
'കണ്ണും കണ്ണും കൊള്ളൈയടിത്താൽ' എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ദുൽഖർ സൽമാൻ വീണ്ടും തമിഴിൽ നായകനാകുന്ന 'ഹേയ് സിനാമിക'യുടെ ചിത്രീകരണം പൂർത്തിയാക്കി. പ്രമുഖ നൃത്ത സംവിധായിക ബൃന്ദ മാസ്റ്റര്‍ സംവിധായികയായി അരങ്ങേറ്റം കുറിയ്ക്കുന്ന ചിത്രം കൂടിയാണിത്. കൊവിഡ് നിയന്ത്രണങ്ങളിൽ ചിത്രീകരണം നിർത്തിവെച്ചിരുന്ന ചിത്രം ഒരിടവേളയ്ക്ക് ശേഷമായിരുന്നു വീണ്ടും ആരംഭിച്ചത്. കാജൽ അഗർവാളും, അദിതി റാവു ഹൈദരിയുമാണ് നായികമാർ. ചെന്നൈ ആയിരുന്നു പ്രധാന ലൊക്കേഷൻ.
ചിത്രത്തിന് പാക്കപ്പ് പറഞ്ഞതിന് പിന്നാലെ മികച്ച ടീമിനൊപ്പം പ്രവർത്തിച്ച അനുഭവം പങ്കുവയ്ക്കുകയാണ് ദുൽഖർ. ലൊക്കേഷനിൽ നിന്നുള്ള ഏതാനും ചിത്രങ്ങളും താരം സോഷ്യൽ മീഡിയയിൽ പങ്കുവച്ചു. ബൃന്ദ മാസ്റ്ററോട് നിറയെ സ്നേഹമെന്നും സിനിമയിലെ ഓരോരുത്തരും പ്രൊഫഷണൽസ് ആയിരുന്നുവെന്നും ദുൽഖർ കുറിച്ചു. മണിരത്‌നത്തിന്റെ സംവിധാനത്തിൽ ദുൽഖർ സൽമാനും നിത്യാ മേനോനും കേന്ദ്രകഥാപാത്രങ്ങളായ ഓകെ കൺമണി എന്ന സിനിമയിലെ ഒരു ഗാനമാണ് ഹേയ് സിനാമിക.
ഒരു നൃത്ത സംവിധായിക എന്ന നിലയില്‍ തമിഴിലെ മിക്കവാറും എല്ലാ മുന്‍നിര താരങ്ങള്‍ക്കൊപ്പവും ജോലി ചെയ്തിട്ടുള്ള ആളാണ് ബൃന്ദ മാസ്റ്റര്‍ എന്ന് സിനിമാലോകത്ത് അറിയപ്പെടുന്ന ബ്രിന്ദ ഗോപാല്‍. ജിയോ സ്റ്റുഡിയോസ് നിര്‍മ്മിക്കുന്ന ചിത്രത്തിന് സംഗീതം പകരുന്നത് ഗോവിന്ദ് വസന്ദയാണ്. ഛായാഗ്രഹണം പ്രീത ജയരാമന്‍. 'കാക്ക കാക്ക', 'വാരണം ആയിരം', 'കടൽ', 'പികെ', 'തെരി' എന്നീ സിനിമകൾക്ക് കൊറിയോഗ്രഫി ഒരുക്കിയത് ബൃന്ദയാണ്. മലയാളത്തിൽ 'ബിഗ് ബ്രദർ', 'ആദ്യരാത്രി', 'അതിരൻ', 'മധുരരാജ' എന്നീ സിനിമകൾക്കാണ് സമീപസമയത്ത് നൃത്തച്ചുവടുകൾ ഒരുക്കിയത്.
അദിതി റാവു ഹൈദരി ഇതിനുമുന്‍പ് തമിഴില്‍ എത്തിയത് മിഷ്‌കിന്‍ സംവിധാനം ചെയ്ത 'സൈക്കോ'യില്‍ ആണ്. ചിത്രവും കഥാപാത്രവും പ്രേക്ഷകശ്രദ്ധ നേടിയിരുന്നു.
That’s a wrap on the most special film with the most special film ! I love you Brinda master truly ! Aditi Rao Hydari ...
Posted by Dulquer Salmaan on Monday, 28 December 2020
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ