ചതി, ജയിലിൽ കിടക്കാനും തയ്യാർ, എല്ലാം വേറെ ഭാര്യമാരെ കാണിക്കാനോ: ബാലയ്ക്ക് എതിരെ വീണ്ടും എലിസബത്ത്

Published : Jul 17, 2025, 09:02 PM ISTUpdated : Jul 17, 2025, 09:18 PM IST
Elizabeth Udayan

Synopsis

ഡോക്ടറെ കൂടെ നിർത്താൻ ഈ ഫങ്ഷൻ നടത്തണോ. ഡോക്ടർ-രോ​ഗി ബന്ധങ്ങൾ അങ്ങനെയാണോ എന്നും എലിസബത്ത്.

ടൻ ബാലയ്ക്ക് എതിരെ മുൻ ഭാ​ര്യ എലിസബത്ത്. തന്റെ ക്രിട്ടിക്കൽ കണ്ടീഷനൊക്കെ മാറിയെന്നും ഇതിനിടയിൽ കുറേ നാടകങ്ങളൊക്കെ കണ്ടെന്നും എലിസബത്ത് പറയുന്നു. തന്നെ ചതിക്കുകയായിരുന്നുവെന്നും ഈ വീഡിയോ ചെയ്തതിന്റെ പേരിൽ ജയിലിൽ കിടക്കാന്‍ തയ്യാറെന്നും ബാലയുടെ പേര് പറയാതെ എലിസബത്ത് പറയുന്നു. ബാലയ്ക്ക് എതിരെയുള്ള തെളിവുകള്‍ തന്‍റെ പക്കലുണ്ടെന്നും മരിക്കുന്നതിന് മുന്‍പ് അതെല്ലാം പുറത്തുവിടുമെന്നും എലിസബത്ത് പറയുന്നു. 

"ക്രിട്ടിക്കൽ കണ്ടീഷൻസ് മാറി വരികയാണ്. ഇതിനിടയിൽ കുറേ നാടകങ്ങളൊക്കെ കണ്ടു. ഞാൻ ചത്താലും ആരും തിരിഞ്ഞ് നോക്കില്ലെന്ന് വിചാരിച്ചിരുന്നു. പക്ഷേ തിരിഞ്ഞ് നോക്കിയവർക്ക് നന്ദി. ഞാൻ ആശുപത്രിയിലായത് ഫേയ്ക്ക് ആണെന്ന് പറയുന്നവരുണ്ട്. ഒരു ഇൻട്രസ്റ്റിങ്ങായിട്ടുള്ള, പ്ലാൻഡ് ഓഡിയോ കോൾ എനിക്ക് വന്നിരുന്നു. സ്ക്രീൻ ഷോട്ടുകളൊക്കെ എന്റെ പക്കലുണ്ട്. ചാവാൻ റെഡിയായിട്ടുള്ള ആളോട് ഭീഷണി മുഴക്കിയാലും കളിയാക്കിയാലും വലിയ എഫക്ടില്ല. ഇതിന്റെ പേരിൽ ജയിലിൽ കിടക്കാനാണേലും ഞാൻ റെഡിയാണ്. ഒരു പെണ്ണ് ഒരാൾ തന്നെ പീഡിപ്പിച്ചു, ചീറ്റ് ചെയ്തു, മറ്റൊരാളുടെ മുന്നിൽ വച്ച് പീഡിപ്പിച്ചു എന്നൊക്കെ പറഞ്ഞിട്ടും ഒരു വിലയില്ലായിരുന്നു. ഇപ്പോൾ ഈ വീഡിയോ ചെയ്തതാണ് തെറ്റ് എങ്കിൽ ജീവിതകാലം മുഴുവൻ ജയിലിൽ കിടക്കാൻ തയ്യാറാണ്", എന്ന് എലിസബത്ത് പറയുന്നു.

"കൗണ്ടർ കേസിൽ പറഞ്ഞത് ഡോക്ടർ- രോ​ഗി ബന്ധമാണെന്നാണ്. ഇപ്പോ വന്ന ഓഡിയോ റെക്കോർഡിൽ ഭാ​ര്യ അല്ല പാർട്നർ ആണെന്ന് പറഞ്ഞു. അതെങ്ങനെയാ അങ്ങനെയായി മാറിയത്. കല്യാണ ഫങ്ഷൻ നടത്തിയതും മാല അങ്ങോട്ടും ഇങ്ങോട്ടും മാറ്റിയതും സിന്ദൂരം ഇട്ട് തന്നതും എല്ലാ പരിപാടികളിലും ഭാ​ര്യ ഭാര്യ എന്ന് വിളിച്ച് നടന്നതുമൊക്കെ വേറെ ഭാര്യമാരെ കാണാക്കാൻ വേണ്ടിയിട്ടായിരുന്നോ. ഇപ്പോൾ കൊണ്ട് നടക്കുന്ന ആൾക്ക് മുൻപ് ഒരു ഭാ​ര്യ ഉണ്ടായിരുന്നുള്ളു. അതിൽ കുട്ടിയുണ്ടെന്ന് നിങ്ങൾ പറഞ്ഞു. പക്ഷേ അതിന് മുൻപും ഒരാളുണ്ടായിരുന്നു. 2009, 2010 കാലത്ത്. ആരോ ആ പെണ്ണിന്റെ പേര് വിക്കിപീഡിയയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അവരെ നിങ്ങൾ ഇപ്പോഴും വിളിക്കാറുണ്ടെന്ന് എനിക്ക് അറിയാം. യുഎസ്എ പ്രോ​ഗ്രാം എന്ന് പറഞ്ഞാണ് ആ നമ്പർ സേവ് ചെയ്തിരിക്കുന്നത്. അതും എന്റെ കയ്യിലുണ്ട്. അവരെ നിങ്ങൾ വിളിച്ച റെക്കോർഡുകളുണ്ട്. ഭാ​ര്യ അല്ലെന്ന് പറയാൻ കാരണം രജിസ്റ്റർ ചെയ്യാത്തതാണെങ്കിൽ അതിന് നിങ്ങളും നിങ്ങളുടെ അമ്മയുമാണ് കുറ്റക്കാർ. 41 വയസ് വരെ ഹൊറോസ്കോപിൽ പ്രശ്നം ഉണ്ടെന്ന് പറഞ്ഞാണ് രജിസ്റ്റർ ചെയ്യാതിരുന്നത്. കല്യാണത്തിലും താലികെട്ടിലും മാത്രം നിർത്തിയത്. ഡോക്ടറെ കൂടെ നിർത്താൻ ഈ ഫങ്ഷൻ നടത്തണോ. ഡോക്ടർ-രോ​ഗി ബന്ധങ്ങൾ അങ്ങനെയാണോ. എന്റെ ഭാ​ര്യയാണ് എന്റെ സ്വത്തിന് എല്ലാം അവകാശി ഇവളാണ് എന്ന് പറഞ്ഞിട്ടൊരു വീഡിയോ ഉണ്ട്. അപ്പോൾ നിങ്ങളും വീട്ടുകാരും ചേർന്ന് എന്നെ ചതിച്ചതല്ലേ. പറഞ്ഞ് പറ്റിച്ചതല്ലേ", എന്നും എലിസബത്ത് ചോദിക്കുന്നു.

“എന്റെ വീട്ടുകാരെ ഭീഷണിപ്പെടുത്തിയ, ഇവിടെ നിൽക്കുകയാണെങ്കിൽ എന്നെ കൊല്ലുമെന്ന് പറഞ്ഞിട്ടുള്ള സംഭവമൊക്കെ ഉണ്ട്. എട്ട് മാസം പ്രേമിച്ചിട്ടാണ് നമ്മൾ കെട്ടിയത്. അതിനിടയിൽ വെറൊരു പെണ്ണിനെ കൊണ്ടുനടന്നു. അത് പണിക്കാരി ആണെന്നാണ് എന്നോട് പറഞ്ഞത്. പക്ഷേ അല്ലെന്ന് തെളിയിക്കാനുള്ളത് എന്റെ കയ്യിലുണ്ട്. ഇപ്പോ ചത്തില്ലെങ്കിൽ, ചാവുന്നതിന് മുൻപ് അതെല്ലാം പുറത്തുവിട്ടിട്ടേ മരിക്കൂ. നിലവിലെ സാഹചര്യത്തിൽ കിഡ്നിക്ക് പ്രശ്നമാകും. എല്ലാ തെളിവും കയ്യിലുണ്ട്. ഞാൻ ശത്രുക്കളേ കൂട്ടിക്കൊണ്ടിരിക്കയാണ്. എല്ലാം വരട്ടെ. എന്തായാലും ഞാൻ എല്ലാത്തിനും റെഡിയായി” എന്നും എലിസബത്ത് കൂട്ടിച്ചേര്‍ത്തു.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

മദ്യപിച്ചയാൾ ഓടിച്ചിരുന്ന വാഹനം വന്നിടിച്ചത് നടി നോറ ഫത്തേഹി സ‌‌ഞ്ചരിച്ചിരുന്ന കാറിൽ; താരം സുരക്ഷിത, കേസെടുത്ത് പൊലീസ്
ഭാര്യയേയും മക്കളേയും ഉപദ്രവിച്ചതിന് കസ്റ്റഡിയിലെടുത്ത യുവാവിന് പൊലീസ് മർദനം, പരാതി നൽകാൻ കുടുംബം