അജഗജാന്തരം മെയ് 28ന്‌; മാനിപ്പുലേഷൻ പോസ്റ്റർ വൈറൽ

By Web TeamFirst Published Mar 22, 2021, 2:01 PM IST
Highlights

അമൽ ജോസ്‌ ആണ്‌ അജഗജാന്തരത്തിന്റെ ടൈറ്റിലും പോസ്റ്റർ ഡിസൈനും കൈകാര്യം ചെയ്യുന്നത്‌. 

‘സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍’എന്ന ചിത്രത്തിനു ശേഷം ആന്റണി പെപ്പെയും ടിനു പാപ്പച്ചനും വീണ്ടുമൊന്നിക്കുന്ന ചിത്രമാണ് അജഗജാന്തരം. ചിത്രം മെയ് 28 ന് പ്രദര്‍ശനത്തിന് എത്തും. ചിത്രത്തിൽ അർജുൻ അശോകനും പ്രധാന കഥാപാത്രമായി എത്തുന്നു. ചെമ്പൻ വിനോദ് ജോസ്, ജാഫർ ഇടുക്കി, രാജേഷ് ശർമ, സാബു മോൻ, ടിറ്റോ വിൽസൺ, സുധി കോപ്പ, വിനീത് വിശ്വം, സിനോജ് വർഗീസ്, കിച്ചു ടെല്ലസ്, ലുക്മാൻ, ശ്രീരഞ്ജിനി തുടങ്ങിയവർ ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഉത്സവപ്പറമ്പിലേയ്ക്ക്‌ ഒരു ആനയും പാപ്പാനും എത്തുന്നതും തുടർന്നവിടെ 24 മണിക്കൂറിനുള്ളിൽ നടക്കുന്ന ആകാംഷ നിറഞ്ഞ സംഭവങ്ങൾ നർമ്മത്തിന്റെ മേമ്പൊടിയോടെ ചിത്രത്തിൽ അവതരിപ്പിക്കുന്നു. 
 

മെയ് 28-ന്‌ അങ്കം ആരംഭം....!!!

Posted by Antony Varghese on Sunday, 21 March 2021

 

ചിത്രത്തിന്റെ  പോസ്റ്ററുകളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറൽ. പൂരപ്പറമ്പും, ആൾക്കൂട്ടങ്ങളും ആനയും ഉൾപ്പെട്ട രാത്രികാലദൃശ്യങ്ങളാണ്‌ ചിത്രത്തിൽ ഏറെയും. അമൽ ജോസ്‌ ആണ്‌ അജഗജാന്തരത്തിന്റെ ടൈറ്റിലും പോസ്റ്റർ ഡിസൈനും കൈകാര്യം ചെയ്യുന്നത്‌. സിനിമ ഭൂരിഭാഗവും നടക്കുന്നത്‌ രാത്രിയിലായതിനാൽ സംവിധായകന്റെ നിർദ്ദേശാനുസരണം മാനിപ്പുലേഷൻ പോസ്റ്ററുകൾ തയ്യാറാക്കുക എന്നതായിരുന്നു അമലിന്റെ തീരുമാനം. പോസ്റ്ററുകളിൽ ആനയുടെ ഫോർമേഷനിൽ കഥാപാത്രങ്ങളുടെ സ്വഭാവം അതേപടി നിലനിർത്തിക്കൊണ്ട്‌, പ്രധാന കഥാപാത്രങ്ങൾ നിറഞ്ഞുനിൽക്കുന്ന പോസ്റ്ററുകളാണ്  തയ്യാറാക്കിയിരിക്കുന്നത്.

സിൽവർ ബേ പ്രൊഡക്ഷൻസിന്റെ ബാനറിൽ എമ്മാനുവൽ ജോസഫും അജിത് തലാപ്പിള്ളിയും ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത് കിച്ചു ടെല്ലസും വിനീത് വിശ്വവുമാണ്. ഛായാഗ്രഹണം ജിന്റോ ജോർജ്, എഡിറ്റർ ഷമീർ മുഹമ്മദ്‌, സംഗീതം ജസ്റ്റിൻ വർഗീസ്, സൗണ്ട് ഡിസൈൻ രംഗനാഥ് രവി, ആർട്ട്‌  ഗോകുൽ ദാസ്, വസത്രാലങ്കാരം മഷർ ഹംസ, മേക്കപ്പ് റോണക്സ് സേവ്യർ, സ്റ്റണ്ട് സുപ്രീം സുന്ദർ, ചീഫ് അസോസിയേറ്റ് കണ്ണൻ എസ് ഉള്ളൂർ, പ്രൊഡക്ഷൻ കൺട്രോളർ ബാദുഷ, ഡിജിറ്റൽ മാർക്കറ്റിംഗ് ഹെയിൻസ്‌.
 

 

click me!