പ്രഭാസിന്‍റെ 'കല്‍ക്കി 2989 എഡി' കേരളത്തിലെത്തിക്കുന്നത് ദുല്‍ഖര്‍

Published : Jun 11, 2024, 02:58 PM IST
പ്രഭാസിന്‍റെ 'കല്‍ക്കി 2989 എഡി' കേരളത്തിലെത്തിക്കുന്നത് ദുല്‍ഖര്‍

Synopsis

വേഫറർ ഫിലിംസ് വിതരണത്തിനെത്തിക്കും

വൈജയന്തി മൂവീസിന്റെ ബാനറിൽ അശ്വിനി ദത്ത് നിർമിക്കുന്ന പ്രഭാസ്- നാഗ് അശ്വിൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന 'കൽക്കി 2898 എഡി' കേരളത്തിൽ ദുൽഖർ സൽമാന്റെ പ്രൊഡക്ഷൻ കമ്പനിയായ വേഫറർ ഫിലിംസ് വിതരണത്തിനെത്തിക്കും. ഇന്നലെയായിരുന്നു ചിത്രത്തിന്‍റെ ട്രെയ്‍ലര്‍ റിലീസ്. മികച്ച പ്രതികരണമാണ് ട്രെയ്‍ലറിന് ലഭിച്ചിരിക്കുന്നത്. 

ദുൽഖറിന്റെ തന്നെ ഏറ്റവും വലിയ വിജയ ചിത്രമായ 'സീതാ രാമം' നിർമിച്ചത് വൈജയന്തി മൂവീസ് ആയിരുന്നു. 'കൽക്കി 2898 എഡി'യുടെ നിര്‍മ്മാണവും ഈ കമ്പനി തന്നെ. ജൂണ്‍ 27ന് ചിത്രം റിലീസിനെത്തും. ബിസി 3101- ല്‍ മഹാഭാരതത്തിലെ ഇതിഹാസ സംഭവങ്ങളിൽ നിന്ന് തുടങ്ങി 2898 എഡി വരെ സംഭവിക്കുന്ന സഹസ്രാബ്ദങ്ങൾ നീണ്ടുനിൽക്കുന്ന ഒരു യാത്രയാണ് കൽക്കിയുടെ ഇതിവൃത്തം. ദീപിക പദുകോൺ ചിത്രത്തിൽ പ്രഭാസിന്റെ നായികയായി എത്തുന്നു. അമിതാഭ് ബച്ചനും കമൽ ഹാസനും ചിത്രത്തിൽ മറ്റ് പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നു. പിആർഒ ശബരി.

പുരാണങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ഭാവിയെ തുറന്നുകാണിക്കുന്ന ഒരു സയന്‍സ് ഫിക്ഷനാണ് ‘കല്‍ക്കി 2898 എഡി’ എന്നാണ് റിപ്പോര്‍ട്ട്. കല്‍ക്കിയിലെ നായകനായ പ്രഭാസ് അവതരിപ്പിക്കുന്ന ഭൈരവയുടെ റോബോട്ടിക് വാഹനത്തിന്‍റെ പേരാണ് ബുജ്ജി. ബുജ്ജിയ്ക്ക് വേണ്ടി ശംബ്ദം നല്‍കിയിരിക്കുന്നത് കീര്‍ത്തി സുരേഷാണ്. സന്തോഷ് നാരായണനാണ് ചിത്രത്തിലെ പാട്ടുകള്‍ ഒരുക്കുക. സാന്‍ ഡിയാഗോ കോമിക്-കോണില്‍ കഴിഞ്ഞ വര്‍ഷം നടന്ന തകര്‍പ്പന്‍ അരങ്ങേറ്റത്തിന് ശേഷം ആഗോളതലത്തില്‍ ശ്രദ്ധയാകര്‍ഷിച്ച ഈ ചിത്രം വന്‍ പ്രതീക്ഷയോടെയാണ് പ്രേക്ഷകര്‍ നോക്കിക്കാണുന്നത്.

ALSO READ : ഒരു സിനിമയ്ക്ക് വാങ്ങുന്നത് 135 കോടി; അക്ഷയ് കുമാറിന്‍റെ ആകെ ആസ്‍തി എത്ര?

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'ഞാന്‍ വിവാഹിതയാണ്, നീ ഇപ്പോഴും ഹോംവര്‍ക്ക് സ്‌റ്റേജിലും..'; കൗമാരക്കാരന്റെ വിവാഹാഭ്യർത്ഥനയ്ക്ക് മറുപടിയുമായി അവന്തിക
ഗായിക എസ്. ജാനകിയുടെ ഏക മകൻ മുരളി കൃഷ്ണ അന്തരിച്ചു