സെപ്റ്റംബർ ഏഴിനാണ് ഈ ചിത്രം ആഗോള റിലീസ് ആയി എത്തുന്നത്.

ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി വെങ്ക് അട്‍ലൂരി സംവിധാനം ചെയ്യുന്ന പാന്‍ ഇന്ത്യന്‍ തെലുങ്ക് ചിത്രത്തിന്‍റെ സോംഗ് പ്രൊമോ എത്തി. അസാധ്യ സംഭവം എന്നാരംഭിക്കുന്ന മലയാള ഗാനം ആലപിച്ചിരിക്കുന്നത് ഉഷ ഉതുപ്പ് ആണ്. വിനായക് ശശികുമാറിന്‍റെ വരികള്‍ക്ക് സംഗീതം പകര്‍ന്നിരിക്കുന്നത് ജി വി പ്രകാശ് കുമാര്‍ ആണ്. 

സെപ്റ്റംബർ ഏഴിനാണ് ഈ ചിത്രം ആഗോള റിലീസ് ആയി എത്തുന്നത്. വിനായക ചതുര്‍ഥി ദിനമാണ് ഇത്. അതേസമയം മലയാളികളെ സംബന്ധിച്ച് ഈ റിലീസ് തീയതിക്ക് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. മമ്മൂട്ടിയുടെ പിറന്നാള്‍ ദിനമാണ് ഇത്. സൂര്യദേവര നാഗവംശി, സായി സൗജന്യ എന്നിവരുടെ നേതൃത്വത്തിലുള്ള സിതാര എന്റർടെയ്ന്‍‍മെന്‍റ്സും ഫോർച്യൂൺ ഫോർ സിനിമാസും ചേർന്നാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം.

1980- 1990 കാലഘട്ടത്തിലെ ബോംബെ നഗരത്തിന്റെ പശ്ചാത്തലത്തിൽ കഥ പറയുന്ന ഈ പിരീഡ് ഡ്രാമയിൽ ഒരു ബാങ്ക് കാഷ്യർ കഥാപാത്രമായാണ് ദുൽഖർ സൽമാൻ അഭിനയിച്ചിരിക്കുന്നത്. മീനാക്ഷി ചൗധരി നായികാ വേഷം ചെയ്യുന്ന ഈ ചിത്രത്തിന് സംഗീതമൊരുക്കിയത് ദേശീയ അവാർഡ് ജേതാവായ ജി വി പ്രകാശ് കുമാറും കാമറ ചലിപ്പിച്ചത് നിമിഷ് രവിയുമാണ്. ഹൈദരാബാദിൽ ചിത്രീകരണം പൂർത്തിയാക്കിയ ഈ ബിഗ് ബജറ്റ് ചിത്രത്തിന്റെ പ്രൊഡക്ഷൻ ഡിസൈനർ ബംഗ്ലാൻ ആണ്.

അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ഒരുക്കിയ പഴയകാല ബോംബെ നഗരത്തിന്റെ വമ്പൻ സൈറ്റുകളിലാണ് ലക്കി ഭാസ്കർ ചിത്രീകരിച്ചിരിക്കുന്നത്. അദ്ദേഹവും ടീമും ഒരുക്കിയ വമ്പൻ ബാങ്ക് സെറ്റുകളും ഈ ചിത്രത്തിന്റെ ഹൈലൈറ്റായി മാറും. തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി ഭാഷകളിലായി പ്രദർശനത്തിനെത്തുന്ന ഈ ചിത്രം ശ്രീകര സ്റ്റുഡിയോസാണ് അവതരിപ്പിക്കുന്നത്.

ALSO READ : മലയാളത്തില്‍ വീണ്ടുമൊരു സര്‍വൈവല്‍ ത്രില്ലര്‍; 'സിക്കാഡ' ട്രെയ്‍ലര്‍

Lucky Baskhar Title Track Promo (Malayalam) |Dulquer Salmaan |Usha Uthup | Venky Atluri | GV Prakash