
ഏറ്റവും പുതിയ ചിത്രം കിംഗ് ഓഫ് കൊത്ത തിയറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുന്നതിനിടെ വൈകാരികമായ കുറിപ്പുമായി നടൻ ദുൽഖർ. പ്രേക്ഷകർക്ക് നന്ദി അറിയിച്ച് കൊണ്ടുള്ളതാണ് പോസ്റ്റ്. താന്‍ ഇവിടെ എത്താൻ കാരണം പ്രേക്ഷകർ ഓരോരുത്തരുമാണെന്നും വീണു പോകുമ്പേഴെല്ലാം അവർ താങ്ങായി നിന്നിരുന്നുവെന്നും ദുൽഖർ കുറിച്ചു.
"സ്നേഹം! എനിക്ക് സ്വപ്നം കാണാൻ കഴിയുന്നതിലും കൂടുതൽ സ്നേഹം എനിക്ക് എപ്പോഴും ലഭിച്ചിട്ടുണ്ട്. ഞാൻ ഇവിടെയുണ്ടാകാൻ കാരണം നിങ്ങൾ ഓരോരുത്തരും ആണ്. ആ സ്നേഹം കാരണം ഞാൻ എല്ലാ സമയത്തും എല്ലാം നൽകുന്നു. ഞാൻ വീണ് പോകുമ്പോഴെല്ലാം നിങ്ങൾ എന്നെ പിടിച്ചുയർത്തി. അത് എന്നെ കഠിനമായി പരിശ്രമിക്കുന്നത് തുടരാൻ പ്രോത്സാഹിപ്പിക്കുന്നു. ഞങ്ങളുടെ സിനിമയ്ക്ക് പ്രേക്ഷകരിൽ നിന്ന് ഇത്രയധികം സ്‌നേഹം ലഭിക്കുന്നതിൽ ഞാൻ വിനീതനാണ്. ഒരു സെറ്റിലെ എല്ലാ ദിവസവും ഓരോ സിനിമയും ഒരു പഠനാനുഭവമാണ്. നിങ്ങളെ രസിപ്പിക്കാൻ ഞങ്ങളുടെ സിനിമയ്ക്ക് അവസരം നൽകുന്ന ഓരോരുത്തർക്കും നന്ദി, നിങ്ങളുടെ ഓണത്തിന്റെ ഭാഗമാകാൻ ഞങ്ങൾക്ക് സാധിച്ചതില്‍ സന്തോഷം. ഞങ്ങളുടെ ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്ന് പ്രേക്ഷകർക്ക് നന്ദി പറയുന്നു", എന്നാണ് ദുൽഖർ കുറിച്ചത്.
ഓഗസ്റ്റ് 24നാണ് അഭിലാഷ് ജോഷി സംവിധാനം ചെയ്ത കിംഗ് ഓഫ് കൊത്ത റിലീസ് ചെയ്തത്. സമീപകാലത്ത് ഏറ്റവും വലിയ പ്രീ റിലീസ് ഹൈപ്പ് ലഭിച്ച ചിത്രത്തിന് റിലീസിന് പിന്നാലെ വ്യാപക ഡീഗ്രേഡിംഗ് നടന്നുവെന്ന് അണിയറപ്രവര്‍ത്തകര്‍ പറഞ്ഞിരുന്നു. ഇതുവരം 7 കോടി ചിത്രം നേടിയെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍. കൊച്ചി മള്‍ട്ടിപ്ലെക്സുകളില്‍ രജനിയുടെ കബാലിയുടെ ഫസ്റ്റ് ഡേ കളക്ഷന്‍ ചിത്രം മറകടന്നുവെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.
അവസാന കടമ്പയും കടന്ന് 'ഖുഷി'; പ്രണയ മാന്ത്രിക ലോകത്തേക്ക് വിജയ് ദേവരക്കൊണ്ടയും സാമന്തയും
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം..
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ