പ്രണയ കഥയില്‍ നായകനായി ദുൽഖര്‍, ചിത്രത്തിന്റെ ടൈറ്റിൽ പ്രഖ്യാപനം ഉടൻ

Published : May 24, 2026, 12:33 PM IST
Dulquer

Synopsis

പൂജ ഹെഗ്‍ഡെയാണ് ചിത്രത്തിലെ നായിക.

ദുൽഖറിനെ നായകനാക്കി, നവാഗതനായ രവി നെലകുടിറ്റി സംവിധാനം ചെയ്യുന്ന, SLV സിനിമാസ് നിർമ്മിക്കുന്ന ചിത്രത്തിന്റെ നിലവിലെ ഷെഡ്യൂൾ അവസാനിച്ചു. ചിത്രത്തിന്റെ പുതിയ ഷെഡ്യൂൾ ഉടൻ ആരംഭിക്കും. ചിത്രത്തിലെ വളരെ നിർണ്ണായകമായ രംഗങ്ങൾ ആണ് ഇപ്പോൾ അവസാനിച്ച ഷെഡ്യൂളിൽ ചിത്രീകരിച്ചത്. ചിത്രത്തിന്റെ ടൈറ്റിൽ പ്രഖ്യാപനവും ഉടൻ ഉണ്ടാകുമെന്നാണ് വിവരം. DQ41 എന്ന് താത്കാലികമായി അറിയപ്പെടുന്ന ചിത്രം SLV സിനിമാസിന്റെ ബാനറിൽ സുധാകർ ചെറുകുരിയാണ് നിർമ്മിക്കുന്നത്. SLV സിനിമാസ് നിർമ്മിക്കുന്ന പത്താമത്തെ ചിത്രമാണിത്. പൂജ ഹെഗ്‌ഡെയാണ് ചിത്രത്തിലെ നായികാ വേഷം അവതരിപ്പിക്കുന്നത്. ദുൽഖർ- പൂജ ഹെഗ്ഡെ ടീം ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. മലയാളത്തിലും തെലുങ്കിലും ഒരുപോലെ വമ്പൻ വിജയങ്ങളുമായി തിളങ്ങി നിൽക്കുന്ന ദുൽഖർ നായകനായി അഭിനയിക്കുന്ന അഞ്ചാമത്തെ തെലുങ്ക് ചിത്രമാണിത്. ദുൽഖറിന്റെ കരിയറിലെ നാൽപത്തിയൊന്നാം ചിത്രമായ DQ41 ഒരു പ്രണയ കഥയാണ് പറയുന്നത് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. വമ്പൻ ബജറ്റിലും കാൻവാസിലും, ഉയർന്ന സങ്കേതിക നിലവാരത്തിൽ ഒരുക്കുന്ന ഈ ചിത്രത്തിൽ മികച്ച അഭിനേതാക്കളുടെയും സാങ്കേതിക വിദഗ്ധരുടെയും ഒരു വലിയ നിര തന്നെ ഭാഗമാകുന്നുണ്ട്.

ബിഗ് ബഡ്ജറ്റ് മലയാളം ആക്ഷൻ ത്രില്ലർ ചിത്രമായ 'ഐ ആം ഗെയിം', പവൻ സാദിനേനി ഒരുക്കുന്ന തെലുങ്ക് ചിത്രമായ 'ആകാശം ലോ ഓക താര' എന്നിവയാണ് ദുൽഖർ നായകനായി എത്തുന്ന അടുത്ത റിലീസുകൾ. സംവിധായകൻ രവി നെലകുടിറ്റി തന്നെയാണ് DQ41 രചിച്ചിരിക്കുന്നതും. തെലുങ്ക്, മലയാളം, ഹിന്ദി, കന്നഡ, തമിഴ് ഭാഷകളിൽ വമ്പൻ റിലീസ് ആയാണ് ചിത്രം ഒരുക്കുന്നത്. രചന, സംവിധാനം: രവി നെലക്കുടിറ്റി, നിർമ്മാതാവ്: സുധാകർ ചെറുകുരി, ബാനർ: SLV സിനിമാസ്, സഹനിർമ്മാതാവ്: ഗോപിചന്ദ് ഇന്നാമുറി, സിഇഒ: വിജയ് കുമാർ ചഗന്തി, സംഗീതം: ജി വി പ്രകാശ് കുമാർ, ഛായാഗ്രഹണം: അനയ് ഓം ഗോസ്വാമി, പ്രൊഡക്ഷൻ ഡിസൈനർ: അവിനാഷ് കൊല്ല, മാർക്കറ്റിംഗ്: ഫസ്റ്റ്ഷോ, പിആർഒ - ശബരി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'മമ്മൂട്ടിയോ മോഹന്‍ലാലോ അത് പറഞ്ഞാല്‍ ഞാന്‍ കേള്‍ക്കും, പക്ഷേ'; അഖില്‍ മാരാര്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി മല്ലിക സുകുമാരന്‍
ഷോക്കിംഗ്, ആ തെന്നിന്ത്യൻ താരത്തിന് സ്ഥാനം നഷ്‍ടമായി, ഒന്നാം സ്ഥാനം ആലിയയ്‍ക്ക്, ഏഴാമത് മലയാളി നടി