ഒക്ടോബർ 17ന് തിയറ്ററുകളിൽ എത്തിയ ചിത്രമാണ് പണി.

ജോജു ജോർജ് ആദ്യമായി സംവിധാനം ചെയ്ത പണി എന്ന ചിത്രത്തിലെ വീഡിയോ ​ഗാനം റിലീസ് ചെയ്തു. തിയറ്ററിൽ വൻ ആവേശം തീർത്ത 'മറന്നാടു പുള്ളേ..' എന്ന ​ഗാനമാണ് റിലീസ് ചെയ്തിരിക്കുന്നത്. ​ഗാനത്തിന് സം​ഗീതം ഒരുക്കിയിരിക്കുന്നത് ​വിഷ്ണു വിജയ് ആണ്. ​വരികൾ എഴുതിയിരിക്കുന്നത് മുഹ്സിൻ പരാരിയാണ്. വിഷ്ണു വിജയ് ആണ് ആലാപനം. 

ഒക്ടോബർ 17ന് തിയറ്ററുകളിൽ എത്തിയ ചിത്രമാണ് പണി. റിലീസ് ദിനം ആദ്യ ഷോ മുതൽ മികച്ച പ്രകടനം കാഴ്ച വച്ച ചിത്രം ബോക്സ് ഓഫീസിലും വെന്നിക്കൊടി പാറിച്ചിരുന്നു. ജോജു ജോർജിന് പണി അറിയാമെന്ന് ഏവരും വിശേഷിപ്പിച്ച ചിത്രത്തിലെ സാ​ഗർ സൂര്യ, ജുനൈസ് എന്നിവരുടെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 

പണിയുടെ രചന നിർവഹിക്കുന്നതും ജോജു ജോർ ആയിരുന്നു. മലയാളത്തിനു പുറമേ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം പ്രദര്‍ശനത്തിനെത്തി. ചിത്രത്തില്‍ ജോജുവിന്റെ നായികയായി എത്തുന്ന അഭിനയ യഥാർഥ ജീവിതത്തിൽ സംസാരശേഷിയും കേൾവി ശക്തിയും ഇല്ലാത്ത പെൺകുട്ടിയാണ്. തമിഴ്, തെലുങ്ക് ഭാഷകളിലും അഭിനയ വേഷമിട്ടിട്ടുണ്ട്. പരിമിതികൾ സ്വപ്നങ്ങൾക്ക് തടസ്സമല്ലെന്ന് തെളിയിച്ച അഭിനയ ജോജുവിന്റെ നായികയായി മലയാളത്തിൽ എത്തുന്നത് ഒത്തിരി പ്രതീക്ഷയോടെയാണ് ആരാധകർ കാണുന്നത്. ‌

അത്രക്ക് പുത്തനല്ലാത്ത പുത്തൻ താരങ്ങൾ അണിനിരക്കുന്ന 'മേനെ പ്യാർ കിയ'

Marannadu Pulle Video Song | Pani Movie | Joju George | Abhinaya | Vishnu Vijay | Muhsin Parari

ബി​ഗ് ബോസ് താരങ്ങളായ സാഗർ, ജുനൈസ്, വി.പി., ബോബി കുര്യൻ, അഭിനയ, അഭയ ഹിരണ്മയി, സീമ, ചാന്ദിനി ശ്രീധരൻ, പ്രശാന്ത് അലക്സാണ്ടർ, സുജിത് ശങ്കർ, റിനോഷ് ജോർജ്ജ് തുടങ്ങി നിരവധി പേർ ചിത്രത്തിൽ അണിനിരന്നിരുന്നു. വലിയ ബജറ്റില്‍ 110 ദിവസത്തോളം ചിത്രത്തിന്റെ ഷൂട്ട്‌ നീണ്ടുനിന്നിരുന്നുവെന്നാണ് വിവരം. പത്ത് മുതല്‍ ഇരുപത് കോടി വരെയാണ് പണിയുടെ ബജറ്റെന്നാണ് വിവരം.

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം