സുധീര്‍ കരമന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുലിയാട്ടം

സുധീര്‍ കരമന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുലിയാട്ടം എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തുവിട്ടു. 
സിനിമാസ്വാദകർക്ക് പുത്തൻ അനുഭവമാകും ചിത്രമെന്നാണ് ട്രെയിലർ നൽകുന്ന സൂചന. ജനപ്രിയചാനൽ ഷോകളുടെ സ്ക്രിപ്റ്റ് റൈറ്ററായ സന്തോഷ് കല്ലാറ്റ് രചന നിർവഹിച്ച് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. 

പുലി ജോസ് എന്ന അപരനാമത്തിൽ അറിയപ്പെടുന്ന ജോസ് തൃശൂരിലെ ഒരു വലിയ പുലികളിക്കാരൻ ആയിരുന്നു. ജീവിതത്തിൽ സംഭവിച്ച ദുരന്തം അയാളെ മദ്യപാനിയാക്കി മാറ്റിയപ്പോൾ പുലിക്കളി അയാൾ പാടെ ഉപേക്ഷിക്കുന്നു. ജോസിന്റെ പുലിക്കളിയുടെ ആരാധകനായ മനോഹരൻ വർഷങ്ങൾക്ക് ശേഷം ഗൾഫിൽ നിന്നും നാട്ടിലേക്ക് തിരിച്ചു വരുമ്പോൾ, ജോസിന്റെ പുലിക്കളി വീണ്ടും കളിക്കുവാൻ ആവശ്യപ്പെടുന്നു. ഭാര്യ മേരിയുടെ എതിർപ്പിനെ മറികടന്നുകൊണ്ട് വീണ്ടും പുലിവേഷം കെട്ടുവാൻ ജോസ് തീരുമാനിക്കുന്നു. തുടർന്ന് ജോസിന്റെയും മനോഹരന്റെയും ജീവിതത്തിൽ സംഭവിക്കുന്ന വൈകാരിക മുഹൂർത്തങ്ങൾ അനാവരണം ചെയ്യുന്ന ചിത്രമാണ് പുലിയാട്ടം.

സെവൻ മാസ്റ്റർ പ്രൊഡക്ഷൻസിന്റെ ബാനറിൽ സാജു അബ്ദുൽഖാദർ ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ആനന്ദ് മേനോൻ, ബിജു എം, രാജേഷ് മാരത്ത് എന്നിവരാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്. റഷീദ് അഹമ്മദ് ചായാഗ്രഹണം കൈകാര്യം ചെയ്തിരിക്കുന്നു. സുധീർ കരമന, മീരാ നായർ, മിഥുൻ എം ദാസ്, സുമാദേവി, ദീപു നാവായിക്കുളം, ശിവ, ജയരാജ് മിത്ര, ബിഞ്ചു ജേക്കബ്, വിക്ടർ ലൂയി മേരി, ചന്ദ്രൻ പട്ടാമ്പി, ജഗത് ജിത്ത്, സെൽവരാജ്, ആൽവിൻ, മാസ്റ്റർ ഫഹദ് റഷീദ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. നിരവധി അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലുകളിൽ പുലിയാട്ടത്തിന് ബഹുമതികൾ ലഭിച്ചിട്ടുണ്ട്.

Puliyattam Official Trailer | Sudheer Karamana | Meera Nair | Santhosh Kallatt | Saju Abdulkadher

എഡിറ്റിംഗ്- സച്ചിൻ സത്യ, മ്യൂസിക്ക് & ബിജിഎം-വിനീഷ് മണി, പ്രൊഡക്ഷൻ കൺട്രോളർ-മുജീബ് ഒറ്റപ്പാലം, സൗണ്ട് ഡിസൈനർ-ഗണേഷ് മാരാർ, ഗാന രചയിതാവ്-റഫീഖ് അഹമ്മദ്, ആലാപനം-മഞ്ജരി,ചീഫ് അസോസിയേറ്റ് ഡയറക്ടർ-രവി വാസുദേവ്. അസോസിയേറ്റ് ഡയറക്ടർ-ഷെറീന സാജു, കലാസംവിധാനം- വിഷ്ണു നെല്ലായ മേക്കപ്പ്-മണി മരത്താക്കര, കോസ്റ്റുംസ് - സുകേഷ് താനൂർ. സ്റ്റിൽസ്-പവിൻ തൃപ്രയാർ, ഡി ഐ- ലീല മീഡിയ. വി എഫ് എക്സ് & ടൈറ്റിൽ വാസുദേവൻ കൊരട്ടിക്കര, ഡിസൈൻസ് സവിഷ് ആളൂർ. പി ആർ ഒ എം കെ ഷെജിൻ.

പൊളിറ്റിക്കൽ കറക്റ്റ്നെസ്സ് അഥവാ 'പൊ ക', ശ്വാസം മുട്ടിയും ന്യായീകരിക്കുന്നവരോട് അനുതാപം; രമേഷ് പിഷാരടി