
മലയാളത്തിന്റെ യുവനായികമാരില്‍ മുൻനിരയിലാണ് ദുര്‍ഗ കൃഷ്‍ണന്റെ സ്ഥാനം. വിമാനം എന്ന സിനിമയിലൂടെയാണ് ദുര്‍ഗാ കൃഷ്‍ണൻ വെള്ളിത്തിരയിലെത്തിയത്. അധികം സിനിമകള്‍ ചെയ്‍തില്ലെങ്കിലും അഭിനയിച്ചതെല്ലാം ശ്രദ്ധേയമായ കഥാപാത്രങ്ങളാണ്. ഇപോഴിതാ ദുര്‍ഗാ കൃഷ്‍ണ വിവാഹിതയാകുന്നുവെന്നതാണ് പുതിയ വാര്‍ത്ത. ദുര്‍ഗ കൃഷ്‍ണ തന്നെയാണ് തന്റെ വിവാഹ വാര്‍ത്ത പുറത്തുവിട്ടത്. ഏപ്രില്‍ അഞ്ചിനാണ് ദുര്‍ഗാ കൃഷ്‍ണയുടെ വിവാഹം.
സിനിമ നിര്‍മാതാവും സുഹൃത്തുമായ അര്‍ജുൻ രവീന്ദ്രനാണ് വരൻ. അര്‍ജുൻ രവീന്ദ്രനുമായി പ്രണയത്തിലാണെന്ന് ദുര്‍ഗ കൃഷ്‍ണ നേരത്തെ അറിയിച്ചിരുന്നു. കഴിഞ്ഞ നാല് വര്‍ഷം നീണ്ടുനിന്ന പ്രണയമാണ് ഇപോള്‍ വിവാഹത്തിലേക്ക് എത്തുന്നത്. സാമൂഹ്യമാധ്യമത്തില്‍ ആരാധകരോട് സംവദിക്കവെയാണ് ദുര്‍ഗ കൃഷ്‍ണൻ തന്റെ പ്രണയത്തെ കുറിച്ച് ആദ്യമായി തുറന്നു പറഞ്ഞത്. തന്റെയും വരന്റെയും ഫോട്ടോകളും ദുര്‍ഗ കൃഷ്‍ണ പുറത്തുവിട്ടു. കോകനട്ട് വെഡ്ഡിങ്സ് ചിത്രീകരിച്ചിരിക്കുന്ന ഇവരുടെ സേവ് ദ് ഡേറ്റ് ചിത്രങ്ങളും പ്രണയത്തിന്റെ തീമിലാണ് ഒരുക്കിയിരിക്കുന്നത്.
കാമുകന്റെ പേര് എന്താണെന്നതിനുള്ള മറുപടിയായിട്ട് അര്‍ജുൻ രവീന്ദ്രന്റെ ഫോട്ടോ ദുര്‍ഗ കൃഷ്‍ണ ഷെയര്‍ ചെയ്‍തിരുന്നു. യുവ സിനിമ നിര്‍മാതാവായ അര്‍ജുനും താനും നാല് വര്‍ഷമായി പ്രണയത്തിലായിട്ട് എന്ന് ദുര്‍ഗ കൃഷ്‍ണ പറയുന്നു. ലൈഫ് ലൈൻ എന്നാണ് അര്‍ജുൻ രവീന്ദ്രൻ ആരാണ് എന്ന ചോദ്യത്തിന് ദുര്‍ഗ കൃഷ്‍ണ മറുപടി പറഞ്ഞത്.
അര്‍ജുൻ രവീന്ദ്രന്റെ ജന്മദിനത്തില്‍ ആശംസയുമായി ദുര്‍ഗ കൃഷ്‍ണ നേരത്തെ രംഗത്ത് എത്തിയിരുന്നു.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ