Aiswarya rai questioning by ED : ഐശ്വര്യ റായിയെ വീണ്ടും ചോദ്യം ചെയ്‌തേക്കുമെന്ന് സൂചന

Published : Dec 21, 2021, 07:14 AM IST
Aiswarya rai questioning by ED : ഐശ്വര്യ റായിയെ വീണ്ടും ചോദ്യം ചെയ്‌തേക്കുമെന്ന് സൂചന

Synopsis

അഭിഷേകന്‍ ബച്ചന്റെ വിദേശ നിക്ഷേപത്തെക്കുറിച്ചുള്ള വിവരങ്ങളും ഐശ്വര്യ അഭിഷേകിന് നല്‍കിയ ഒന്നേകാല്‍ ലക്ഷം പൗണ്ടിന്റെ വിശദ വിവരങ്ങളും ഇഡി ഐശ്വര്യയോട് ചോദിച്ചു. സാമ്പത്തിക കാര്യങ്ങള്‍ നോക്കിയിരുന്നത് അച്ഛനായിരുന്നുവെന്നാണ് ഐശ്വര്യ മൊഴി നല്‍കിയതെന്നാണ് ഇഡി വൃത്തങ്ങളില്‍ നിന്നും ലഭിക്കുന്ന വിവരം.  

മുംബൈ: പാനമ പേപ്പര്‍ കേസില്‍ (Panama Papper case) നടി ഐശ്വര്യ റായിയെ  (Aiswarya rai) ഇഡി (ED) വീണ്ടും ചോദ്യം ചെയ്‌തേക്കുമെന്ന് സൂചന. ഐശ്വര്യ കഴിഞ്ഞ പതിനഞ്ച് വര്‍ഷത്തിനിടെ നടത്തിയ സാമ്പത്തിക ഇടപാടുകള്‍ ഇഡി പരിശോധിക്കും. ബ്രിട്ടീഷ് വെര്‍ജിന്‍ ദ്വീപിലെ ഐശ്വര്യ റായ് ഡയറക്ടറായിരുന്ന അമിക് പാര്‍ട്‌ണേഴ്‌സ് കമ്പനിയുടെ 2005 ജൂണില്‍ ദുബായ് ചേര്‍ന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗം സംബന്ധിച്ച വിവരങ്ങള്‍ ഇ ഡി ഇന്നലെ ആരാഞ്ഞു.

അഭിഷേകന്‍ ബച്ചന്റെ വിദേശ നിക്ഷേപത്തെക്കുറിച്ചുള്ള വിവരങ്ങളും ഐശ്വര്യ അഭിഷേകിന് നല്‍കിയ ഒന്നേകാല്‍ ലക്ഷം പൗണ്ടിന്റെ വിശദ വിവരങ്ങളും ഇഡി ഐശ്വര്യയോട് ചോദിച്ചു. സാമ്പത്തിക കാര്യങ്ങള്‍ നോക്കിയിരുന്നത് അച്ഛനായിരുന്നുവെന്നാണ് ഐശ്വര്യ മൊഴി നല്‍കിയതെന്നാണ് ഇഡി വൃത്തങ്ങളില്‍ നിന്നും ലഭിക്കുന്ന വിവരം. കഴിഞ്ഞ നവംബറില്‍ അഭിഷേകില്‍ നിന്നും ഇഡി മൊഴി രേഖപ്പെടുത്തിയിരുന്നു. ഇരു മൊഴികളും ഒത്തു നോക്കിയശേഷമാകും ഐശ്വര്യയെ വീണ്ടും ചോദ്യം ചെയ്യുന്നത് സംബന്ധിച്ച് ഇഡി തീരുമാനമെടുക്കുക. ചോദ്യം ചെയ്യലിന് പിന്നാലെ ഐശ്യര്യ റായ് ഇന്നലെ മുംബൈക്ക് മടങ്ങിയിരുന്നു.

PREV
click me!

Recommended Stories

നടിയുമായി പ്രണയത്തിലാണെന്ന അഭ്യൂഹങ്ങൾ ശരിയോ? പിറന്നാൾ പോസ്റ്റിൽ 'സർപ്രൈസു'മായി സോഷ്യൽ മീഡിയ താരം, ഫോട്ടോസ് വൈറൽ
പുഷ്പ താഴത്തില്ലെടാ.., നേടിയത് 1800 കോടി; ഇന്ത്യൻ സിനിമയിൽ ഇൻഡസ്ട്രി ഹിറ്റടിച്ച അല്ലു അര്‍ജുന്‍ പടം