ഇത്തവണയും ചെന്നൈയില്‍ ജന്മദിനം, മോഹൻലാലുമൊത്തുള്ള ചിത്രങ്ങള്‍ പങ്കുവെച്ച് സമീര്‍ ഹംസ

Published : May 21, 2021, 09:01 AM IST
ഇത്തവണയും ചെന്നൈയില്‍ ജന്മദിനം, മോഹൻലാലുമൊത്തുള്ള ചിത്രങ്ങള്‍ പങ്കുവെച്ച് സമീര്‍ ഹംസ

Synopsis

കഴിഞ്ഞ വര്‍ഷം ലോക്ക് ഡൗണിലായിരുന്നപ്പോള്‍ മോഹൻലാല്‍ ചെന്നൈയിലെ വീട്ടില്‍ വെച്ചായിരുന്നു ജന്മദിന ആഘോഷം.

കഴിഞ്ഞ വര്‍ഷം ലോക്ക് ഡൗണിലായിരുന്നപ്പോള്‍ മോഹൻലാല്‍ ചെന്നൈയിലെ വീട്ടില്‍ വെച്ചായിരുന്നു അറുപതാം ജന്മദിനം ആഘോഷിച്ചത്. ഇത്തവണയും ചെന്നൈയില്‍ വെച്ചുതന്നെയാണ് മോഹൻലാലിന്റെ ജന്മദിന ആഘോഷം. വലിയ ആഘോഷമൊന്നുമില്ലെങ്കിലും അടുത്ത സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും സാന്നിദ്ധ്യത്തില്‍ ചെറിയ രീതിയില്‍ ആഘോഷിക്കും.  ജന്മദിനം ആഘോഷിക്കുന്ന ഫോട്ടോകള്‍ സുഹൃത്ത് സമീര്‍ ഹംസ സാമൂഹ്യമാധ്യമങ്ങളിലൂടെ പങ്കുവെച്ചു.

ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസ് എന്ന സിനിമയുടെ തിരക്കിലാണ് മോഹൻലാല്‍ ഇപോള്‍. താടി നീട്ടി ബറോസ് എന്ന കഥാപാത്രമാകാനുള്ള തയ്യാറെടുപ്പിലാണ് മോഹൻലാല്‍. സന്തോഷ് ശിവനാണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ

പാസ് വേഗ, റാഫേല്‍, അമാര്‍ഗോ എന്നീ സ്‍പാനിഷ് താരങ്ങളും സിനിമയില്‍ അഭിനയിക്കുന്നു.

വാസ്‍കോഡ ഗാമയുടെ വേഷത്തില്‍ റാഫേല്‍ അഭിനയിക്കുമ്പോള്‍ ഭാര്യയുടെ കഥാപാത്രത്തിലായിരിക്കും പാസ വേഗ അഭിനയിക്കുക.

കഴിഞ്ഞ വര്‍ഷം ലോക്ക് ഡൗണിലായിരുന്നപ്പോള്‍ മോഹൻലാല്‍ ചെന്നൈയിലെ വീട്ടില്‍ വെച്ചായിരുന്നു ജന്മദിന ആഘോഷം.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

ഒടിടിയിലും മികച്ച പ്രതികരണങ്ങൾ നേടി രവി തേജ ചിത്രം 'ഇരുമുടി'
നിതേഷ് തിവാരിയുടെ 'രാമായണ' ഒരുങ്ങുന്നു; 'ജയ് ജയ് റാം' മലയാളം വേർഷൻ പുറത്ത്, സംഗീതം എആർ റഹ്മാൻ