നിര്‍മ്മാണം ശിവകാര്‍ത്തികേയന്‍; 'കുരങ്ങ് പെഡല്‍' തിയറ്ററുകളിലേക്ക്

Published : Apr 25, 2024, 12:25 PM IST
നിര്‍മ്മാണം ശിവകാര്‍ത്തികേയന്‍; 'കുരങ്ങ് പെഡല്‍' തിയറ്ററുകളിലേക്ക്

Synopsis

രാസി അഴകപ്പന്‍റെ ചെറുകഥയെ ആസ്പദമാക്കുന്ന ചിത്രം

കാളി വെങ്കട് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന തമിഴ് ചിത്രം കുരങ്ങ് പെഡല്‍ തിയറ്ററുകളിലേക്ക്. രാസി അഴകപ്പന്‍റെ ചെറുകഥയെ ആസ്പദമാക്കി ചിത്രം സംവിധാനം ചെയ്യുന്നത് കമല കണ്ണനാണ്. ശിവകാര്‍ത്തികേയന്‍ പ്രൊഡക്ഷന്‍സ് സഹനിര്‍മ്മാതാക്കളാവുന്ന ചിത്രം മെയ് 3 ന് തിയറ്ററുകളിലെത്തും.

മാരിയപ്പനും അച്ഛനും തമ്മിലുള്ള ഇഴയടുപ്പമുള്ള ബന്ധത്തിന്‍റെ കഥയാണ് കുരങ്ങ് പെ‍ഡല്‍ പറയുന്നത്. സൈക്ലിംഗില്‍ മുന്നേറണമെന്ന് ഏറെ ആഗ്രഹിക്കുന്ന ആളാണ് മാരിയപ്പന്‍. മാരിയപ്പന്‍റെ അച്ഛനെയാണ് ചിത്രത്തില്‍ കാളി വെങ്കട് അവതരിപ്പിക്കുന്നത്. സന്തോഷ് വേലുമുരുകന്‍, വി ആര്‍ രാഘവന്‍, എം ജ്ഞാനശേഖര്‍, രതീഷ്, സായ് ഗണേഷ് തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പ്രസന്ന ബാലചന്ദറും ജെന്‍സണ്‍ ദിവാകറും ഈ ചിത്രത്തിന്‍റെ ഭാഗമാണ്. ഒരു സ്വപ്നത്തിന് പിന്നാലെ പോകുന്ന വ്യക്തിയും കുടുംബത്തിന്‍റെ ഇടപെടലുമാണ് ചിത്രത്തിന്‍റെ പ്രമേയം. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

ALSO READ : വിക്രം ഇനി 'വീര ധീര ശൂരന്‍'; ചിത്രീകരണത്തിന് ആരംഭം

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'ധീര'ത്തിന് ജിസിസിയില്‍ സെന്‍സര്‍ വിലക്ക്; നിരാശ പങ്കുവച്ച് ഇന്ദ്രജിത്ത്
ഇത് പടയപ്പയുടെ തിരിച്ചുവരവ്; റീ റിലീസ് ട്രെയ്‌ലർ പുറത്ത്