'ഏതൊരു പെണ്‍കുട്ടിയും നിങ്ങളെ പോലെ ഒരു ഏട്ടനെ ആഗ്രഹിക്കും', ആശംസകളുമായി ദുര്‍ഗാ കൃഷ്‍ണ

Published : May 21, 2021, 09:36 AM IST
'ഏതൊരു പെണ്‍കുട്ടിയും നിങ്ങളെ പോലെ ഒരു ഏട്ടനെ ആഗ്രഹിക്കും', ആശംസകളുമായി ദുര്‍ഗാ കൃഷ്‍ണ

Synopsis

ഏതൊരു പെണ്‍കുട്ടിയും നിങ്ങളെ പോലെ ഒരു സഹോദരനുണ്ടെങ്കില്‍ എന്ന് ആഗ്രഹിക്കുമെന്ന് ദുര്‍ഗാ കൃഷ്‍ണ എഴുതിയിരിക്കുന്നു.

മോഹൻലാലിന്റെ കടുത്ത ആരാധികയാണ് നടി ദുര്‍ഗ കൃഷ്‍ണ. ഇക്കാര്യം ദുര്‍ഗ കൃഷ്‍ണ തന്നെ അഭിമുഖങ്ങളില്‍ പറഞ്ഞിട്ടുണ്ട്. റീല്‍ ഹീറോ ആരാണെന്ന് ചോദിച്ചാല്‍ മോഹൻലാല്‍ എന്നാണ് ഉത്തരം. ഇപോഴിതാ മോഹൻലാലിന് ജന്മദിന ആശംസകളുമായി എത്തിയിരിക്കുകയാണ് ദുര്‍ഗാ കൃഷ്‍ണ.

ഏട്ടാ, ഏതൊരു പെണ്‍കുട്ടിയും നിങ്ങളെ പോലെ ഒരു സഹോദരനുണ്ടെങ്കില്‍ എന്ന് ആഗ്രഹിക്കും. അങ്ങനെയൊരാള്‍ എനിക്കുള്ളതില്‍ ഞാൻ ഭാഗ്യവതിയാണ്. സന്തോഷ ജന്മദിനം, ലാലേട്ടാ, ഞാൻ നിങ്ങളെ സ്‍നേഹിക്കുന്നുവെന്നാണ് ദുര്‍ഗാ കൃഷ്‍ണ എഴുതിയിരിക്കുന്നത്. ജീത്തു ജോസഫ് സംവിധാനം ചെയ്‍ത റാം എന്ന സിനിമയില്‍ മോഹൻലാലിന് ഒന്നിച്ച് ദുര്‍ഗാ കൃഷ്‍ണ അഭിനയിച്ചിരുന്നു.

മോഹൻലാലിന്റെ കഥാപാത്രത്തിന്റെ സഹോദരിതുല്യമായ കഥാപാത്രമാണ് റാമില്‍ ദുര്‍ഗാ കൃഷ്‍ണയ്‍ക്ക് എന്നായിരുന്നു വാര്‍ത്തകള്‍.

അടുത്തിടെയാണ് ദുര്‍ഗാ കൃഷ്‍ണയും അര്‍ജുൻ രവീന്ദ്രനുമായി വിവാഹിതരായത്.

ഏതൊരു പെണ്‍കുട്ടിയും നിങ്ങളെ പോലെ ഒരു സഹോദരനുണ്ടെങ്കില്‍ എന്ന് ആഗ്രഹിക്കുമെന്നാണ് ദുര്‍ഗാ കൃഷ്‍ണ എഴുതിയിരിക്കും.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

ഒടിടിയിലും മികച്ച പ്രതികരണങ്ങൾ നേടി രവി തേജ ചിത്രം 'ഇരുമുടി'
നിതേഷ് തിവാരിയുടെ 'രാമായണ' ഒരുങ്ങുന്നു; 'ജയ് ജയ് റാം' മലയാളം വേർഷൻ പുറത്ത്, സംഗീതം എആർ റഹ്മാൻ