
ദുല്‍ഖര്‍ സല്‍മാന്‍ റോഷന്‍ ആന്‍ഡ്രൂസ് കൂട്ട്‌കെട്ടില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ ഫസ്റ്റലുക്ക് പോസ്റ്റര്‍ പുറത്തുവിട്ട് ദുല്‍ഖര്‍. തന്റെ ഫേസ്ബുക്ക് പേജില്‍ പൊലീസ് ബുള്ളറ്റിന്റെ ചിത്രമടങ്ങിയ പോസ്റ്റര്‍ പങ്കുവെച്ചാണ് ദുല്‍ഖര്‍ ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. ഈ ബുള്ളറ്റ് ഇവിടെ പാർക്ക് ചെയ്യുകയാണ് എന്നാണ് ദുല്‍ഖര്‍ പോസ്റ്ററിന് നല്‍കിയ കാപ്ക്ഷന്‍.
ചിത്രത്തിന്റെ പേര് വ്യക്തമാക്കുന്ന പോസ്റ്റര്‍ അല്ല ദുല്‍ഖര്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തിന്റെ പേര് സെല്യൂട്ടാണെന്ന് ദുല്‍ഖര്‍ ആരാധകര്‍ക്കിടയിലും, സമൂഹമാധ്യമത്തിലും വന്നിരുന്നു. എന്നാല്‍ അക്കാര്യത്തില്‍ ദുല്‍ഖറോ, റോഷന്‍ ആന്‍ഡ്രൂസോ ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ല
ബോളിവുഡ് താരം ഡയാന പെന്റിയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. ദുല്‍ഖറും റോഷന്‍ ആന്‍ഡ്രൂസും ഒരുമിക്കുന്ന ആദ്യ ചിത്രമാണിത്. തിരക്കഥയൊരുക്കുന്നത് ബോബി സഞ്ജയാണ്. ദുല്‍ഖറിന്റെ നിര്‍മ്മാണ കമ്പനിയായ വേഫെറെര്‍ ഫിലിംസിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന അഞ്ചാമത്തെ ചിത്രം കൂടിയാണിത്. മനോജ് കെ. ജയന്‍, അലന്‍സിയര്‍, ബിനു പപ്പു, വിജയകുമാര്‍, ലക്ഷ്മി ഗോപാലസ്വാമി തുടങ്ങിയവര്‍ മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.
പ്രശസ്ത സംഗീതജ്ഞനായ സന്തോഷ് നാരായണനാണ് ചിത്രത്തിന് വേണ്ടി സംഗീതമൊരുക്കുന്നത്. പിസ, സൂദു കാവും, കുക്കൂ, ജിഗര്‍തണ്ട, മദ്രാസ്, കബാലി,കാല, പറയേറും പെരുമാള്‍, വട ചെന്നൈ തുടങ്ങിയ ഹിറ്റ് ചിത്രങ്ങളിലെ സംഗീതം നിർവഹിച്ചത് സന്തോഷാണ്.
Just going to park this here !
Posted by Dulquer Salmaan on Saturday, 6 March 2021
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ