ജൂൺ 25-ന് വേദ പ്രദർശിപ്പിച്ചു തുടർന്ന് പരിശോധനാ സമിതിയുടെ അവലോകനത്തിനായി മാറ്റി. അതിനുശേഷം, സർട്ടിഫിക്കേഷനായുള്ള അപ്പീൽ സംബന്ധിച്ച് ഒരു പ്രതികരണവും ഉണ്ടായിട്ടില്ലെന്ന് നിര്‍മ്മാതാക്കള്‍ പറയുന്നു.

ദില്ലി: ജോൺ എബ്രഹാമും ശർവാരിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന വേദ ആഗസ്റ്റ് 15 ന് റിലീസ് ചെയ്യാനിരുന്നതാണ്. എന്നാല്‍ സെന്‍സര്‍ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ്റെ (സിബിഎഫ്‌സി) ചിത്രത്തിന് ഇതുവരെ ക്ലിയറൻസ് ലഭിച്ചിട്ടില്ലെന്നാണ് നിര്‍മ്മാതാക്കള്‍ പറയുന്നത്. വ്യാഴാഴ്ച, നിർമ്മാതാക്കൾ ഈ വിഷയത്തിൽ ഒരു ഔദ്യോഗിക പ്രസ്താവന പുറത്തിറക്കി. ചിത്രം റിലീസ് ചെയ്യാന്‍ വലിയ സഹായം ആവശ്യമാണെന്നാണ് നിര്‍മ്മാതാക്കള്‍ പറയുന്നത്.

“ഞങ്ങളുടെ ഏറ്റവും മികച്ച ശ്രമങ്ങൾ നടത്തിയിട്ടും, ഇന്ത്യയുടെ സിബിഎഫ്‌സിയിൽ നിന്ന് ക്ലിയറൻസും സർട്ടിഫിക്കേഷനും ഞങ്ങൾക്ക് ഇനിയും ലഭിച്ചിട്ടില്ലെന്ന കാര്യം ആരാധകരെയും സപ്പോര്‍ട്ടിനെയും അറിയിക്കുകയാണ് ” പ്രൊഡക്ഷൻ ഹൗസ് ചട്ടങ്ങൾ പാലിക്കുകയും റിലീസിന് എട്ടാഴ്ച മുമ്പ് ചിത്രം സെന്‍സറിനായി അയച്ചുവെന്നും അറിയിച്ചു. 

ജൂൺ 25-ന് വേദ പ്രദർശിപ്പിച്ചു തുടർന്ന് പരിശോധനാ സമിതിയുടെ അവലോകനത്തിനായി മാറ്റി. അതിനുശേഷം, സർട്ടിഫിക്കേഷനായുള്ള അപ്പീൽ സംബന്ധിച്ച് ഒരു പ്രതികരണവും ഉണ്ടായിട്ടില്ലെന്ന് നിര്‍മ്മാതാക്കള്‍ പറയുന്നു. 

“ഞങ്ങളുടെ ആത്മാർത്ഥമായ അഭ്യർത്ഥനയാണ് ഈ സ്തംഭനാവസ്ഥ അവസാനിപ്പിക്കാനും ഞങ്ങളെ സഹായിക്കാനും ഞങ്ങളുടെ സിനിമയ്ക്ക് സർട്ടിഫിക്കറ്റ് ലഭിക്കാനും ഞങ്ങളെ സഹായിക്കാൻ കഴിയുന്നവരിലേക്ക് ഈ വാക്കുകൾ എത്തിക്കണം. ആഗസ്‌റ്റ് 15 ഞങ്ങളുടെ മുൻ റിലീസുകളായ സത്യമേവ് ജയതേ, ബട്‌ല ഹൗസ് എന്നിവയെ അതേ തീയതിയിൽ പിന്തുണച്ച ജോൺ എബ്രഹാമിൻ്റെയും നിഖിൽ അദ്വാനിയുടെയും ആരാധകരിലേക്ക് ഞങ്ങളുടെ സിനിമ എത്തിക്കാൻ കഴിയുന്ന ഒരു പ്രത്യേക തീയതിയാണ്" എന്ന് പറഞ്ഞാണ് കുറിപ്പ് അവസാനിക്കുന്നത്.

അസീം അറോറയാണ് വേദ നിർമ്മിക്കുന്നത് സീ സ്റ്റുഡിയോസ്, എമ്മെ എൻ്റർടൈൻമെൻ്റ്, ജെഎ എൻ്റർടൈൻമെൻ്റ് എന്നിവര്‍ സഹ നിര്‍മ്മാതാക്കളാണ്. തമന്ന ഭാട്ടിയ, അഭിഷേക് ബാനർജി, ആശിഷ് വിദ്യാർത്ഥി, ക്ഷിതിജ് ചൗഹാൻ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

'മാന്ത്രികൻ പണി തുടങ്ങി': വിജയ് ചിത്രം 'ഗോട്ട്' പുതിയ അപ്ഡേറ്റ് പങ്കുവച്ച് സംവിധായകന്‍

മുംബൈയില്‍ 17.5 കോടി രൂപയുടെ അപ്പാര്‍ട്ട്മെന്‍റ് വാങ്ങി മാധവന്‍