Ansi Kabeer and Anjana death|'ഊര്‍ജസ്വലരായ പെണ്‍കുട്ടികള്‍', അൻസി കബീറിനെയും അഞ്‍ജനയെയും കുറിച്ച് ദുല്‍ഖര്‍

Web Desk   | Asianet News
Published : Nov 01, 2021, 06:36 PM IST
Ansi Kabeer and Anjana death|'ഊര്‍ജസ്വലരായ പെണ്‍കുട്ടികള്‍', അൻസി കബീറിനെയും അഞ്‍ജനയെയും കുറിച്ച് ദുല്‍ഖര്‍

Synopsis

പൃഥ്വിരാജിനൊപ്പം ആടി സെയില്‍സ് പരസ്യത്തില്‍ അഭിനയിച്ച താരമാണ് ഡോ. അഞ്‍ജന ഷാജൻ.

മിസ് കേരള 2019 അൻസി കബീറിന്റെയും (Miss Kerala 2019 Ansi Kabeer) മിസ് കേരള 2019 റണ്ണറപ്പ് ഡോ. അഞ്‍ജന ഷാജന്റെയും (Miss Kerala 2019 Runner up Dr Anjana Shajan) മരണത്തിന്റെ ഞെട്ടലിലാണ് സുഹൃത്തുക്കളും കലാലോകവും. എറണാകുളം വൈറ്റിലുണ്ടായ വാഹനാപകടത്തിലാണ് അൻസി കബീറും ഡോ. അഞ്‍ജന ഷാജനും മരണപ്പെട്ടത്. ബൈക്കിൽ ഇടിച്ച ഇവരുടെ കാർ നിയന്ത്രണം വിട്ട് മറിഞ്ഞാണ് അപകടമുണ്ടായത്. പൃഥ്വിരാജിനും ദുല്‍ഖറമടക്കമുള്ള മലയാള യുവ താരങ്ങള്‍ക്കൊപ്പം പരസ്യ ചിത്രങ്ങളിലൂടെയും പ്രേക്ഷകശ്രദ്ധ നേടിയ കലാകാരികളായിരുന്നു അൻസി കബീറും ഡോ. അഞ്‍ജന ഷാജനും.

കല്യാണ് സില്‍ക്സിന്റെ ആടി സെയില്‍സ് പ്രമോഷണല്‍ പരസ്യത്തിലായിരുന്നു പൃഥ്വിരാജിനൊപ്പം ഡോ. അഞ്‍ജന ഷാജൻ അഭിനയിച്ചത്. ദുല്‍ഖര്‍ നായകനാകുന്ന പുതിയ ചിത്രമായ സല്യൂട്ടില്‍ അഞ്‍ജന അഭിനയിച്ചിരുന്നു. അൻസി ഒരു പരസ്യ ചിത്രത്തിലും ദുല്‍ഖറിനൊപ്പം അഭിനയിച്ചിട്ടുണ്ട്. അൻസി കബീറിനും ഡോ. അഞ്‍ജന ഷാജനും ഒപ്പം പ്രവര്‍ത്തിക്കാൻ കഴിഞ്ഞത് വലിയ കാര്യമായി കാണുന്നുവെന്നായിരുന്നു ദുല്‍ഖര്‍ അനുസ്‍മരിച്ചത്.

ഊര്‍ജസ്വലരായ പെണ്‍കുട്ടികള്‍ക്കൊപ്പം  പ്രവര്‍ത്തിക്കാൻ അവസരം ലഭിച്ചത് മഹത്തരമായ കാര്യമായി കാണുന്നു. സല്യൂട്ട് എന്ന സിനിമയില്‍ അഞ്‍ജന ഒരു ചെറിയ വേഷം ചെയ്‍തിരുന്നു. അൻസി എന്നോടൊപ്പം ഒരു ടിവി പരസ്യം ചെയ്‍തു. വിഷമകരമായ സമയത്തില്‍ അവരുടെ കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും വേണ്ടി   പ്രാര്‍ഥിക്കുന്നുവെന്നും ദുല്‍ഖര്‍ എഴുതുന്നു.

പുല‍ർച്ചെ ഒരു മണിയോടെയായിരുന്നു  അൻസി കബീറും. അഞ്‍ജന ഷാജനും അപകടത്തില്‍ പെട്ടത് .വൈറ്റില ഹോളിഡേ ഇന്നിന് മുന്നിൽ വച്ചാണ് അപകടമുണ്ടായത്. ബൈക്കിൽ ഇടിക്കാതിരിക്കാൻ വെട്ടിച്ചതാണ് അപകടകാരണമെന്നാണ് വ്യക്തമാകുന്നത്.  ഇരുവരും സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. നാല് പേരാണ് കാറിൽ ഉണ്ടായിരുന്നത്. രണ്ട് പേ‍ർക്ക് പരുക്കേറ്റു. ഇതിൽ ഒരാളുടെ നില​ഗുരുതരമാണ്. ഇരുവരും  എറണാകുളം മെഡിക്കൽ സെന്ററിൽ ചികിത്സയിലാണ്.

PREV
click me!

Recommended Stories

'ഈനാശു'വും 'തെരേസ'യും; റേച്ചലിലെ പുതിയ ക്യാരക്ടർ പോസ്റ്ററുകൾ പുറത്ത്
ഇനി പാന്‍ ഇന്ത്യന്‍ നിവിന്‍ പോളി, 'ഫാര്‍മ' 7 ഭാഷകളില്‍; റിലീസ് തീയതി പ്രഖ്യാപിച്ചു