നടി ദുര്‍ഗ കൃഷ്‍ണ വിവാഹിതയായി- വീഡിയോ

Web Desk   | Asianet News
Published : Apr 05, 2021, 10:38 AM ISTUpdated : Apr 05, 2021, 10:39 AM IST
നടി ദുര്‍ഗ കൃഷ്‍ണ വിവാഹിതയായി- വീഡിയോ

Synopsis

നടി ദുര്‍ഗ കൃഷ്‍ണ വിവാഹിതയായി.  

നടി ദുര്‍ഗ കൃഷ്‍ണ വിവാഹിതയായി. അര്‍ജുൻ രവീന്ദ്രനാണ് ദുര്‍ഗ കൃഷ്‍ണയുടെ വരൻ. അര്‍ജുൻ രവീന്ദ്രനുമായി പ്രണയത്തിലാണെന്ന് ദുര്‍ഗ കൃഷ്‍ണ നേരത്തെ അറിയിച്ചിരുന്നു. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെച്ചാണ് ദുര്‍ഗ കൃഷ്‍ണയുടെ വിവാഹം നടന്നത്. അടുത്ത ബന്ധുക്കള്‍ വിവാഹ ചടങ്ങില്‍ പങ്കെടുത്തു. വിവാഹ തിയതിയും ദുര്‍ഗ കൃഷ്‍ണ തന്നെ എല്ലാവരെയും അറിയിച്ചിരുന്നു.

സിനിമ നിര്‍മാതാവാണ് ദുര്‍ഗ കൃഷ്‍ണയുടെ വരൻ അര്‍ജുൻ രവീന്ദ്രൻ. അര്‍ജുൻ രവീന്ദ്രനുമായി പ്രണയത്തിലാണെന്ന് ദുര്‍ഗ കൃഷ്‍ണ തന്നെയാണ് എല്ലാവരെയും അറിയിച്ചത്. കഴിഞ്ഞ നാല് വര്‍ഷം നീണ്ടുനിന്ന പ്രണയമാണ് ഇപോള്‍ വിവാഹത്തിലേക്ക് എത്തിയത്. സാമൂഹ്യമാധ്യമത്തില്‍ ആരാധകരോട് സംവദിക്കവെയാണ് ദുര്‍ഗ കൃഷ്‍ണൻ തന്റെ പ്രണയത്തെ കുറിച്ച് ആദ്യമായി തുറന്നു പറഞ്ഞത്. തന്റെയും വരന്റെയും ഫോട്ടോകളും ദുര്‍ഗ കൃഷ്‍ണ നേരത്തെ  ഷെയര്‍ ചെയ്‍തിരുന്നു. കോകനട്ട് വെഡ്ഡിങ്സ് ചിത്രീകരിച്ചിരിക്കുന്ന ഇവരുടെ സേവ് ദ് ഡേറ്റ് ചിത്രങ്ങളും പ്രണയത്തിന്റെ തീമിലാണ് ഒരുക്കിയിരുന്നത്.

കാമുകന്റെ പേര് എന്താണെന്നതിനുള്ള മറുപടിയായിട്ട് അര്‍ജുൻ രവീന്ദ്രന്റെ ഫോട്ടോ ദുര്‍ഗ കൃഷ്‍ണ ഷെയര്‍ ചെയ്‍തിരുന്നു. യുവ സിനിമ നിര്‍മാതാവായ അര്‍ജുനും താനും നാല് വര്‍ഷമായി പ്രണയത്തിലായിട്ട് എന്ന് ദുര്‍ഗ കൃഷ്‍ണ പറയുന്നു. ലൈഫ് ലൈൻ എന്നാണ് അര്‍ജുൻ രവീന്ദ്രൻ ആരാണ് എന്ന ചോദ്യത്തിന് ദുര്‍ഗ കൃഷ്‍ണ മറുപടി പറഞ്ഞത്.

അര്‍ജുൻ രവീന്ദ്രന്റെ ജന്മദിനത്തില്‍ ആശംസയുമായി ദുര്‍ഗ കൃഷ്‍ണ നേരത്തെ രംഗത്ത് എത്തിയപോഴും പ്രണയത്തിന്റെ സൂചനയായി അത് എല്ലാവരും കണ്ടിരുന്നു.

PREV
click me!

Recommended Stories

എട്ടര വര്‍ഷത്തിനിപ്പുറം വിധി, അപ്പീലിന് പ്രോസിക്യൂഷന്‍; സിനിമയില്‍ ദിലീപിന്‍റെ ഭാവി എന്ത്?
30-ാമത് ഐഎഫ്എഫ്‌കെ: അബ്ദെര്‍റഹ്‌മാന്‍ സിസ്സാക്കോയ്ക്ക് ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ്