ദുൽഖർ സൽമാൻ ചിത്രം 'ലക്കി ഭാസ്‌കർ' ടൈറ്റിൽ ട്രാക്ക് ഡിക്യുവിന്‍റെ ജന്മദിനത്തിൽ

Published : Jul 26, 2024, 08:29 PM IST
ദുൽഖർ സൽമാൻ  ചിത്രം 'ലക്കി ഭാസ്‌കർ' ടൈറ്റിൽ ട്രാക്ക് ഡിക്യുവിന്‍റെ ജന്മദിനത്തിൽ

Synopsis

തെലുഗു, മലയാളം, തമിഴ്, ഹിന്ദി 4 എന്നീ ഭാഷകളിലായ് ഒരുങ്ങുന്ന ചിത്രം 2024 സെപ്റ്റംബർ 7ന് തീയേറ്ററുകളിലെത്തും.

കൊച്ചി: ദുൽഖർ സൽമാനെ നായകനാക്കി വെങ്കി അറ്റ്‌ലൂരി തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ ചിത്രം 'ലക്കി ഭാസ്‌കർ'ൻ്റെ ടൈറ്റിൽ ട്രാക്ക് ജൂലൈ 28 ദുൽഖർ സൽമാന്റെ ജന്മദിനത്തിൽ പുറത്തുവിടും. സിതാര എൻ്റർടൈൻമെൻ്റ്‌സിൻ്റെ ബാനറിൽ സൂര്യദേവര നാഗ വംസിയും ഫോർച്യൂൻ ഫോർ സിനിമാസിന്റെ ബാനറിൽ സായ് സൗജന്യയും ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രം ശ്രീകര സ്റ്റുഡിയോസാണ് അവതരിപ്പിക്കുന്നത്.

തെലുഗു, മലയാളം, തമിഴ്, ഹിന്ദി 4 എന്നീ ഭാഷകളിലായ് ഒരുങ്ങുന്ന ചിത്രം 2024 സെപ്റ്റംബർ 7ന് തീയേറ്ററുകളിലെത്തും. നാഷണൽ അവാർഡ് വിന്നർ ജി വി പ്രകാഷ് കുമാറാണ് ചിത്രത്തിന് സംഗീതം പകരുന്നത്. 

'തോളി പ്രേമ', 'വാത്തി' എന്നീ ചിത്രങ്ങൾക്ക് ശേഷം വെങ്കി അറ്റ്‌ലൂരി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ലക്കി ഭാസ്‌കർ'. മഗധ ബാങ്കിൽ ജോലി ചെയ്യുന്ന ബാങ്ക് കാഷ്യറുടെ വേഷത്തിൽ ദുൽഖർ പ്രത്യക്ഷപ്പെടുന്ന ഈ ചിത്രത്തിൽ 90-കളിലെ ബോംബെയിലെ സാമ്പത്തിക പ്രതിസന്ധിയുടെ സമയത്ത്, ഒരു കാഷ്യറുടെ ജീവിതം കടന്നുപോവുന്ന സാഹചര്യങ്ങളാണ് ദൃശ്യാവിഷ്ക്കരിക്കുന്നത്. 

ഭാസ്കര്‍ എന്നാണ് ദുൽഖറിന്റെ കഥാപാത്രത്തിന്റെ പേര്. ദുൽഖറിന്‍റെ നായികയായി എത്തുന്നത് മീനാക്ഷി ചൗധരിയാണ്. സുമതി എന്ന കഥാപാത്രത്തെയാണ് മീനാക്ഷി അവതരിപ്പിക്കുന്നത്.   ഛായാഗ്രഹണം: നിമിഷ് രവി, പ്രൊഡക്ഷൻ ഡിസൈൻ ബംഗ്ലാൻ, ചിത്രസംയോജനം: നവിൻ നൂലി, പിആർഒ: ശബരി.

'സൂപ്പര്‍ഹീറോ താത്ത' : കൊച്ചുമകനെ സ്കൂളിലാക്കി രജനികാന്ത് ചിത്രങ്ങള്‍ വൈറലാക്കി മകള്‍ സൗന്ദര്യ

'വേദയ്ക്ക്' സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് കൊടുത്തില്ല: സഹായിക്കണമെന്ന് നിര്‍മ്മാതാക്കള്‍

PREV
Read more Articles on
click me!

Recommended Stories

'നെഗറ്റീവ് ഇമേജുള്ള സ്ത്രീകളോട് സമൂഹത്തിന് പ്രശ്‌നമുണ്ട്..'; തുറന്നുപറഞ്ഞ് നിഖില വിമൽ
'എക്കോ'യ്ക്ക് ശേഷം നായകനായി സന്ദീപ് പ്രദീപ്; വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്‌സ് ചിത്രം 'കോസ്മിക് സാംസൺ' ടൈറ്റിൽ പോസ്റ്റർ