2024ലെ 100 കോടി പയ്യൻ, ഇനി കല്യാണി പ്രിയദർശന്റെ നായകൻ ! നസ്ലെന്‍ ചിത്രമൊരുക്കാൻ ദുൽഖർ

Published : Sep 12, 2024, 06:44 PM ISTUpdated : Sep 12, 2024, 06:53 PM IST
2024ലെ 100 കോടി പയ്യൻ, ഇനി കല്യാണി പ്രിയദർശന്റെ നായകൻ ! നസ്ലെന്‍ ചിത്രമൊരുക്കാൻ ദുൽഖർ

Synopsis

അരുൺ ഡൊമിനിക് ആണ് സംവിധാനം. 

ദുൽഖർ സൽമാൻ്റെ ഉടമസ്ഥതയിലുള്ള വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രത്തിൻ്റെ പൂജ നടന്നു. കല്യാണി പ്രിയദർശൻ,  നസ്ലെന്‍ എന്നിവർ നായികാ നായകന്മാരായി എത്തുന്ന ചിത്രത്തിൻ്റെ രചന, സംവിധാനം നിർവഹിക്കുന്നത് അരുൺ ഡൊമിനിക് ആണ്.

ഛായാഗ്രഹണം -നിമിഷ് രവി, എഡിറ്റർ - ചമൻ ചാക്കോ എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്-ജോം വർഗീസ്, ബിബിൻ പെരുമ്പള്ളി, അഡീഷണൽ തിരക്കഥ-ശാന്തി ബാലചന്ദ്രൻ, പ്രൊഡക്ഷൻ ഡിസൈനർ-ബംഗ്ലാൻ, കലാസംവിധായകൻ-ജിത്തു സെബാസ്റ്റ്യൻ, മേക്കപ്പ് - റൊണക്സ് സേവ്യർ, കോസ്റ്റ്യൂം ഡിസൈനർ-മെൽവി ജെ, അർച്ചന റാവു, സ്റ്റിൽസ്- രോഹിത് കെ സുരേഷ്, അമൽ കെ സദർ, ആക്ഷൻ കൊറിയോഗ്രാഫർ- യാനിക്ക് ബെൻ, പ്രൊഡക്ഷൻ കൺട്രോളർ - റിനി ദിവാകർ, വിനോഷ്  കൈമൾ,  ചീഫ് അസോസിയേറ്റ്-സുജിത്ത് സുരേഷ്, പിആർഒ -  ശബരി എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ. 

പ്രേമലു ആണ് നസ്ലന്റേതായി ഏറ്റവും ഒടുവിൽ റിലീസ് ചെയ്ത ചിത്രം. മമിത ബൈജു നായിക വേഷത്തിൽ എത്തിയ ചിത്രം 2024ലെ ബ്ലോക്ബസ്റ്റർ സിനിമകളിൽ ഒന്നാണ്. റൊമാന്‍റിക് കോമഡി വിഭാഗത്തില്‍ റിലീസ് ചെയ്ത പ്രേമലു ബോക്സ് ഓഫീസില്‍ മിന്നും പ്രകടനം കാഴ്ച വച്ച് 130 കോടിയിലേറെ കളക്ഷന്‍ നേടി എന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ പറയുന്നത്.

'ശ്രുതിയുടെ വേദന..ചിന്തിക്കാവുന്നതിനും അപ്പുറം'; ജെൻസന്റെ വിയോ​ഗത്തിൽ മനംനൊന്ത് മമ്മൂട്ടി

മലയാളത്തിന് പുറമെ ഇതര സംസ്ഥാനങ്ങളിലും പ്രേമലു ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.2024 ഫെബ്രുവരിയില്‍ റിലീസ് ചെയ്ത ചിത്രം ഗിരീഷ് എഡി ആണ് സംവിധാനം ചെയ്തത്. നിലവില്‍ സിനിമയുടെ രണ്ടാം ഭാഗം അണിയറയില്‍ ഒരുങ്ങുകയാണ്.  വര്‍ഷങ്ങള്‍ക്കു ശേഷം ആണ് കല്യാണി പ്രിയദര്‍ശന്‍റേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്തത്. ഹൃദയത്തിന് ശേഷം കല്യാണിയും പ്രണവ്‍ മോഹന്‍ലാലും ഒന്നിച്ച ചിത്രം സംവിധാനം ചെയ്തത് വിനീത് ശ്രീനിവാസന്‍ ആണ്. 

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം..

PREV
Read more Articles on
click me!

Recommended Stories

'എ പ്രഗ്നന്‍റ് വിഡോ' വിന്ധ്യ ഇന്‍റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിൽ
'ചെങ്കോല്‍ എന്ന സിനിമ അപ്രസക്തം, എന്റെ അച്ഛന്‍ ചെയ്ത കഥാപാത്രത്തിന്റെ പതനമാണ് അതില്‍ കാണിക്കുന്നത്'; തുറന്നുപറഞ്ഞ് ഷമ്മി തിലകൻ