
നവാഗതനായ വിയാന്‍ വിഷ്‍ണു സംവിധാനം ചെയ്യുന്ന 'ഏക് ദിന്‍' എന്ന ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ഒരു ഗാനവും പുറത്തെത്തി. സെവന്‍ത് ഡേ, സിന്‍ജാര്‍ എന്നീ ചിത്രങ്ങള്‍ക്കുശേഷം ഷിബു ജി സുശീലന്‍ നിര്‍മ്മിക്കുന്ന ചിത്രമാണിത്. ഏറേ പുതുമുഖങ്ങൾ അണിനിരക്കുന്ന ചിത്രത്തിൽ ഉണ്ണി മുകുന്ദൻ, ഇന്ദ്രൻസ്, ശ്രീകാന്ത് മുരളി, ദേവകി രാജേന്ദ്രൻ, വൈഷ്‍ണവി വേണുഗോപാൽ, ബിലാസ് നായർ, നന്ദൻ ഉണ്ണി, കോട്ടയം പ്രദീപ്, വി കെ ബൈജു, വിനോദ്, അജിത്ത് കുമാർ തുടങ്ങിയവരും കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ഫസ്റ്റ് ലുക്കിനൊപ്പം പുറത്തെത്തിയ ഗാനം പാടിയിരിക്കുന്നത് ഉണ്ണി മുകുന്ദന്‍ ആണ്. 'വാ വാ വാ കേറി വാടാ' എന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് വിനായക് ശശികുമാര്‍ ആണ്. സംഗീതം ജോസ് ഫ്രാങ്ക്ളിന്‍. ഒരു കൂട്ടം ചെറുപ്പക്കാരുടെ രണ്ടര വർഷത്തിലേറെ വരുന്ന അധ്വാനത്തിന്‍റെ ശ്രമഫലമാണ് ചിത്രമെന്ന് അണിയറക്കാര്‍ പറയുന്നു. കൊച്ചിയിലും മുംബൈയിലുമായി വിവിധ ഷെഡ്യൂളുകളായി 120 ദിവസം കൊണ്ടാണ് ചിത്രീകരണം പൂർത്തിയാക്കിയത്. ബി കെ ഹരിനാരായണൻ, വിനായക് ശശികുമാർ, ശബരീഷ് വർമ്മ, ദീപക് റാം എന്നിവരുടെ വരികൾക്ക് നവാഗതനായ ജോസ് ഫ്രാങ്ക്‌ലിൻ ആണ് സംഗീതം പകരുന്നത്. സിത്താര, ജാസി ഗിഫ്റ്റ്, ജോബ് കുര്യൻ, വിധു പ്രതാപ്, ഹിഷാം അബ്ദുൾ വഹാബ്, സച്ചിൻ വാര്യർ, ഭദ്രാ റജിൻ, ഉണ്ണി മുകുന്ദൻ എന്നിവരാണ് ഗായകർ. നിരവധി ദേശീയ, അന്തർദേശീയ പുരസ്ക്കാരങ്ങൾ നേടിയ 'എ മില്ല്യൺ തിംഗ്‍സ്' എന്ന ഹ്രസ്വ ചിത്രം ഒരുക്കി ശ്രദ്ധ നേടിയ ആളാണ് വിയാൻ വിഷ്ണു. വാർത്താ പ്രചരണം എ എസ് ദിനേശ്.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ