ഒടിടി സൂപ്പര്‍ഹിറ്റ് ആയി ദുല്‍ഖറിന്‍റെ തമിഴ് ചിത്രത്തിന്‍റെ തെലുങ്ക് പതിപ്പ്

Published : Aug 11, 2020, 06:10 PM IST
ഒടിടി സൂപ്പര്‍ഹിറ്റ് ആയി ദുല്‍ഖറിന്‍റെ തമിഴ് ചിത്രത്തിന്‍റെ തെലുങ്ക് പതിപ്പ്

Synopsis

ആന്‍റോ ജോസഫ് ഫിലിം കമ്പനിയും വയാകോം 18 സ്റ്റുഡിയോസും സംയുക്തമായായിരുന്നു ചിത്രത്തിന്‍റെ നിര്‍മ്മാണം. തമിഴ്, തെലുങ്ക് പതിപ്പുകളുടെ തീയേറ്റര്‍ റിലീസും വിജയമായിരുന്നു. 

ദുല്‍ഖറിന്‍റെ കരിയറിലെ നാലാമത്തെ തമിഴ് ചിത്രമായിരുന്നു ഈ വര്‍ഷം ഫെബ്രുവരിയില്‍ പുറത്തെത്തിയ 'കണ്ണും കണ്ണും കൊള്ളൈയടിത്താല്‍'. ദേസിംഗ് പെരിയസാമി സംവിധാനം ചെയ്ത സിനിമ ഒരു റൊമാന്‍റിക് ഹെയ്സ്റ്റ് കോമഡി ചിത്രമായിരുന്നു. തമിഴിനൊപ്പം തെലുങ്ക് പതിപ്പും കൂടിയാണ് ഒരേ ദിവസം തീയേറ്ററുകളിലെത്തിയത്. 'കണുലു കണുലനു ദൊച്ചയണ്ടെ' എന്നായിരുന്നു ചിത്രത്തിന്‍റെ തെലുങ്ക് ടൈറ്റില്‍. ഇപ്പോഴിതാ ഒടിടി പ്ലാറ്റ്ഫോമിലും തെലുങ്ക് പതിപ്പ് മികച്ച വിജയം നേടുകയാണ്.

തെലുങ്ക് ഒടിടി പ്ലാറ്റ്ഫോം ആയ അഹ വീഡിയോയിലാണ് 'ദൊച്ചയണ്ടെ' പ്രദര്‍ശിപ്പിക്കുന്നത്. തങ്ങളുടെ പ്ലാറ്റ്ഫോമില്‍ ഏറ്റവുമധികം പ്രേക്ഷകര്‍ കണ്ട ചിത്രങ്ങളിലൊന്നാണ് ഇതെന്ന് അഹ വീഡിയോ അറിയിക്കുന്നു. 

ദുല്‍ഖറിനൊപ്പം റിതു വര്‍മ്മ, രക്ഷന്‍, നിരഞ്ജനി അഹത്യന്‍, ഗൗതം മേനോന്‍, അനീഷ് യൊഹാന്‍ കുരുവിള തുടങ്ങിയവരാണ് ചിത്രത്തില്‍ കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ആന്‍റോ ജോസഫ് ഫിലിം കമ്പനിയും വയാകോം 18 സ്റ്റുഡിയോസും സംയുക്തമായായിരുന്നു നിര്‍മ്മാണം. തമിഴ്, തെലുങ്ക് പതിപ്പുകളുടെ തീയേറ്റര്‍ റിലീസും വിജയമായിരുന്നു. 

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

കാമിയോ റോളിൽ ആ സൂപ്പർതാരവും?; കരിയറിലെ ഏറ്റവും കൂടുതൽ ഫൈറ്റ് രംഗങ്ങളുള്ള സിനിമ..; ടിക്കി ടാക്കയെ കുറിച്ച് ആസിഫ് അലി
ലൈംഗികാതിക്രമ കേസ്; 'മഞ്ഞുമ്മല്‍ ബോയ്‍സ്' സംവിധായകന്‍ ചിദംബരത്തിന് മുന്‍കൂര്‍ ജാമ്യം