ഡ്യൂൺ 2 നാളെ റിലീസ്: ബ്രഹ്മാണ്ഡ ചിത്രത്തിന്‍റെ ബജറ്റ് കേട്ട് ഞെട്ടരുത്; തിരിച്ചുപിടിക്കാന്‍ പോകുന്ന തുകയും.!

Published : Feb 29, 2024, 02:02 PM IST
ഡ്യൂൺ 2 നാളെ റിലീസ്: ബ്രഹ്മാണ്ഡ ചിത്രത്തിന്‍റെ ബജറ്റ് കേട്ട് ഞെട്ടരുത്; തിരിച്ചുപിടിക്കാന്‍ പോകുന്ന തുകയും.!

Synopsis

ഫ്രാങ്ക് ഹെർബെർട്ടിന്‍റെ സയൻസ് ഫിക്ഷൻ നോവലായ ഡ്യൂണിനെ അധികരിച്ചാണ് ഡെനിസ് വില്ലെന്യൂവ്  ഡ്യൂണ്‍ ചലച്ചിത്ര പരമ്പര ഒരുക്കിയത്.

ഹോളിവുഡ്: തിമോത്തി ഷലാമെ പ്രധാന വേഷത്തില്‍ എത്തുന്ന ഡ്യൂൺ 2 മാര്‍ച്ച് ഒന്നിന് റിലീസാകുകയാണ്. ലോകമെങ്ങും ഈ ബ്രാഹ്മാണ്ഡ ചിത്രത്തിന് മികച്ച പ്രീസെയില്‍ ലഭിക്കുന്നു എന്നാണ് വിവരം.  കൊവിഡ് കാലത്തിന് ശേഷമുള്ള ഏറ്റവും മികച്ച പ്രീസെയില്‍ ആണ് ചിത്രത്തിന് ലഭിക്കുന്നത് എന്നാണ് വിവരം. ലോകമെമ്പാടുമുള്ള ബോക്സ് ഓഫീസിലെ ഓപ്പണിംഗ് വാരാന്ത്യ പ്രൊജക്ഷന്‍ വച്ച്   150 മില്യൺ ഡോളറിന് അപ്പുറത്തേക്ക് ചിത്രം കളക്ഷന്‍ പ്രതീക്ഷിക്കുന്നു എന്നാണ് വിവരം. 

ഫ്രാങ്ക് ഹെർബെർട്ടിന്‍റെ സയൻസ് ഫിക്ഷൻ നോവലായ ഡ്യൂണിനെ അധികരിച്ചാണ് ഡെനിസ് വില്ലെന്യൂവ്  ഡ്യൂണ്‍ ചലച്ചിത്ര പരമ്പര ഒരുക്കിയത്. വന്‍ വിജയമായ ചിത്രത്തിന്‍റെ ആദ്യഭാഗം 2 വർഷം മുന്‍പാണ് പുറത്തിറങ്ങിയത്. ഡ്യൂൺ: പാര്‍ട്ട് 2 പുതിയ കഥാപാത്രങ്ങളും പുതിയ കഥാ പരിസരങ്ങളും ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 

ചിത്രത്തിന് മികച്ച പ്രീസെയില്‍ ലഭിക്കുന്നു എന്നാണ് കണക്ക്. 170 മില്ല്യണ്‍ ഡോളറാണ് ആദ്യവാരത്തില്‍ ചിത്രം പ്രതീക്ഷിക്കുന്നത്. ഇതില്‍ 80 മില്ല്യണ്‍ നോര്‍ത്ത് അമേരിക്കന്‍ ബോക്സോഫീസില്‍ നിന്നും 85 മില്ല്യണ്‍ വിദേശ മാര്‍ക്കറ്റില്‍ നിന്നുമാണ് പ്രതീക്ഷിക്കുന്നത്. 190 മില്ല്യണ്‍ ഡോളര്‍ ചിലവിലാണ് ചിത്രം വാര്‍ണര്‍ ബ്രേദേഴ്സ് ഒരുക്കിയത്. ചിത്രം ആദ്യവാരത്തില്‍ തന്നെ ഇപ്പോഴത്തെ ബുക്കിംഗ് നിരക്കും ബോക്സോഫീസ് പ്രതികരണവും ലഭിച്ചാല്‍ 90 ശതമാനം മുടക്കുമുതല്‍ തിരിച്ചുപിടിക്കും എന്നാണ് റിപ്പോര്‍ട്ട്. 

2021 കൊവിഡ് കാലത്ത് പുറത്തിറങ്ങിയ ഡ്യൂൺ അതിന്‍റെ ആദ്യ വാരാന്ത്യത്തിൽ 41 മില്യൺ ഡോളറും ലോകമെമ്പാടുമായി 402 മില്യൺ ഡോളറും നേടി. അന്ന് കൊവിഡ് കാലത്തെ പ്രത്യേക അവസ്ഥ പരിഗണിച്ച് എച്ച്ബിഒ മാക്സ് ഒടിടിയിലും തീയറ്ററിലും ഒരേ സമയമാണ് ചിത്രം റിലീസ് ചെയ്തത്. 

ദീപിക ഗര്‍ഭിണി, കുഞ്ഞ് സെപ്തംബറില്‍ എത്തും; രൺവീർ ദീപിക ദമ്പതികളെ ആശംസിച്ച് മതിവരാതെ സോഷ്യല്‍ മീഡിയ

വിജയിയുടെ അവസാന പടം ദളപതി 69 ആര് സംവിധാനം ചെയ്യും? പുതിതായി വന്ന പേര് കേട്ട് തമിഴകത്ത് അത്ഭുതം.!

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'ഈ സ്‍നേഹം ഇതുപോലെ തുടരട്ടെ', മനോഹരമായ കുറിപ്പുമായി ഭാവന
'ആണുങ്ങളെ വിശ്വസിക്കാം, സ്ത്രീകളെ വിശ്വസിക്കാനാവില്ല, അത്മഹത്യ ചെയ്യില്ല, ജയേട്ടനൊപ്പം ഉറച്ച് നിൽക്കും':ജയചന്ദ്രൻ കൂട്ടിക്കലിന്റെ ഭാര്യ