
ദുൽഖർ സൽമാൻ നായകനായി എത്തിയ സൂപ്പർ ഹിറ്റ് ചിത്രം ലക്കി ഭാസ്കറിലെ വീഡിയോ ഗാനം റിലീസ് ചെയ്തു. 'മിണ്ടാതെ.' എന്ന ഗാനമാണ് റിലീസ് ചെയ്തിരിക്കുന്നത്. ജിവി പ്രകാശ് കുമാർ സംഗീതം ഒരുക്കിയ ഗാനത്തിന് വരികൾ എഴുതിയത് വൈശാഖ് സുകുണൻ ആണ്. യാസിൻ നിസാർ, ശ്വേത മോഹൻ എന്നിവർ ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.
ദീപാവലി റിലീസ് ആയി എത്തിയ ചിത്രമാണ് ലക്കി ഭാസ്കർ. ഇതിനോടകം 100 കോടി ക്ലബ്ബിൽ കയറി ചിത്രം മൂന്നാം വാരത്തിലേക്ക് കടന്നിരിക്കുകയാണ്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്ത ചിത്രമാണ് ലക്കി ഭാസ്കർ. പിരീഡ് ക്രൈം ഡ്രാമ വിഭാഗത്തിൽപ്പെടുന്ന ചിത്രത്തിൽ ഭാസ്കർ എന്ന കഥാപാത്രത്തെയാണ് ദുൽഖർ അവതരിപ്പിച്ചത്.
1980 - 1990 കാലഘട്ടത്തിലെ മുംബൈ നഗരത്തിന്റെ പശ്ചാത്തലത്തിൽ കഥ പറഞ്ഞ ചിത്രം വേഫെറര്‍ ഫിലിംസ് ആണ് കേരളത്തിൽ വിതരണം ചെയ്തത്. പാന്‍ ഇന്ത്യന്‍ റിലീസായി എത്തിയ ചിത്രം തെലുങ്കിന് പുറമെ മലയാളം, തമിഴ്, ഹിന്ദി തുടങ്ങി ഭാഷകളിലും റിലീസ് ചെയ്തിരുന്നു.
ജോജു ജോർജിന്റെ കലക്കൻ 'പണി'; തിയറ്ററിൽ ആവേശമായ 'മറന്നാടു പുള്ളേ..' എത്തി
അതേസമയം, റിലീസ് ചെയ്ത് രണ്ട് ദിവസത്തില്‍ ലക്കി ഭാസ്കര്‍ നേടിയത് 𝟐𝟔.𝟐 കോടിയോളം രൂപയാണ്. 𝟏𝟐.𝟕𝟎 കോടിയായിരുന്നു ആദ്യദിനത്തിലെ കണക്ക്. 2.5 കോടിയായിരുന്നു കേരളത്തിലെ ആദ്യദിന കളക്ഷന്‍. ദുൽഖറിനൊപ്പം മീനാക്ഷി ചൗധരി, ആയിഷ ഖാൻ, ഹൈപ്പർ ആദി, പി. സായ് കുമാർ തുടങ്ങി നിരവധി താരങ്ങള്‍ അണിനിരന്നിട്ടുണ്ട്. മുപ്പത് കോടിയോളം രൂപയാണ് ലക്കി ഭാസ്കറിന്‍റെ ബജറ്റ് എന്ന് തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ