
കൊച്ചി: സൗഹൃദത്തിന്റെയും സ്നേഹത്തിന്റെയും കഥ പറഞ്ഞ ബാംഗ്ലൂർ ഡേയ്സ് എന്ന സൂപ്പർഹിറ്റ് ചിത്രത്തിന്റെ അനുഭവങ്ങൾ പങ്കുവയ്ക്കുകയാണ് നടൻ ദുൽഖർ സൽമാൻ. ബാംഗ്ലൂർ ഡേയ്സിന്റെ അഞ്ചാം വാർഷികത്തിലാണ് ചിത്രത്തെക്കുറിച്ചുള്ള തന്റെ ഓർമ്മകൾ ദുൽഖർ ആരാധകരുമായി പങ്കുവയ്ക്കുന്നത്. ചിത്രം പുറത്തിറങ്ങിയിട്ട് അഞ്ച് വർഷമായിട്ടും താൻ അവതരിപ്പിച്ച അജു എന്ന കഥാപാത്രത്തെക്കുറിച്ച് പറയുമ്പോൾ നൂറ് നാവാണ് ദുൽഖറിന്.
ബാംഗ്ലൂർ ഡേയ്സിന്റെ അഞ്ചു വർഷങ്ങൾ. അവിസ്മരണീയമായ ചിത്രങ്ങളിലൊന്ന്. മനോഹരമായ ഷൂട്ടിംഗ് അനുഭവം. അജു എനിക്ക് എന്നും സ്പെഷ്യൽ ആയ കഥാപാത്രമാണ്. ആ കഥാപാത്രത്തെ അവതരിപ്പിക്കാനായത് ഭാഗ്യമായി കരുതുന്നു. ചിത്രത്തിന്റെ പിറകിൽ പ്രവർത്തിച്ചവർക്കും ചിത്രം ഇഷ്ടപ്പെട്ടവർക്കും സ്നേഹം, തന്റെ ഫെയ്സ് ബുക്ക് പോസ്റ്റിൽ ദുൽഖർ സൽമാൻ കുറിക്കുന്നു.
അഞ്ജലി മേനോൻ സംവിധാനം ചെയ്ത ചെയ്ത ചിത്രം ഒരേസമയം പ്രേക്ഷക പ്രശംസയും നിരൂപക പ്രശംസയും നേടിയിരുന്നു. ബോക്സ് ഓഫീസിൽ വൻ ഹിറ്റായിരുന്നു ചിത്രം അൻവർ റഷീദും സോഫിയ പോളും ചേർന്നാണ് നിർമ്മിച്ചത്. ദുൽഖർ സൽമാൻ, നസ്രിയ, നിവിൻ പോളി, ഫഹദ് ഫാസിൽ, പാർവ്വതി, നിത്യമേനോൻ, ഇഷ തൽവാർ, പ്രവീണ, പാരിസ് ലക്ഷ്മി, വിജയരാഘവൻ, കൽപ്പന, രേഖ, മണിയൻ പിള്ള രാജു തുടങ്ങിവർ ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചു.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ