പോസ്റ്ററിൽ പിന്‍തിരിഞ്ഞ് നില്‍ക്കുന്നത് ആര്? ആ ഡ്രാഗണ്‍ 'യാക്കൂസ ഗ്യാങ്ങി'ന്‍റെ സൂചനയോ? ചോദ്യങ്ങളുമായി ആരാധകർ

Published : Nov 01, 2024, 11:12 AM ISTUpdated : Nov 01, 2024, 02:18 PM IST
പോസ്റ്ററിൽ പിന്‍തിരിഞ്ഞ് നില്‍ക്കുന്നത് ആര്? ആ ഡ്രാഗണ്‍ 'യാക്കൂസ ഗ്യാങ്ങി'ന്‍റെ സൂചനയോ? ചോദ്യങ്ങളുമായി ആരാധകർ

Synopsis

ലൂസിഫറിന്‍റെ രണ്ടാം ഭാഗം തിയറ്ററുകളിലെത്തുക അടുത്ത വര്‍ഷം മാര്‍ച്ച് 27 ന്

മലയാള സിനിമ ഏറ്റവുമധികം കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന എമ്പുരാന്‍. ലൂസിഫറിന്‍റെ രണ്ടാം ഭാഗമായ ചിത്രത്തിന്‍റെ റിലീസ് തീയതി കേരളപ്പിറവി ദിനമായ ഇന്നാണ് അണിയറക്കാര്‍ പ്രഖ്യാപിച്ചത്. 2025 മാര്‍ച്ച് 27 നാണ് അഞ്ച് ഭാഷകളിലായി ചിത്രം ആഗോള തലത്തില്‍ റിലീസ് ചെയ്യുക. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം എത്തും. ഇപ്പോഴിതാ റിലീസ് ഡേറ്റ് പ്രഖ്യാപനത്തോടനുബന്ധിച്ച് പുറത്തുവിട്ട പോസ്റ്ററിനെക്കുറിച്ചാണ് സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ക്കിടയില്‍ പ്രധാന ചര്‍ച്ച.

ഏറെ നിഗൂഢതകള്‍ ഒളിപ്പിച്ചുവച്ചിരിക്കുന്ന പോസ്റ്ററില്‍ പിന്തിരിഞ്ഞ് നില്‍ക്കുന്ന ഒരാളുടെ രൂപമാണ് പ്രധാനമായും ഉള്ളത്. എന്നാല്‍ ഇത് ആരെന്ന് വ്യക്തമല്ല. വെള്ള നിറത്തിലുള്ള ഷര്‍ട്ട് ധരിച്ചിരിക്കുന്നയാള്‍ മുടി പറ്റെ വെട്ടിയിട്ടുമുണ്ട്. സൂക്ഷിച്ച് നോക്കിയാല്‍ ഇയാള്‍ക്ക് വലതുഭാഗത്തായി മോഹന്‍ലാലിന്‍റെ മുഖവും കാണാം. പിന്‍തിരിഞ്ഞ് നില്‍ക്കുന്നത് ഏത് നടനാണ് എന്നതിനെച്ചൊല്ലിയാണ് ആരാധകര്‍ക്കിടയിലെ പ്രധാന ചര്‍ച്ച. ഫഹദ്, സൂര്യ, രാഘവ ലോറന്‍സ്, പ്രണവ് മോഹന്‍ലാല്‍ എന്നിങ്ങനെ നീളുന്നു ആരാധകരുടെ പ്രവചനം. 

അതേസമയം ഇത് മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന സ്റ്റീഫന്‍ നെടുമ്പള്ളിയുടെ ചെറുപ്പകാലമായിരിക്കാം എന്ന് പറയുന്നവരുമുണ്ട്. അതേസമയം പോസ്റ്ററിലെ വ്യക്തിയുടെ ഷര്‍ട്ടിന് പിന്നില്‍ ആലേഖനം ചെയ്യപ്പെട്ടിരിക്കുന്ന വ്യാളിയുടെ ചിഹ്നത്തെച്ചൊല്ലിയും ഫാന്‍ തിയറികള്‍ പ്രചരിച്ചുതുടങ്ങിയിട്ടുണ്ട്. ജപ്പാനിലെ ക്രൈം സിന്‍ഡിക്കേറ്റ് ആയ യാക്കൂസ ഗ്യാങിനെ സൂചിപ്പിക്കുന്നതാണ് വ്യാളിയുടെ ചിഹ്നമെന്നാണ് വ്യാഖ്യാനം. ഒരുപക്ഷേ ചിത്രത്തില്‍ ഖുറേഷി അബ്രാമുമായി ഏറ്റുമുട്ടുന്ന പ്രതിയോഗി യാക്കൂസ ഗ്യാങിലുള്ള ഒരാള്‍ ആയിരിക്കാമെന്നും ആരാധകര്‍ കണക്കുകൂട്ടുന്നു. കൊറിയന്‍ ലാലേട്ടനെന്ന് മലയാളികള്‍ വിളിക്കുന്ന സൗത്ത് കൊറിയന്‍ നടന്‍ ഡോണ്‍ ലീ ചിത്രത്തില്‍ എത്തിയേക്കുമെന്ന് നേരത്തെ അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. ഈ പോസ്റ്ററിന് പിന്നാലെ അത്തരം ചര്‍ച്ചകള്‍ വീണ്ടും സജീവമായിട്ടുണ്ട്. 

ALSO READ : മലയാളത്തിലെ ദീപാവലി റിലീസ്; 'ഓശാന' പ്രദര്‍ശനം ആരംഭിക്കുന്നു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV
click me!

Recommended Stories

'12 വയസില്‍ കണ്ട പയ്യനല്ല ഞാൻ, മീനാക്ഷി യുകെയിൽ സെറ്റിൽഡ്'; വിശേഷം പറഞ്ഞ് 'തട്ടീം മുട്ടീം' നടൻ
കണ്‍ട്രി ഫോക്കസ് വിഭാഗത്തില്‍ അഞ്ച് വിയറ്റ്‌നാം ചിത്രങ്ങള്‍