Hey Sinamika : 'ഹേയ് സിനാമിക', ദുല്‍ഖര്‍ ചിത്രത്തിലെ നായികമാരുടെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു

Published : Dec 24, 2021, 12:35 AM ISTUpdated : Dec 24, 2021, 12:56 AM IST
Hey Sinamika : 'ഹേയ് സിനാമിക', ദുല്‍ഖര്‍ ചിത്രത്തിലെ നായികമാരുടെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു

Synopsis

'ഹേയ് സിനാമിക' എന്ന ചിത്രത്തില്‍ കാജൽ അഗർവാളും, അദിതി റാവു ഹൈദരിയുമാണ് നായികമാർ.  

ദുല്‍ഖര്‍ (Dulquer) നായകനാകുന്ന പുതിയ ചിത്രമാണ് 'ഹേയ് സിനാമിക' (Hey Sinamika). 'ഹേയ് സിനാമിക' എന്ന ചിത്രത്തില്‍ ദുല്‍ഖറിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ട് റിലീസ് തിയ്യതിയും അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. 'ഹേയ് സിനാമിക' എന്ന ചിത്രത്തിന്റെ ഫോട്ടോ ദുല്‍ഖര്‍ തന്നെയാണ് ഷെയര്‍ ചെയ്‍തത്. ഇപോഴിതാ  'ഹേയ് സിനാമിക' ചിത്രത്തിലെ നായികമാരുടെ ഫസ്റ്റ് ലുക്കും പുറത്തുവിട്ടിരിക്കുകയാണ്.

കാജൽ അഗർവാളും, അദിതി റാവു ഹൈദരിയുമാണ് നായികമാർ. ബൃന്ദ മാസ്റ്റര്‍ സംവിധായികയാകുന്ന ചിത്രമെന്ന പ്രത്യേകതയും 'ഹേയ് സിനാമിക'യ്‍ക്കുണ്ട്. 
'ഹേയ് സിനാമിക' എന്ന ചിത്രം ഫെബ്രുവരി 25നാണ് റിലീസ് ചെയ്യുക. പ്രീത ജയരാമൻ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്.

ജിയോ സ്റ്റുഡിയോസ്, ഗ്ലോബല്‍ വണ്‍ സ്റ്റുഡിയോസ്, വൈക്കം18 സ്റ്റുഡിയോസ് എന്നീ ബാനറുകളിലാണ് 'ഹേയ് സിനാമിക' നിര്‍മിക്കുന്നത്. ഗോവിന്ദ് വസന്ത ആണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. കൊവിഡ് നിയന്ത്രണങ്ങളിൽ ഷൂട്ടിംഗ് നിർത്തിവെച്ചതിനാലാണ് 'ഹേയ് സിനാമിക' വൈകിയത്. ചെന്നൈ ആയിരുന്നു ദുല്‍ഖര്‍ ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ.

ചിത്രത്തിന് പാക്കപ്പ് പറഞ്ഞതിന് പിന്നാലെ മികച്ച ടീമിനൊപ്പം പ്രവർത്തിച്ച അനുഭവം പങ്കുവച്ചിരുന്നു ദുൽഖർ. ലൊക്കേഷനിൽ നിന്നുള്ള ഏതാനും ചിത്രങ്ങളും താരം സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. ബൃന്ദ മാസ്റ്ററോട് നിറയെ സ്‍നേഹമെന്നും സിനിമയിലെ ഓരോരുത്തരും പ്രൊഫഷണൽസ് ആയിരുന്നുവെന്നും ദുൽഖർ കുറിച്ചിരുന്നു. മണിരത്‌നത്തിന്റെ സംവിധാനത്തിൽ ദുൽഖർ സൽമാനും നിത്യാ മേനോനും കേന്ദ്രകഥാപാത്രങ്ങളായ 'ഓകെ കൺമണി' എന്ന സിനിമയിലെ ഒരു ഗാനമാണ് 'ഹേയ് സിനാമിക'.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'ഇങ്ങനെയൊരു ക്ലൈമാക്സ് ആദ്യം, ഞാൻ മാരുതിയുടെ ആരാധകനായി'എന്ന് പ്രഭാസ്; 'രാജാസാബ്' ജനുവരി 9ന്
ഒടിടിയില്‍ ന്യൂഇയര്‍ ഫെസ്റ്റിവല്‍! കാണാം ഈ മലയാള സിനിമകള്‍