'കെജിഎഫ് 2' റെക്കോർഡ് തകർത്ത് 'കിംഗ് ഓഫ് കൊത്ത'; പുതു ചരിത്രം കുറിച്ച് ദുൽഖർ

Published : Aug 12, 2023, 04:26 PM ISTUpdated : Aug 12, 2023, 04:31 PM IST
'കെജിഎഫ് 2' റെക്കോർഡ് തകർത്ത് 'കിംഗ് ഓഫ് കൊത്ത'; പുതു ചരിത്രം കുറിച്ച് ദുൽഖർ

Synopsis

കിംഗ് ഓഫ് കൊത്തയുടെ ഛായാഗ്രഹണം നിമീഷ് രവിയാണ് നിർവഹിക്കുന്നത്.

ദുൽഖർ സൽമാന്‍, പാൻ ഇന്ത്യൻ താരം എന്നറിയപ്പെടുന്നത് ചുമ്മാതല്ലെന്ന് ഒരിക്കൽ കൂടി തെളിയിച്ചിരിക്കുകയാണ് 'കിംഗ് ഓഫ് കൊത്ത'. മലയാളത്തിൽ റിലീസ് ചെയ്ത ട്രെയിലറുകളുടെ കാഴ്ചക്കാരുടെ എണ്ണത്തിലും ലൈക്കുകളുടെ എണ്ണത്തിലും എതിരാളികളെ നിഷ്പ്രഭമാക്കി കൊത്തയിലെ രാജാവും സംഘവും കുതിച്ചു പായുകയാണ്. 24 മണിക്കൂറിനുള്ളിൽ  മില്യണിൽപ്പരം കാഴ്ചക്കാരും 290കെ ലൈക്കുമാണ് യൂട്യൂബിൽ ട്രെയിലറിന് ലഭിച്ചിരിക്കുന്നത്.

റിലീസ് ചെയ്ത് രണ്ട് ദിവസം പൂർത്തിയാകുമ്പോഴും ട്രെന്റി​ങ്ങിൽ ഒന്നാമതാണ് ട്രെയിലർ. മലയാളത്തിലെ ഒരു സിനിമയ്ക്കും ഇതുവരെ ലഭിക്കാത്ത വാൻ വരവേൽപ്പാണ് കിംഗ് ഓഫ് കൊത്ത കരസ്ഥമാക്കുന്നത്. ചിത്രത്തിന്റെ കലാപകാര എന്ന ഗാനം 6 മില്യണിൽപ്പരം കാഴ്ചക്കാരുമായി ഇപ്പോഴും ട്രെൻഡിങ്ങിൽ ഒന്നാം സ്ഥാനത്താണ്. ഇരുപത്തി നാല് മണിക്കൂറിൽ 7.3മില്യൺ കാഴ്ചക്കാരെ സ്വന്തമാക്കിയ കെജിഎഫ് 2 മലയാളം ട്രെയിലർ ആയിരുന്നു ഇതുവരെ മുന്നിൽ. എന്നാൽ വെറും ഏഴ് മണിക്കൂറിൽ 7.5 മില്യൺ കരസ്ഥമാക്കിയ കിം​ഗ് ഓഫ് കൊത്ത, രണ്ട് ദിവസം ആകുമ്പോഴേക്കും 15 മില്യൺ കടന്നിരിക്കുകയാണ്. 

'കഥാപാത്രം മരിക്കുമെന്ന് കരുതി പടം ചെയ്‍തില്ലേൽ ഞാൻ വി‍ഡ്ഢിയാകും'; 'പോർ തൊഴിലി'നെ കുറിച്ച് സന്തോഷ് കീഴാറ്റൂർ

അഭിലാഷ് ജോഷി സംവിധാനം നിർവഹിച്ച ചിത്രം ആഗസ്റ്റ് 24 നു ലോകവ്യാപകമായി റിലീസിനെത്തും. ദുൽഖർ സൽമാന്റെ വേഫേറെർ ഫിലിംസും സീ സ്റ്റുഡിയോസും ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം.ദുൽഖർ സൽമാനൊപ്പം ഐശ്വര്യാ ലക്ഷ്മി, ഡാൻസിങ് റോസ് ഷബീർ, പ്രസന്ന, നൈലാ ഉഷ, ചെമ്പൻ വിനോദ്, ഗോകുൽ സുരേഷ്, ഷമ്മി തിലകൻ, ശാന്തി കൃഷ്ണ, വാടാ ചെന്നൈ ശരൺ, അനിഖാ സുരേന്ദ്രൻ തുടങ്ങി വമ്പൻ താരനിരയാണ് ചിത്രത്തിലുള്ളത്. 

കിംഗ് ഓഫ് കൊത്തയുടെ ഛായാഗ്രഹണം നിമീഷ് രവിയാണ് നിർവഹിക്കുന്നത്. ജേക്സ്‌ ബിജോയ്,ഷാൻ റഹ്മാൻ എന്നിവർ ചിത്രത്തിന് സംഗീതമൊരുക്കുന്നു, സംഘട്ടനം : രാജശേഖർ, സ്ക്രിപ്റ്റ് : അഭിലാഷ് എൻ ചന്ദ്രൻ, പ്രൊഡക്ഷൻ ഡിസൈനർ : നിമേഷ് താനൂർ, എഡിറ്റർ: ശ്യാം ശശിധരൻ, കൊറിയോഗ്രാഫി: ഷെറീഫ് ,വി എഫ് എക്സ് : എഗ്ഗ് വൈറ്റ്, മേക്കപ്പ്  :റോണെക്സ് സേവിയർ, വസ്ത്രാലങ്കാരം :പ്രവീൺ വർമ്മ,സ്റ്റിൽ :ഷുഹൈബ് എസ് ബി കെ, പ്രൊഡക്ഷൻകൺട്രോളർ :ദീപക് പരമേശ്വരൻ, മ്യൂസിക് : സോണി മ്യൂസിക്, പി ആർ ഓ: പ്രതീഷ് ശേഖർ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

അബിഷൻ ജീവിന്ത് - അനശ്വര രാജൻ ചിത്രം 'വിത്ത് ലവ്', റിലീസ് പ്രഖ്യാപിച്ചു
നിവിൻ പോളി - മമിത - സംഗീത്! ഞെട്ടിക്കൽ കൂട്ടുകെട്ടുമായി 'ബത്‍ലഹേം കുടുംബ യൂണിറ്റ്', ആരംഭം