
ദളപതി വിജയ്‍യുടെ ഓരോ സിനിമയും ആഘോഷമാക്കാൻ ആരാധകര്‍ ശ്രമിക്കാറുണ്ട്. വെങ്കട് പ്രഭു വിജയ്‍ നായകനാക്കി ദ ഗ്രേറ്റസ്‍റ്റ് ഓഫ് ഓള്‍ ടൈം അഥവാ ഗോട്ട് എന്ന പേരിലാണ് സിനിമ എടുക്കുന്നത് എന്ന് അറിഞ്ഞതുമുതല്‍ ആരാധകര്‍ ആവേശത്തിലാണ്. എന്നാല്‍ ആ പേരും വിവാദത്തിലായിരിക്കുകയാണ്. സംവിധായകൻ നരേഷ് കുപ്പിളിയാണ് പരാതിയുമായി എത്തിയിരിക്കുന്നത്.
തെലുങ്കിലെ പാഗലെന്ന ഹിറ്റ് സിനിമയുടെ സംവിധായകനായി ശ്രദ്ധയാകര്‍ഷിച്ച നരേഷ് കുപ്പിളി ഗോട്ടിനെതിരെ പരാതിയുമായി എത്തിയിരിക്കുകയാണ്. സംവിധായകൻ നരേഷ് കുപ്പിളി രണ്ടാം സിനിമയുടെ തിരക്കിലാണ്. ഗോട്ട് എന്നാണ് ആ പുതിയ ചിത്രത്തിന് പേര് നല്‍കിയിരിക്കുന്നത്. പ്രമോഷണ്‍ നടക്കുകയാണെന്നും ചുരുങ്ങിയ സമയത്തില്‍ സിനിമയുടെ പേര് മാറ്റാനാകില്ല എന്നുമാണ് വിജയ് നായകനായി ഗോട്ട് ഒരുങ്ങുമ്പോള്‍ നരേഷ് കുപ്പിളി പരാതിപ്പെടുന്നത്.
ദ ഗോട്ടില്‍ വിജയ് ഇരട്ട കഥാപാത്രമായിരിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. ഫസ്റ്റ് ലുക്കടക്കം വലിയ ചര്‍ച്ചയായിരുന്നു. ഡി എജിംഗ് സാങ്കേതിക വിദ്യയുപയോഗിച്ചാണ് താരത്തെ ചെറുപ്പമാക്കുന്നത് എന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. തിരക്കഥ കെ ചന്ദ്രുവും ഏഴിലരശ് ഗുണശേഖരനുമാണ്. ഛായാഗ്രാഹണം സിദ്ധാര്‍ഥ നിര്‍വഹിക്കുന്നു. സംഗീതം യുവൻ ശങ്കര്‍ രാജയാണ്.
ദളപതി വിജയ് നായകനായി ഒടുവിലെത്തിയ ചിത്രം ലിയോയാണ്. വിജയ്‍യുടെ എക്കാലത്തെയും ഒരു ഹിറ്റ് ചിത്രമായി മാറാൻ ലിയോയ്‍ക്ക് കഴിഞ്ഞിരുന്നു. സംവിധായകൻ ലോകേഷ് കനകരാജിന്റെ ഒരു ചിത്രത്തില്‍ വിജയ് നായകനാകുമ്പോള്‍ ഉണ്ടാകുന്ന പ്രതീക്ഷകളെല്ലാം ശരിവെച്ചായിരുന്നു രാജ്യമൊട്ടെകെ സ്വാകാര്യത നേടിയ ലിയോയുടെ വമ്പൻ വിജയം. ഒരു നടൻ എന്ന നിലയിലും സിനിമ വിജയ്‍ക്ക് ഗുണകരമായി എന്നാണ് ലിയോ കണ്ട പ്രേക്ഷരില്‍ ഭൂരിഭാഗം പേരും പറയുന്നത് എന്നാണ് റിപ്പോര്‍ട്ട്.
Read More: മൂന്ന് റെക്കോര്‍ഡുകളിലും മോഹൻലാല്‍ രണ്ടാമൻ, ആരാണ് ഒന്നാമൻ?, ഒരു പട്ടികയില്‍ സര്‍പ്രൈസ്
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക