ഇത് പൊളിക്കും, 'ലിയോ'യിൽ ജോയിൻ ചെയ്ത് സഞ്ജയ്‌ ദത്ത്; വിജയിയുടെ ലുക്ക് വൈറൽ- വീഡിയോ

Published : Mar 11, 2023, 06:08 PM ISTUpdated : Mar 11, 2023, 06:16 PM IST
ഇത് പൊളിക്കും, 'ലിയോ'യിൽ ജോയിൻ ചെയ്ത് സഞ്ജയ്‌ ദത്ത്; വിജയിയുടെ ലുക്ക് വൈറൽ- വീഡിയോ

Synopsis

ജമ്മു കശ്‍മിരിലാണ് 'ലിയോ'യുടെ ചിത്രീകരണം നടക്കുന്നത്.

ഭാഷാഭേദമെന്യെ ഏവരും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് 'ലിയോ'. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വിജയ് നായകനാകുന്നു എന്നതാണ് അതിനുകാരണം. സിനിമയുമായി ബന്ധപ്പെട്ട് വരുന്ന അപ്ഡേറ്റുകൾ എല്ലാം തന്നെ ഇരുകയ്യും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിക്കാറുള്ളത്. ഇപ്പോഴിതാ ബോളിവുഡ് താരം സഞ്ജയ്‌ ദത്ത് ചിത്രത്തിൽ ജോയിൻ ചെയ്തെന്ന വാർത്തകളാണ് പുറത്തുവരുന്നത്. 

സഞ്ജയ്‌ ദത്ത് ലിയോ ലൊക്കേഷനിൽ എത്തുന്ന ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളിൽ വൈറലാണ്. സഞ്ജയ്‌ ദത്തിനെ വിജയ് സ്വീകരിക്കുന്നത് വീഡിയോയിൽ കാണാം. ഒപ്പം വിജയിയുടെ ചിത്രത്തിലെ ലുക്കും പ്രേക്ഷക ശ്രദ്ധനേടി കഴിഞ്ഞു. 

ജമ്മു കശ്‍മിരിലാണ് 'ലിയോ'യുടെ ചിത്രീകരണം നടക്കുന്നത്. തൃഷയാണ് നായിക. വിജയ്‍യും തൃഷയും 14 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയും 'ലിയോ'യ്‍ക്കുണ്ട്. ഗൗതം വാസുദേവ് മേനോൻ, അര്‍ജുൻ, മാത്യു തോമസ്, മിഷ്‍കിൻ, സഞ്‍ജയ് ദത്ത്, പ്രിയ ആനന്ദ് തുടങ്ങിവരും 'ലിയോ'യില്‍ അഭിനയിക്കുന്നു. 90 ദിവസങ്ങള്‍ക്കുള്ളില്‍ ചിത്രത്തിന്‍റെ ഷൂട്ടിംഗ് പൂര്‍ത്തിയാകും എന്നാണ് വിവരം. 

അതേസമയം, വംശി പൈഡിപ്പള്ളി സംവിധാനം ചെയ്‍ത  'വാരിസാ'ണ് വിജയ്‍യുടേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്തത്.  ഒരു പ്രധാന കഥാപാത്രമായി എസ് ജെ സൂര്യയും എത്തിയിരുന്നു.  ശ്രീ വെങ്കടേശ്വര ക്രിയേഷൻസിന്റെ ബാനറിൽ ദിൽ രാജുവും ശിരീഷും ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം. ചിത്രത്തില്‍ ശരത്‍കുമാര്‍, പ്രകാശ് രാജ്, പ്രഭു, ജയസുധ, ശരത്കുമാർ ശ്രീകാന്ത്, ഷാം, സംഗീത കൃഷ്, സംയുക്ത തുടങ്ങി വൻ താരനിരയും പ്രധാന കഥാപാത്രങ്ങളായി എത്തിയിരിക്കുന്നു. പൊങ്കല്‍ റിലീസായി തമിഴിലും തെലുങ്കിലുമായി ഹരിപിക്ചേഴ്‍സ് ഇ ഫോർ എന്റർടെയ്ൻമെന്റ്, എയ്‍സ് എന്നിവർ ചേർന്നാണ് കേരളത്തിൽ വിജയ്‍യുടെ ചിത്രം പ്രദര്‍ശനത്തിന് എത്തിച്ചത്.

‌'പുലിയാട്ട‌'ത്തിന് ഒരുങ്ങി സുധീര്‍ കരമന; ആകാംക്ഷ നിറച്ച് ട്രെയിലർ

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'മമ്മൂട്ടിക്ക് എന്നെ ഇഷ്ട്ടമല്ല, എന്താന്ന് അറിയില്ലെ'ന്ന് അന്ന് ​ഗണേഷ് കുമാർ; കാരണം പറഞ്ഞ് നിർമാതാവ്
ചെക്കന് 100 ഏക്കർ സ്ഥലം വേണം ! പാചകം, അലക്ക്, തേപ്പ് അറിയണം; ഭാവി വരനെ കുറിച്ച് ദുൽഖറിന്റെ നായിക