
പാര്‍വ്വതി തിരുവോത്തിനെ നായികയാക്കി സിദ്ധാര്‍ഥ ശിവ സംവിധാനം ചെയ്യുന്ന 'വര്‍ത്തമാന'ത്തിന് മികച്ച തിയറ്റര്‍ കൗണ്ട്. ഈ മാസം 12ന് റിലീസ് പ്രഖ്യാപിച്ചിരിക്കുന്ന ചിത്രം രാജ്യത്തെ 300 തിയറ്ററുകളിലാണ് എത്തുന്നത്. ദില്ലിയിലെ ഒരു സര്‍വ്വകലാശാലയിലേക്ക് മലബാറില്‍ നിന്നെത്തുന്ന ഗവേഷക വിദ്യാര്‍ഥിയാണ് പാര്‍വ്വതിയുടെ കഥാപാത്രം.
സ്വാതന്ത്ര്യ സമര സേനാനി മുഹമ്മദ് അബ്ദുള്‍ റഹ്മാന്‍റെ ജീവിതമാണ് അവരുടെ ഗവേഷണ വിഷയം. ഫൈസാ സൂഫിയ എന്ന കഥാപാത്രം നേരിടുന്ന വെല്ലുവിളികളും പ്രതിസന്ധികളുമാണ് ചിത്രത്തിന്‍റെ പ്രമേയം. ആര്യാടന്‍ ഷൗക്കത്ത് രചന നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തില്‍ റോഷന്‍ മാത്യുവും സിദ്ദിഖും പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. ബെന്‍സി പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ബെന്‍സി നാസര്‍ ആണ് നിര്‍മ്മാണം. സമകാലിക ഇന്ത്യന്‍ സമൂഹം നേരിടുന്ന രാഷ്ട്രീയ സാമൂഹ്യ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുമ്പോള്‍ത്തന്നെ ഒരു വാണിജ്യ സിനിമയുടെ എല്ലാ ചേരുവകളും അടങ്ങിയതാണ് വര്‍ത്തമാനമെന്ന് സംവിധായകന്‍ പറഞ്ഞിരുന്നു. സിദ്ധാര്‍ത്ഥ ശിവ സംവിധാനം ചെയ്യുന്ന ഏഴാമത്തെ ചിത്രമാണ് വര്‍ത്തമാനം.
ദില്ലി, ഉത്തരാഖണ്ഡ്, കേരളം എന്നിവിടങ്ങളിലായി രണ്ടു ഷെഡ്യൂളുകളിലായിരുന്നു സിനിമയുടെ ചിത്രീകരണം. ഛായാഗ്രഹണം അഴകപ്പന്‍. ഗാനരചന റഫീഖ് അഹമ്മദ്, വിശാല്‍ ജോണ്‍സണ്‍. പശ്ചാത്തല സംഗീതം ബിജിബാല്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഡിക്സന്‍ പൊടുത്താസ്. പിആര്‍ഒ പി ആര്‍ സുമേരന്‍ (ബെന്‍സി പ്രൊഡക്ഷന്‍സ്). ഫെബ്രുവരി 19ന് റിലീസ് പ്രഖ്യാപിച്ചിരുന്ന ചിത്രം പിന്നീട് ഈ മാസം 12ലേക്ക് മാറ്റുകയായിരുന്നു.
അതേസമയം പാര്‍വ്വതി നായികയാവുന്ന മറ്റൊരു ചിത്രം കൂടി ഇതേദിവസം തിയറ്ററില്‍ എത്തുന്നുണ്ട്. ഛായാഗ്രാഹകന്‍ സാനു ജോണ്‍ വര്‍ഗീസിന്‍റെ സംവിധായക അരങ്ങേറ്റ ചിത്രം 'ആര്‍ക്കറിയാം' ആണ് അത്. ഷറഫുദ്ദീനും ബിജു മേനോനുമാണ് ഈ ചിത്രത്തില്‍ മറ്റു രണ്ട് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ