മലയാളി കാത്തിരുന്ന ഒടിടി റിലീസ്, വൻ ഹിറ്റ്, മനംകവർന്ന് നായിക; ആ ചിത്രത്തിന് രണ്ടാം ഭാ​ഗം

Published : Oct 11, 2024, 04:34 PM ISTUpdated : Oct 11, 2024, 04:35 PM IST
മലയാളി കാത്തിരുന്ന ഒടിടി റിലീസ്, വൻ ഹിറ്റ്, മനംകവർന്ന് നായിക; ആ ചിത്രത്തിന് രണ്ടാം ഭാ​ഗം

Synopsis

രഞ്ജിൻ രാജ് ആണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. 

ചില സിനിമകൾ അങ്ങനെയാണ്. തിയറ്ററിൽ അത്രകണ്ട് ശോഭിച്ചില്ലെങ്കിലും ഒടിടിയിൽ സൂപ്പർ ഹിറ്റായി മാറും. തിയറ്ററിലും ഒടിടിയിലും ഹിറ്റായ സിനിമകളും ധാരാളമാണ്. അക്കൂട്ടത്തിലൊരു സിനിമയായിരുന്നു കള്ളനും ഭ​ഗവതിയും. പ്രമേയത്തിലും അവതരണത്തിലും ഏറെ വ്യത്യസ്തത പുലർത്തിയ ചിത്രം ഈസ്റ്റ് കോസ്റ്റ് വിജയൻ ആയിരുന്നു സംവിധാനം ചെയ്തത്. വിഷ്ണു ഉണ്ണി കൃഷ്ണനൊപ്പം ബം​ഗാളി നടി മോക്ഷയും കേന്ദ്രകഥാപാത്രമായി എത്തിയ ഈ ചിത്രത്തെക്കാൾ, ഒടിടി റിലീസിന് കാത്തിരിപ്പ് ഉയർത്തിയ മറ്റൊരു സിനിമ സമീപകാലത്ത് ഉണ്ടായിട്ടുണ്ടോ എന്നത് സംശയമാണ്. 

ഇപ്പോഴിതാ ആമസോൺ പ്രൈമിൽ സ്ട്രീം ചെയ്ത് സൂപ്പർ ഹിറ്റായി മാറിയ കള്ളനും ഭ​ഗവതിയ്ക്കും രണ്ടാം ഭാ​ഗം വരുന്നുവെന്ന വാർത്തയാണ് പുറത്തുവരുന്നത്.  'ചാന്താട്ടം' എന്നാണ് പുതിയ സിനിമയുടെ പേര്. മോക്ഷയും വിഷ്ണു ഉണ്ണികൃഷ്ണനും തന്നെയാണ് രണ്ടാം ഭാഗത്തിലും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ പൂജാ ചടങ്ങുകൾ കഴിഞ്ഞു. 

കള്ളനും ഭഗവതിയിലും ഭഗവതിയുടെ മാതൃതുല്യമായ വാത്സല്യവും സ്നഹവും കരുതലും ആണ് പ്രേക്ഷകർ കണ്ടതെങ്കിൽ, ചാന്താട്ടത്തിൽ സമൂഹത്തിലെ തിന്മകൾക്ക് എതിരെ പ്രതികരിക്കുന്ന ഭഗവതിയുടെ രൗദ്രഭാവവും  രുദ്രതാണ്ഡവവും പ്രേക്ഷകർക്ക് കാണാനാകും.

പ്രേക്ഷകരുടെ മനസ്സ് കവരാൻ കള്ളൻ മാത്തപ്പനും അനുഗ്രഹം ചൊരിയാൻ ഭഗവതിയും വീണ്ടും എത്തുമ്പോൾ, 
ചാന്താട്ടം പ്രേക്ഷർക്ക് ഒരു പുത്തൻ അനുഭവം ആവുമെന്ന് ഉറപ്പാണ്. ഈസ്റ്റ് കോസ്റ്റ് വിജയന്റെ മുൻ ചിത്രങ്ങളെ പോലെ അതിമനോഹരമായ ഗാനങ്ങൾ ചാന്താട്ടത്തിലും ഉണ്ടാവുമെന്നുമാണ് പ്രതീക്ഷ. ശാലീന സൗന്ദര്യം കൊണ്ടും അഭിനയ മികവ് കൊണ്ടും മോക്ഷ ഇതിനോടകം മലയാളത്തിൻ്റെ മനസ്സ് കീഴടക്കി കഴിഞ്ഞു. ഈസ്റ്റ് കോസ്റ്റ് വിജയന്റെ ഏറ്റവും മികച്ച കണ്ടെത്തൽ കൂടിയാണ് മോക്ഷ എന്നാണ് പ്രേക്ഷകർ പറയുന്നത്.

കഥാപാത്രമല്ലേ..ചതുരം പോലെ ഇന്റിമേറ്റ് സീൻസ് ഇനിയും അഭിനയിക്കും; സ്വാസിക പറയുന്നു

രഞ്ജിൻ രാജ് ആണ് ചാന്താട്ടത്തിൻ്റെ സംഗീത സംവിധായകൻ. കെ.വി അനിൽ ആണ് രചന. മറ്റ് അണിയറ പ്രവർത്തകരെയും അഭിനേതാക്കളെയും കുറിച്ചുള്ള വിവരങ്ങൾ ഉടൻ പുറത്തുവരും. അതേസമയം, കള്ളനും ഭഗവതിയും നിലവിൽ ആമസോൺ പ്രൈമിൻ്റെ ആൾ ഇന്ത്യാ റേറ്റിംഗിൽ ആറാം സ്ഥാനത്താണ്.

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

കെടാ സണ്ടൈ കേന്ദ്രീകൃതമാക്കി ഒരുക്കിയ 'ജോക്കി'; നാളെ മുതൽ തിയേറ്ററുകളിൽ
ഓസ്കറിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ നോമിനേഷനുകളുമായി 'സിന്നേഴ്സ്'