ദുല്‍ഖര്‍ വീണ്ടും തെലുങ്കില്‍; 'ആകാശം ലോ ഒക താര' വരുന്നു

Published : Jul 28, 2024, 02:27 PM IST
ദുല്‍ഖര്‍ വീണ്ടും തെലുങ്കില്‍; 'ആകാശം ലോ ഒക താര' വരുന്നു

Synopsis

ദുല്‍ഖറിന്‍റെ പിറന്നാള്‍ ദിനത്തോടനുബന്ധിച്ചാണ് പ്രഖ്യാപനം എത്തിയിരിക്കുന്നത്

ദുല്‍ഖര്‍ സല്‍മാന്‍ വീണ്ടും തെലുങ്കില്‍. പവൻ സാദിനേനി സംവിധാനം ചെയ്യുന്ന ചിത്രത്തിന് ആകാശം ലോ ഒക താര എന്നാണ് പേരിട്ടിരിക്കുന്നത്. ദുല്‍ഖറിന്‍റെ പിറന്നാള്‍ ദിനത്തോടനുബന്ധിച്ചാണ് പ്രഖ്യാപനം എത്തിയിരിക്കുന്നത്. വ്യത്യസ്തമായ കഥപറച്ചിലിനും സിനിമാറ്റിക് സമീപനത്തിനും പേരുകേട്ട സംവിധായകനാണ് പവൻ സാദിനേനി. മഹാനടി, സീതാ രാമം, കൽക്കി തുടങ്ങിയ ചിത്രങ്ങളിലെ മികച്ച പ്രകടനങ്ങളിലൂടെ തെലുങ്ക് സിനിമയിൽ ശ്രദ്ധേയനായ ദുൽഖർ, തെലുങ്കിൽ വലിയ ആരാധക വൃന്ദവും ജനപ്രീതിയും ഇതിനോടകം നേടിയെടുത്തിട്ടുണ്ട്.

ആകർഷകമായ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് വിട്ടു കൊണ്ടാണ് പുതിയ ചിത്രത്തിൻ്റെ പേര് പ്രഖ്യാപിച്ചിരിക്കുന്നത്. സന്ദീപ് ഗണ്ണവും രമ്യ ഗണ്ണവും ചേർന്ന് നിർമ്മിക്കുന്ന ഈ വമ്പൻ ചിത്രം തെലുങ്കിലെ പ്രശസ്ത നിർമ്മാണ കമ്പനികളായ ഗീത ആർട്സ്, സ്വപ്ന സിനിമ, ലൈറ്റ്ബോക്സ് മീഡിയ എന്നിവർ ചേര്‍ന്നാണ് അവതരിപ്പിക്കുന്നത്. ആരാധകരും സിനിമാ പ്രേമികളും ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഈ ചിത്രത്തെക്കുറിചുള്ള കൂടുതൽ വിവരങ്ങൾ  വൈകാതെ പുറത്തു വിടും. തെലുങ്ക് കൂടാതെ തമിഴ്, ഹിന്ദി, മലയാളം ഭാഷകളിൽ പാൻ ഇന്ത്യൻ ചിത്രമായാണ് ആകാശം ലോ ഒക താര പ്രേക്ഷകരുടെ മുന്നിലെത്തുക. പിആർഒ ശബരി.

 

അതേസമയം ദുല്‍ഖറിന്‍റെ മറ്റൊരു ചിത്രം കൂടി തെലുങ്കില്‍ നിന്ന് എത്താനുണ്ട്. വെങ്ക് അട്‍ലൂരി സംവിധാനം ചെയ്യുന്ന ലക്കി ഭാസ്കര്‍ എന്ന ചിത്രമാണിത്. 1980- 1990 കാലഘട്ടത്തിലെ ബോംബെ നഗരത്തിന്റെ പശ്ചാത്തലത്തിൽ കഥ പറയുന്ന ഈ പിരീഡ് ഡ്രാമയിൽ ഒരു ബാങ്ക് കാഷ്യർ കഥാപാത്രമായാണ് ദുൽഖർ സൽമാൻ അഭിനയിച്ചിരിക്കുന്നത്. മീനാക്ഷി ചൗധരി നായികാ വേഷം ചെയ്യുന്ന ഈ ചിത്രത്തിന് സംഗീതമൊരുക്കിയത് ദേശീയ അവാർഡ് ജേതാവായ ജി വി പ്രകാശ് കുമാറും കാമറ ചലിപ്പിച്ചത് നിമിഷ് രവിയുമാണ്. 

ALSO READ : ഉഷ ഉതുപ്പിന്‍റെ ആലാപനം; 'ലക്കി ഭാസ്‍കര്‍' ടൈറ്റില്‍ ട്രാക്ക് പ്രൊമോ എത്തി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV
Read more Articles on
click me!

Recommended Stories

നായകനും പ്രതിനായകനും നാളെ എത്തും; കേരളത്തിൽ വിറ്റഴിഞ്ഞത് 100,000+ കളങ്കാവൽ ടിക്കറ്റുകൾ
'കൊലയാളിയെ തേടി ഇന്ദ്രജിത്ത് സുകുമാരൻ'; 'ധീരം' നാളെ മുതൽ തിയേറ്ററുകളിൽ