അഹാനയ്ക്ക് പിറന്നാള്‍ ആശംസകളുമായി ദുല്‍ഖര്‍; 'അടി' പോസ്റ്റര്‍ പുറത്ത്

Published : Oct 13, 2022, 12:17 PM IST
അഹാനയ്ക്ക് പിറന്നാള്‍ ആശംസകളുമായി ദുല്‍ഖര്‍; 'അടി' പോസ്റ്റര്‍ പുറത്ത്

Synopsis

വരനെ ആവശ്യമുണ്ട്, മണിയറയിലെ അശോകൻ, കുറുപ്പ് എന്നീ ചിത്രങ്ങൾക്ക് ശേഷം വേഫെറർ ഫിലിംസ് പ്രഖ്യാപിച്ച ചിത്രം

അഹാന കൃഷ്ണ, ഷൈന്‍ ടോം ചാക്കോ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പ്രശോഭ് വിജയന്‍ സംവിധാനം ചെയ്യുന്ന അടി എന്ന ചിത്രത്തിന്‍റെ പുതിയ പോസ്റ്റര്‍ പുറത്തെത്തി. അഹാനയുടെയും ഷൈനിന്‍റെയും കഥാപാത്രങ്ങളാണ് പോസ്റ്ററില്‍. അഹാനയുടെ പിറന്നാള്‍ ദിനത്തോടനുബന്ധിച്ചാണ് അണിയറക്കാര്‍ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുന്നത്. വേഫെറര്‍ ഫിലിംസിന്‍റെ ബാനറില്‍ ദുല്‍ഖര്‍ സല്‍മാനാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. അഹാനയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നുകൊണ്ട് ദുല്‍ഖറും തന്‍റെ സോഷ്യല്‍ മീഡിയ പേജിലൂടെ പോസ്റ്റര്‍ പങ്കുവച്ചിട്ടുണ്ട്.

പിറന്നാള്‍ ആശംസകള്‍ അഹാന. ഞാനും വേഫെറര്‍ ടീമും ചേര്‍ന്ന് നല്‍കുന്ന ഒരു ചെറിയ സമ്മാനമാണിത്. അടിയിലെ ​ഗീതികയെ ​ഗംഭീരവും ജീവസ്സുറ്റതുമാക്കിയിട്ടുണ്ട് അഹാന. എല്ലാവരും അത് കാണുന്നതിനായുള്ള വലിയ കാത്തിരിപ്പിലാണ് ഞാന്‍. മനോഹരമായ ഒരു വര്‍ഷമാകട്ടെ മുന്നിലുള്ളത്, പോസ്റ്റര്‍ പങ്കുവച്ചുകൊണ്ട് ദുല്‍ഖര്‍ ഫേസ്ബുക്കില്‍ കുറിച്ചു. ദുല്‍ഖറിന്‍റെ ആശംസയ്ക്ക് അഹാന നന്ദിയും അറിയിച്ചിട്ടുണ്ട്. ഒരുപാട് നന്ദി ദുല്‍ഖര്‍. ഇത് എനിക്ക് ഏറെ മൂല്യമുള്ളതാണ്. എന്നെ ഇത് ഒരുപാട് സന്തോഷിപ്പിക്കുന്നു. നമ്മുടെ സിനിമ ലോകം കാണുന്നതിനായുള്ള വലിയ കാത്തിരിപ്പിലാണ് ഇപ്പോള്‍, അഹാന കുറിച്ചു.

ALSO READ : ധനുഷിന്‍റെ 'തിരുച്ചിദ്രമ്പലം' ആകെ എത്ര നേടി? ഫൈനല്‍ ബോക്സ് ഓഫീസ് കണക്കുകള്‍

വരനെ ആവശ്യമുണ്ട്, മണിയറയിലെ അശോകൻ, കുറുപ്പ് എന്നീ ചിത്രങ്ങൾക്ക് ശേഷം വേഫെറർ ഫിലിംസ് പ്രഖ്യാപിച്ച ചിത്രമാണിത്. അഹാനയ്ക്കും ഷൈനിനുമൊപ്പം ധ്രുവന്‍, ബിറ്റോ ഡേവിസ്, ശ്രീകാന്ത് ദാസൻ എന്നിവരും ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്. ലില്ലി, അന്വേഷണം എന്നീ ചിത്രങ്ങൾക്കു ശേഷം പ്രശോഭ് വിജയന്‍റെ സംവിധാനത്തില്‍ ഒരുങ്ങിയ ചിത്രമാണിത്. ഇഷ്‌കിന്റെ തിരക്കഥാകൃത്ത് രതീഷ് രവിയുടേതാണ് തിരക്കഥ. 96 ന് സംഗീതം ഒരുക്കിയ ഗോവിന്ദ് വസന്ത ചിത്രത്തിന്റെ സംഗീത സംവിധാനവും ഫായിസ് സിദ്ധിഖ് ഛായാഗ്രഹണവും നിർവഹിക്കുന്നു. വസ്ത്രാലങ്കാരം സ്റ്റെഫി സേവ്യര്‍, കലാസംവിധാനം സുഭാഷ് കരുണ്‍, മേക്കപ്പ് രഞ്ജിത് ആർ. സുഡാനി ഫ്രം നൈജീരിയ ഫെയിം നൗഫലാണ് എഡിറ്റിംഗ് നടത്തിയിരിക്കുന്നത്. ആലുവയിലും പരിസര പ്രദേശങ്ങളിലുമായിട്ടാണ് സിനിമ ചിത്രീകരണം പൂർത്തിയാക്കിയത്.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'സർവ്വം മായ'ക്ക് ശേഷം അടുത്ത ഹിറ്റിനൊരുങ്ങി നിവിൻ പോളി; 'ബേബി ഗേൾ' ഓൺലൈൻ ബുക്കിംഗ് ആരംഭിച്ചു
നടൻ കമൽ റോയ് അന്തരിച്ചു