
ആശുപത്രി കിടക്കയിൽ നിന്നും നടൻ ബാലയ്ക്ക് എതിരെ മുൻ ഭാര്യയും ഇൻഫ്ലുവൻസറുമായ ഡോ. എലിസബത്ത് ഉദയൻ. തനിക്ക് എന്തെങ്കിലും സംഭവിച്ചാൽ അതിന്റെ പൂർണ ഉത്തരവാദിത്വം ബാലയ്ക്ക് ആണെന്നും പേരെടുത്ത് പറയാതെ എലിസബത്ത് പങ്കുവച്ച വീഡിയോയിൽ പറയുന്നു. എലിസബത്തിന്റെ ആരോഗ്യം വളരെ മോശമാണെന്നാണ് വീഡിയോയിൽ നിന്നും വ്യക്തമാകുന്നത്. മൂക്കിൽ ട്യൂബും ഇട്ടിട്ടുണ്ട്. വിവാഹം നടന്നിട്ടില്ലെന്നാണ് പറയുന്നതെന്നും പിന്നെ എന്തിനാണ് ഭാര്യയെന്ന് പറഞ്ഞ് സ്റ്റേജ് ഷോകൾ നടത്തിയതെന്ന് തനിക്ക് അറിയില്ലെന്നും എലിസബത്ത് പറയുന്നു.
"എനിക്ക് പല കാര്യങ്ങളും സഹിക്കാൻ പറ്റുന്നുണ്ടായില്ല. തുടരെ പല ഭീഷണി വീഡിയോകളും കൗണ്ടർ കേസുകളും. കല്യാണം നടന്നിട്ടില്ലെന്നാണ് പറയുന്നത്. ഫങ്ഷനൊന്നും നടന്നിട്ടില്ല. എല്ലാം ഇമാജിനേഷൻ എന്നാണ് അവൻ പറഞ്ഞത്. പിന്നെ എന്തിനാണ് ആൾക്കാരുടെ മുന്നിൽ വച്ച് ഭാര്യയാണെന്നും അഭിമുഖങ്ങളും സ്റ്റേജ് ഷോകളുമൊക്കെ എന്തിനാണാവോ നടത്തിയതെന്ന് എനിക്കറിയില്ല. എനിക്ക് എന്തെങ്കിലും സംഭവിക്കുകയാണെങ്കിൽ (മരിക്കുകയാണെങ്കിൽ) അതിന്റെ പൂർണ ഉത്തരവാദിത്വം ആ വ്യക്തിക്കാണ്. എന്റെ പരാതി പൊലീസ് സ്വീകരിക്കുന്നില്ലെന്ന് പറഞ്ഞ് ഞാൻ മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു. പരാതി മുകളിൽ നിന്നും താഴേക്ക് ഡിവൈഎസ്പി ഓഫീസിലേക്ക് എത്തി. ഒരു തവണ വീട്ടിൽ വന്ന് അന്വേഷിച്ചു. പിന്നീട് ഒരു വിവരവും ഇല്ല. കോടതിയിൽ കേസ് നടക്കുകയാണ്. കുറേതവണ വക്കീലും അയാളും ഹാജരായില്ല. കൗണ്ടറിൽ അയാൾ കാശൊന്നും ഇല്ലെന്നാണ് പറയുന്നത്. 250 കോടിയുടെ ആസ്തിയുള്ള ആളാണ്. ഡോക്ടർ- രോഗി ബന്ധം മാത്രമേ ഉള്ളൂ എന്നൊക്കെയാണ് എഴുതിയിരിക്കുന്നത്", എന്ന് എലിസബത്ത് പറയുന്നു. നീതിയ്ക്ക് വേണ്ടി ഞാൻ പറ്റുന്ന പോലെ പോരാടുമെന്നും എലിസബത്ത് കൂട്ടിച്ചേര്‍ത്തു.
"മുഖ്യമന്ത്രിക്ക് പരാതി നൽകി. കോടതയിൽ പരാതി നൽകി. എന്നിട്ടും എന്റെ നീതിയ്ക്ക് കാലതാമസം വരികയാണ്. അതെന്ത് കൊണ്ടാണെന്ന് എനിക്കറിയില്ല. ഞാൻ ചാവുകയാണെങ്കിൽ അതിന് ഇയാൾ മാത്രമാണ് കാരണം. എന്നെ ചീറ്റ് ചെയ്തു. ശാരീരികമായി ഉപദ്രവിച്ചു. മീഡിയയിലൂടെ അപകീർത്തിപെടുത്തി. അയാൾ മാത്രമല്ല അയാളുടെ കുടുംബം മുഴുവൻ. സ്ത്രീകൾക്കാണ് നീതി കിട്ടുകയെന്ന് എപ്പോഴും പറയും. പക്ഷേ കാശുണ്ടോ, ആരാണ് വലുത് എന്നൊക്കെ നോക്കിയാണ് നീതി കിട്ടുന്നതെന്നാണ് എനിക്ക് തോന്നുന്നത്. ഈ വീഡിയോ പുറത്തുവരുമ്പോൾ എന്താവുമെന്ന് എനിക്ക് അറിയില്ല. ഞാൻ ജീവിച്ചിരിക്കുമോന്നും അറിയില്ല. പറയാണ്ട് ചത്തുകഴിഞ്ഞാൽ കാര്യമില്ലല്ലോ. ആ കല്യാണം, കല്യാണക്കുറി, ഭാര്യയെന്ന് പറഞ്ഞ് കൊണ്ട് നടന്നതും നിങ്ങളേയും കൂടി പറ്റിക്കയല്ലേ. പലകാര്യങ്ങളും തെളിവുകൾ സഹിതം പറഞ്ഞു. എന്നിട്ടും ഒരാൾ പോലും കേസ് എടുത്തില്ല", എന്നും എലിസബത്ത് പറയുന്നു.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ