൂന്ന് മാസം വിശ്രമിക്കേണ്ടിയും വന്നിരുന്നു. എന്നാല്‍ പരുക്ക് പൂര്‍ണമായും ഭേദമായിട്ടില്ലെന്നാണ് താരം അടുത്തിടെ വ്യക്തമാക്കിയിരുന്നു. തനിക്ക് നിലവില്‍ വലിയ ആക്ഷൻ രംഗങ്ങള്‍ ചെയ്യാൻ സാധിക്കില്ല എന്നും ലൂസിഫറില്‍ സയിദ് മസൂദായി എത്തിയ പൃഥ്വിരാജ് വ്യക്തമാക്കുന്നു. എമ്പുരാനിലും സയിദ് മസൂദായി എത്തുന്ന തനിക്ക് ആക്ഷൻ ചെയ്യണമെങ്കില്‍ 2024 ജൂണോടെ മാത്രമേ സാധിക്കുകയുള്ളൂ എന്നും അതിനാല്‍ താൻ ഉള്‍പ്പെടുന്ന അത്തരം രംഗങ്ങള്‍ അപ്പോള്‍ മാത്രമേ ചിത്രീകരിക്കുന്നുള്ളൂവെന്നും പൃഥ്വിരാജ് മറ്റൊരു അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു.

നടൻ പൃഥ്വിരാജിന്റേതായി സലാര്‍ എന്ന സിനിമയാണ് പ്രദര്‍ശിപ്പിച്ചുകൊണ്ടിരിക്കുന്നത്. പ്രഭാസ് നായകനാകുന്ന സലാറില്‍ പൃഥ്വിരാജിന്റെ കഥാപാത്രവും നിര്‍ണായകമാണ്. പ്രശാന്ത് നീലിനൊപ്പം പ്രഭാസും പൃഥ്വിരാജുമെത്തിയ ചിത്രം വൻ ഹിറ്റായി മാറുകയും ചെയ്‍തു. പൃഥ്വിരാജിന് വര്‍ദ്ധരാജ് മാന്നാര്‍ എന്ന കഥാപാത്രമാണ് സലാറില്‍.

Read More: മൂന്ന് റെക്കോര്‍ഡുകളിലും മോഹൻലാല്‍ രണ്ടാമൻ, ആരാണ് ഒന്നാമൻ?, ഒരു പട്ടികയില്‍ സര്‍പ്രൈസ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
click me!

Recommended Stories

എട്ടര വര്‍ഷത്തിനിപ്പുറം വിധി, അപ്പീലിന് പ്രോസിക്യൂഷന്‍; സിനിമയില്‍ ദിലീപിന്‍റെ ഭാവി എന്ത്?
30-ാമത് ഐഎഫ്എഫ്‌കെ: അബ്ദെര്‍റഹ്‌മാന്‍ സിസ്സാക്കോയ്ക്ക് ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ്