Asianet News MalayalamAsianet News Malayalam

ഒരു സിനിമയ്ക്ക് വാങ്ങുന്നത് 135 കോടി; അക്ഷയ് കുമാറിന്‍റെ ആകെ ആസ്‍തി എത്ര?

ബോളിവുഡില്‍ പ്രതിവര്‍ഷം ഏറ്റവുമധികം സിനിമകള്‍ ചെയ്യുന്ന നായകതാരം

135 crores remuneration for a movie what is the net worth of akshay kumar
Author
First Published Jun 11, 2024, 1:19 PM IST

സമീപകാലത്ത് തുടര്‍ പരാജയങ്ങളെ നേരിടേണ്ടിവന്നെങ്കിലും ബോളിവുഡിലെ മുന്‍നിര താരങ്ങളില്‍ ഒരാള്‍ തന്നെയാണ് ഇപ്പോഴും അക്ഷയ് കുമാര്‍. കൊവിഡ് കാലത്തിന് മുന്‍പ് നിര്‍മ്മാതാക്കള്‍ ഏറ്റവുമധികം മിനിമം ഗ്യാരന്‍റി കല്‍പ്പിക്കുന്ന നായക നടന്മാരില്‍ ഒരാളായിരുന്നു അദ്ദേഹം. ഹിന്ദി സിനിമാലോകത്ത് ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന താരങ്ങളില്‍ ഒരാളുമാണ് അദ്ദേഹം. ഏറ്റവും പുതിയ കണക്കുകള്‍ അനുസരിച്ച് ഒരു ചിത്രത്തിന് അക്ഷയ് വാങ്ങുന്നത് 135 കോടിയാണ്. ഇപ്പോഴിതാ അദ്ദേഹത്തിന്‍റെ ആകെ ആസ്തി സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പുറത്തെത്തിയിരിക്കുകയാണ്.

ബോളിവുഡില്‍ പ്രതിവര്‍ഷം ഏറ്റവുമധികം സിനിമകള്‍ ചെയ്യുന്ന നായകതാരമാണ് അദ്ദേഹം. 4-5 സിനിമകള്‍ ഒക്കെ അദ്ദേഹം പലപ്പോഴും ചെയ്തിട്ടുണ്ട്. സിനിമയ്ക്ക് പുറത്ത് നിരവധി ബ്രാന്‍ഡുകളുടെ അംബാസിഡറുമാണ് അക്ഷയ് കുമാര്‍. പരസ്യ ചിത്രങ്ങളില്‍ അഭിനയിക്കുന്നതിന് 6 കോടിയാണ് അക്ഷയ് വാങ്ങുന്നത്. അഭിനയം കൂടാതെ ഹരി ഓം എന്‍റര്‍ടെയ്ന്‍‍മെന്‍റ് അന്ന ബാനറുമായി നിര്‍മ്മാണ രംഗത്തും ഈ താരത്തിന്‍റെ സാന്നിധ്യമുണ്ട്. 

മുംബൈ ജൂഹുവിലെ ബംഗ്ലാവ് അടക്കം നിരവധി വാസ സ്ഥലങ്ങളുമുണ്ട് അദ്ദേഹത്തിന്. ജൂഹുവിലെ ബംഗ്ലാവിന് മാത്രം 80 കോടി വരുമെന്ന് ഹൗസിംഗ് ഡോട്ട് കോം റിപ്പോര്‍ട്ട് ചെയ്തിരുന്നു. മുംബൈയില്‍ത്തന്നെ ഖര്‍ വെസ്റ്റില്‍ 1878 ചതുരശ്രയടി വിസ്തീര്‍ണ്ണമുള്ള ഒരു അപ്പാര്‍ട്ട്മെന്‍റും ഗോവയില്‍ ഒരു പോര്‍ച്ചുഗീസ് സ്റ്റൈല്‍ വില്ലയുമുണ്ട്. മുംബൈയിലെ അപ്പാര്‍ട്ട്മെന്‍റിന് 7.8 കോടിയും ഗോവയിലെ വില്ലയ്ക്ക് 5 കോടിയും മൂല്യമുണ്ട്. 10 കോടി വരെ വിലയുള്ള കാറുകളും 260 കോടിയുടെ പ്രൈവറ്റ് ജെറ്റും അക്ഷയ് കുമാറിന്‍റെ ശേഖരത്തില്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. ലൈഫ് സ്റ്റൈല്‍ ഏഷ്യയുടെ കണക്ക് പ്രകാരം അക്ഷയ് കുമാറിന്‍റെ ആകെ ആസ്തി 742 കോടിയാണ്. 

ALSO READ : പ്രകടനത്തില്‍ വിസ്‍മയിപ്പിക്കാന്‍ ഉര്‍വ്വശിയും പാര്‍വ്വതിയും; 'ഉള്ളൊഴുക്ക്' ട്രെയ്‍ലര്‍ എത്തി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

Latest Videos
Follow Us:
Download App:
  • android
  • ios