Ee Raathri Christmas Raathri : അച്ഛന്റെ സംഗീതത്തില്‍ ഒഎൻവിയുടെ കൊച്ചുമകള്‍ അപര്‍ണ രാജീവിന്റെ ക്രിസ്‍മസ് പാട്ട്

Web Desk   | Asianet News
Published : Dec 20, 2021, 09:55 PM IST
Ee Raathri Christmas Raathri : അച്ഛന്റെ സംഗീതത്തില്‍ ഒഎൻവിയുടെ കൊച്ചുമകള്‍ അപര്‍ണ രാജീവിന്റെ ക്രിസ്‍മസ് പാട്ട്

Synopsis

രാജീവ് ഒഎൻവിയാണ് ഗാനത്തിന് സംഗീതം പകര്‍ന്നിരിക്കുന്നത്.  

ക്രിസ്‍മസ് ആഘോഷത്തിലാണ് ലോകം. ക്രിസ്‍മസ് ആഘോഷത്തിന് മാറ്റേകാൻ ഇതാ ഒഎൻവിയുടെ കൊച്ചുമകള്‍ അപര്‍ണാ രാജീവിന്റെ (Aparna Rajeev) ആലാപനത്തില്‍ ഒരു പാട്ടെത്തിയിരിക്കുകയാണ്. 'ഈ രാത്രി ക്രിസ്‍തുമസ് രാത്രി' (Ee Raathri Christmas Raathri) എന്ന പേരിലാണ് അപര്‍ണ രാജീവിന്റെ ഗാനം. അപര്‍ണയുടെ അച്ഛൻ രാജീവ് തന്നെയാണ് ഗാനത്തിന് സംഗീതം പകര്‍ന്നിരിക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്.

ഡോ. കെ ജയകുമാറാണ് ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത്.  ദൈവ മഹത്വത്തെ കുറിച്ചാണ് ഗാനത്തിന്റെ വരികളില്‍ പറയുന്നത്. പുണ്യപ്രതീക്ഷയുടെ ക്രിസ്‍മസ് രാവെന്ന് വിശേഷിപ്പിക്കുകയാണ് ഗാനത്തില്‍. ഒരുപാട് വർഷത്തെ ആഗ്രഹത്തിന്റെ പൂർത്തീകരണമാണ്  ക്രിസ്‍മസ് ഗാനമെന്ന് വ്യക്തമാക്കിയാണ് അപര്‍ണ രാജീവ്  ഗാനം പുറത്തുവിട്ടിരിക്കുന്നത്.

വളരെ മനോഹരമായ ദൃശ്യങ്ങളും ചേര്‍ത്താണ് മിഴിവോടെ ഗാനം എത്തിയിരിക്കുന്നത്. പ്രകാശ് റാണയാണ് അപര്‍ണയുടെ ഗാനത്തിന്റെ വീഡിയോയുടെ ചിത്രസംയോജനം നിര്‍വഹിച്ചിരിക്കുന്നത്. ഛായാഗ്രാഹണവും പ്രകാശ് റാണയാണ്. സുനു ഖാദറാണ് കലാസംവിധായകൻ.

ഓര്‍ക്കസ്‍ട്രേഷൻ ആൻഡ് പ്രോഗ്രാമിംഗ്- അനന്തരാമൻ അനില്‍. ഫ്ലൂട്ട് ആൻഡ് സാക്സ്- സുഭാഷ് ചേര്‍ത്തല. വീണ- എം ജി അനില്‍. റെക്കോര്‍ഡിംഗ് ഐറിസ് സ്റ്റുഡിയോ, കോറസ് രജനി പരമാനന്ദൻ, ശ്രീദേവീ സുനില്‍, സിന്ധു ഗോപു, ബെൻമോഹൻ, ഖാലിദ്, അനില്‍ എന്നിവരുമാണ്.

PREV
click me!

Recommended Stories

'ഫാൽക്കെ അവാർഡ് നേടിയ പ്രിയപ്പെട്ട ലാലുവിന് സ്നേഹപൂർവ്വം'; 'പേട്രിയറ്റ്' ലൊക്കേഷനിൽ നിന്നും മമ്മൂട്ടി
'നെഗറ്റീവ് ഇമേജുള്ള സ്ത്രീകളോട് സമൂഹത്തിന് പ്രശ്‌നമുണ്ട്..'; തുറന്നുപറഞ്ഞ് നിഖില വിമൽ