അന്നടിച്ചത് മിന്നലെങ്കിൽ ഇനി വരാനുള്ളത് ഇടിയാണ്; 'അജയന്റെ രണ്ടാം മോഷണം' പ്രീ വിഷ്വലൈസേഷൻ

Published : Oct 12, 2022, 10:07 PM IST
അന്നടിച്ചത് മിന്നലെങ്കിൽ ഇനി വരാനുള്ളത് ഇടിയാണ്; 'അജയന്റെ രണ്ടാം മോഷണം' പ്രീ വിഷ്വലൈസേഷൻ

Synopsis

ഒരു പാൻ ഇന്ത്യൻ ചിത്രമായാണ് അജയന്റെ രണ്ടാം മോഷണം ഒരുങ്ങുന്നത്.

ടൊവിനോ തോമസിനെ നായകനാക്കി നവാഗതനായ ജിതിൻ ലാൽ ഒരുക്കുന്ന ചിത്രമാണ് 'അജയന്റെ രണ്ടാം മോഷണം'. ടൊവിനോ ആദ്യമായി ട്രിപ്പിൾ റോളിൽ എത്തുന്ന ചിത്രം ഒരുങ്ങുന്നത് പൂർണമായും 3 ഡിയിലാണ്. ആക്ഷനും അഡ്വഞ്ചറിനും ഏറെ സാധ്യതയുള്ള ചിത്രമാണ് അജയന്റെ രണ്ടാം മോഷണം. ഇപ്പോഴിതാ ചിത്രത്തിന്റെ പ്രീ വിഷ്വലൈസേഷൻ വീഡിയോ ആണ് അണിയറ പ്രവവർത്തകർ പുറത്തുവിട്ടിരിക്കുന്നത്.

ചിത്രം പകർന്നു തരാൻ പോകുന്ന ചോതിക്കാവിലെ മായകാഴ്ചകളുടെ ഒരു തുടക്ക രൂപം ഈ വീഡിയോ ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. യുജിഎം പ്രൊഡക്ഷൻസ്, മാജിക് ഫ്രയിംസ് എന്നീ ബാനറുകളിൽ ഡോ.സക്കറിയ തോമസ്, ലിസ്റ്റിൻ സ്റ്റീഫൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. പല കാലഘട്ടങ്ങളിലൂടെ മുന്നേറുന്ന ഒരു അഡ്വഞ്ചർ സാഗയാണ് ചിത്രമെന്നാണ് അണിയറക്കാർ ചിത്രത്തിനെ വിശേഷിപ്പിക്കുന്നത്. ഐശ്വര്യ രാജേഷ്, കൃതി ഷെട്ടി, സുരഭി ലക്ഷ്മി എന്നിവരാണ് നായികമാർ.ബേസിൽ ജോസഫ്, ജഗദീഷ്, ഹരീഷ് ഉത്തമൻ, ഹരീഷ് പേരടി, ഐശ്വര്യ രാജേഷ്, സുരഭി ലക്ഷ്മി, റോഹിണി എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു.

ഒരു പാൻ ഇന്ത്യൻ ചിത്രമായാണ് അജയന്റെ രണ്ടാം മോഷണം ഒരുങ്ങുന്നത്. തമിഴിലെ ഹിറ്റ് മ്യൂസിക് ഡയറക്ടർ ദീപു നൈനാൻ തോമസാണ് സംഗീത സംവിധാനം. പ്രൊജക്റ്റ് ഡിസൈനർ : ബാദുഷ ഐൻ എം , പ്രൊഡക്ഷൻ ഡിസൈനർ ഗോകുൽ ദാസാണ്, പ്രൊഡക്ഷൻ കൺട്രോളർ : പ്രിൻസ്, കോസ്റ്റും ഡിസൈനർ - പ്രവീൺ വർമ്മ,മേക്ക് അപ് - റോണെക്സ് സേവിയർ, പ്രൊഡക്ഷൻ കണ്ട്രോളർ - ബാദുഷാ എഡിറ്റിംഗ് - ഷമീർ മുഹമ്മദ്‌, ചായാഗ്രഹണം- ജോമോൻ ടി ജോൺ, മാർക്കറ്റിങ് ഡിസൈൻ - പപ്പറ്റ് മീഡിയ,ഡിജിറ്റൽ മാർക്കറ്റിംഗ് - എന്റർടൈൻമെന്റ് കോർണർ, വാർത്താ പ്രചരണം - വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.

ചരിത്രം തിരുത്തി 'പൊന്നിയിൻ സെൽവൻ'; ഇതുവരെ നേടിയത് 400 കോടി, കേരളത്തിലും പണംവാരി പടം

PREV
Read more Articles on
click me!

Recommended Stories

'നെഗറ്റീവ് ഇമേജുള്ള സ്ത്രീകളോട് സമൂഹത്തിന് പ്രശ്‌നമുണ്ട്..'; തുറന്നുപറഞ്ഞ് നിഖില വിമൽ
'എക്കോ'യ്ക്ക് ശേഷം നായകനായി സന്ദീപ് പ്രദീപ്; വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്‌സ് ചിത്രം 'കോസ്മിക് സാംസൺ' ടൈറ്റിൽ പോസ്റ്റർ