അശോക് സെല്‍വന്‍ നായകന്‍; 'എമക്ക് തൊഴില്‍ റൊമാന്‍സ്' ടീസര്‍

Published : Apr 25, 2024, 02:10 PM IST
അശോക് സെല്‍വന്‍ നായകന്‍; 'എമക്ക് തൊഴില്‍ റൊമാന്‍സ്' ടീസര്‍

Synopsis

ഉര്‍വ്വശിയും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്

അശോക് സെല്‍വനെ നായകനാക്കി നവാഗതനായ ബാലാജി കേശവന്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്ന എമക്ക് തൊഴില്‍ റൊമാന്‍സ് എന്ന ചിത്രത്തിന്‍റെ ടീസര്‍ പുറത്തെത്തി. റൊമാന്‍റിക് കോമഡി വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ അവന്തിക മിശ്രയാണ് നായിക. 1.23 മിനിറ്റ് ദൈര്‍ഘ്യമുള്ള ടീസറിലൂടെ ചിത്രത്തിന്‍റെ പ്ലോട്ടിനെക്കുറിച്ചുള്ള സൂചന രസകരമായി നല്‍കുന്നുണ്ട് സംവിധായകന്‍. നിരവധി സ്ത്രീകളോട് പ്രണയം തോന്നുന്ന അശോക് സെല്‍വന്‍റെ നായക കഥാപാത്രത്തെ ടീസറില്‍ കാണാം.

ഉര്‍വ്വശിയും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. ഇത് നായകന്‍റെ അമ്മവേഷമായിരിക്കുമെന്നാണ് ടീസര്‍ നല്‍കുന്ന സൂചന. അഴകം പെരുമാള്‍, ഭഗവതി പെരുമാള്‍, എം എസ് ഭാസ്കര്‍, വിജയ് വരദരാജ്, ബദവ ഗോപി തുടങ്ങിയവര്‍ മറ്റ് ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. തെലുങ്ക് ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയിട്ടുള്ള അവന്തിക മിശ്രയുടെ തമിഴ് അരങ്ങേറ്റം എന്ന സൊല്ല പോഗിറൈ എന്ന ചിത്രത്തിലൂടെ ആയിരുന്നു. ഡി ബ്ലോക്ക് എന്ന ചിത്രത്തിലും അവന്തിക അഭിനയിച്ചിട്ടുണ്ട്. നിവാസ് കെ പ്രസന്നയാണ് എമക്ക് തൊഴില്‍ റൊമാന്‍സിന്‍റെ സംഗീത സംവിധാനം.

ഗണേഷ് ചന്ദ്രയാണ് ഛായാഗ്രഹണം. എഡിറ്റിംഗ് ജെറോം അലന്‍. എം തിരുമലൈ ക്രിയേഷന്‍സ് ആണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. ചിത്രീകരണം ഇതിനകം പൂര്‍ത്തിയായിട്ടുള്ള ചിത്രം നിലവില്‍ പോസ്റ്റ് പ്രൊഡക്ഷന്‍ ഘട്ടത്തിലാണ്. 

ALSO READ : നിര്‍മ്മാണം ശിവകാര്‍ത്തികേയന്‍; 'കുരങ്ങ് പെഡല്‍' തിയറ്ററുകളിലേക്ക്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'മമ്മൂട്ടിക്ക് എന്നെ ഇഷ്ട്ടമല്ല, എന്താന്ന് അറിയില്ലെ'ന്ന് അന്ന് ​ഗണേഷ് കുമാർ; കാരണം പറഞ്ഞ് നിർമാതാവ്
ചെക്കന് 100 ഏക്കർ സ്ഥലം വേണം ! പാചകം, അലക്ക്, തേപ്പ് അറിയണം; ഭാവി വരനെ കുറിച്ച് ദുൽഖറിന്റെ നായിക