ദുൽഖർ - നഹാസ് ഹിദായത്ത് ചിത്രം ഐ ആം ഗെയിമിൽ തമിഴ് താരം കതിർ

Published : May 04, 2025, 10:49 AM IST
ദുൽഖർ - നഹാസ് ഹിദായത്ത് ചിത്രം ഐ ആം ഗെയിമിൽ തമിഴ് താരം കതിർ

Synopsis

ഐ ആം ഗെയിമിൽ തമിഴ് താരം കതിരുമുണ്ടാകും.

ദുൽഖർ ൻ നായകനാവുന്ന "ഐ ആം ഗെയിം" എന്ന നഹാസ് ഹിദായത്ത് ചിത്രത്തിൽ തമിഴ് നടൻ കതിർ. വേഫെറർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ  ആണ് ഈ ചിത്രം നിർമ്മിക്കുന്നത്. സജീർ ബാബ, ഇസ്മായിൽ അബൂബക്കർ, ബിലാൽ മൊയ്‍തു എന്നിവരാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. ആദർശ് സുകുമാരനും ഷഹബാസ് റഷീദുമാണ് സംഭാഷണം ഒരുക്കുന്നത്. ആർഡിഎക്സ് എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം നഹാസ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ദുൽഖറിന്റെ കരിയറിലെ നാല്‍താം ചിത്രമായ "ഐ ആം ഗെയിം" ന്റെ ചിത്രീകരണം ഇന്ന് തിരുവനന്തപുരത്ത് ആരംഭിച്ചു.

പതിനാലോളം തമിഴ് ചിത്രങ്ങളിലും ഒരു വെബ് സീരീസിലും വേഷമിട്ടിട്ടുള്ള കതിരിന്റെ ശ്രദ്ധേയമായ വേഷങ്ങൾ വിക്രം വേദ, പരിയേറും പെരുമാൾ, ബിഗിൽ എന്നീ ചിത്രങ്ങളിലേതാണ്. ആമസോൺ പ്രൈം വെബ് സീരിസ് ആയ സുഴലിലെ നായക വേഷത്തിലൂടെയും കതിർ മികച്ച പ്രേക്ഷക-നിരൂപക പ്രശംസ നേടിയിട്ടുണ്ട്.

ദുൽഖറിനൊപ്പ ആന്റണി വർഗീസ്, തമിഴ് നടനും സംവിധായകനുമായ മിഷ്കിൻ, കതിർ എന്നിവർ വേഷമിടുന്ന "ഐ ആം ഗെയിം" ആക്ഷന് പ്രാധാന്യം ഉള്ള ബിഗ് ബഡ്ജറ്റ് ചിത്രമായാണ് ഒരുക്കുന്നത്.

ഛായാഗ്രഹണം- ജിംഷി ഖാലിദ്, സംഗീതം- ജേക്സ് ബിജോയ്, പ്രൊഡക്ഷൻ ഡിസൈനർ- അജയൻ ചാലിശ്ശേരി, മേക്കപ്പ് - റോണക്സ് സേവ്യർ. കോസ്റ്റ്യൂം- മഷർ ഹംസ, പ്രൊഡക്ഷൻ കൺട്രോളർ- ദീപക് പരമേശ്വരൻ, അസോസിയേറ്റ് ഡയറക്ടർ- രോഹിത് ചന്ദ്രശേഖർ. ഗാനരചന- മനു മഞ്ജിത്ത്, വിനായക് ശശികുമാർ, VFX - തൗഫീഖ് - എഗ്‌വൈറ്റ്, പോസ്റ്റർ ഡിസൈൻ- ടെൻ പോയിന്റ്, സൗണ്ട് ഡിസൈൻ- സിങ്ക് സിനിമ, സൗണ്ട് മിക്സ് - കണ്ണൻ ഗണപത്, സ്റ്റിൽസ്- എസ് ബി കെ, പിആർഒ- ശബരി എന്നിവരുമാണ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
Read more Articles on
click me!

Recommended Stories

ബിഗ് ബോസിലെ വിവാദ താരം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്, എതിർദിശയിൽ നിന്ന് വന്ന വാഹനവുമായി കൂട്ടിയിടിച്ചു; പരാതി നൽകി നടൻ
പിടി തോമസല്ല, ആ പെൺകുട്ടി വീട്ടിലേക്ക് വന്നപ്പോള്‍ ആദ്യം ബെഹ്‌റയെ ഫോണില്‍ വിളിക്കുന്നത് താനാണ്; നടൻ ലാല്‍