എമ്പുരാന്‍ ഒടിടിയില്‍ എത്തുമ്പോള്‍ ഫുള്‍ കട്ടോ, റീ എഡിറ്റ് പതിപ്പോ?: എഡിറ്റര്‍ പറയുന്നു

Published : Apr 16, 2025, 10:32 AM IST
എമ്പുരാന്‍ ഒടിടിയില്‍ എത്തുമ്പോള്‍  ഫുള്‍ കട്ടോ, റീ എഡിറ്റ് പതിപ്പോ?: എഡിറ്റര്‍ പറയുന്നു

Synopsis

മലയാളത്തിലെ വമ്പന്‍ ഹിറ്റ് ചിത്രം എമ്പുരാന്‍റെ റീ-എഡിറ്റ് ചെയ്ത പതിപ്പാണ് ഒടിടിയില്‍ റിലീസ് ചെയ്യുക. ചിത്രത്തിന്‍റെ എഡിറ്റര്‍ അഖിലേഷ് മോഹനാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.

കൊച്ചി: മലയാളത്തിലെ വലിയ ഹിറ്റായി മാറിയ ചിത്രമാണ് മോഹന്‍ലാല്‍ നായകനായ എമ്പുരാന്‍. മാര്‍ച്ച് 27ന് ഇറങ്ങിയ ചിത്രം അതിന്‍റെ തീയറ്റര്‍ റണ്‍ ഏതാണ്ട് പൂര്‍ത്തിയാക്കിയിരിക്കുകയാണ്. 250 കോടിയിലേറെയാണ് ചിത്രം തീയറ്ററുകളില്‍ നിന്നും ഗ്രോസ് കളക്ഷന്‍ നേടിയത്. മലയാളത്തില്‍ ആദ്യമായി 100 കോടി ഷെയര്‍ നേടിയ ചിത്രവും എമ്പുരാനാണ്. 

ചിത്രം ഇറങ്ങിയ സമയത്ത് അതിലെ ഉള്ളടക്കം വിവാദമായിരുന്നു. ചിത്രത്തിനെതിരെ ഒരു വിഭാഗം നടത്തിയ എതിര്‍പ്പ് ശക്തമായതിന് പിന്നാലെ ചിത്രത്തിന്‍റെ നിര്‍മ്മാതാക്കള്‍ തന്‍റെ ചിത്രം റീ എഡിറ്റ് ചെയ്തിരുന്നു. 22 ഓളം മാറ്റങ്ങള്‍ ചിത്രത്തില്‍ വരുത്തിയെന്നാണ് വിവരം. ചിത്രത്തിലെ വില്ലന്‍റെ പേര് അടക്കം മാറ്റിയിരുന്നു. 

അതേ സമയം ചിത്രത്തിന്‍റെ ഒടിടി റിലീസ് സംബന്ധിച്ച ഒരു വിവരം ശ്രദ്ധേയമാകുകയാണ്. എമ്പുരാന്‍ ഒടിടി പ്രദര്‍ശനം എവിടെയാണ് എന്നത് ഇതുവരെ വ്യക്തമായില്ലെങ്കിലും. റീ എഡിറ്റ് ചെയ്ത പതിപ്പ് ആയിരിക്കും ഒടിടിയില്‍ എത്തുക എന്ന സ്ഥിരീകരണമാണ് ചിത്രത്തിന്‍റെ എഡിറ്റര്‍ അഖിലേഷ് മോഹന്‍ സ്ഥിരീകരിക്കുന്നത്. 

ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് എഡിറ്റര്‍ ഇത് പറഞ്ഞത്. റീ എഡിറ്റിനെക്കുറിച്ച് താന്‍ സിനിമ റിലീസിന് ശേഷമാണ് അറിഞ്ഞത്. ചെറിയ ഭാഗങ്ങളാണ് മാറ്റിയതെങ്കിലും ഒരു ചിത്രം ആദ്യം മുതല്‍ ചെയ്യുന്ന രീതിയിലുള്ള പണി ആവശ്യമായിരുന്നു. എല്ലാ ഭാഷകളിലും ചെയ്യേണ്ടതാണല്ലോ. 

ഒരു വര്‍ഷത്തോളം നീണ്ട യാത്രയാണ് എമ്പുരാനൊപ്പം അതിനാല്‍ തന്നെ ഇത്തരം ഒരു റീ എഡിറ്റ് വേണ്ടി വരും എന്നൊന്നും ഒരിക്കലും ചിന്തിച്ചിട്ടില്ല. എത്രത്തോളം നന്നാക്കാം എന്നാണ് അന്ന് ചിന്തിച്ചത്. ഇപ്പോള്‍ റീ എഡിറ്റ് ചെയ്തതിനെക്കുറിച്ച് ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നതില്‍ കാര്യമില്ല. 

റീ എഡിറ്റ് ചെയ്താലും ആ ചിത്രത്തെ നിലനിര്‍ത്താന്‍ സാധിച്ചു എന്നതാണല്ലോ കാര്യം. ആ സിനിമ എല്ലാവരിലും എത്തണം എന്നതിന് വേണ്ടി ചില ക്ലിയറുകള്‍ ആവശ്യമാണ് അതാണ് ചെയ്തത്. ഇത്തരം സംഭവങ്ങള്‍ എല്ലാം മാര്‍ക്കറ്റിംഗ് തന്ത്രം എന്ന് പറയുന്നവരോട് ഇത്രയും പണം മുടക്കി ഇത്തരം കാര്യങ്ങള്‍ ചെയ്യുമോ എന്നാണ് ചോദിക്കുന്നത്- അഖിലേഷ് മോഹന്‍ അഭിമുഖത്തില്‍ പറഞ്ഞു.

കളക്ഷനില്‍ വീണ്ടും കുതിക്കുമോ? 55 സ്ക്രീനുകളില്‍ ഇന്ന് മുതല്‍; 'എമ്പുരാന്' വീണ്ടും വിദേശ റിലീസ്

എമ്പുരാനേ..ഇതെങ്ങോട്ടാ ? ഇന്നലെ മലയാളത്തിന് 50 ലക്ഷം ! ആദ്യവാരം 88 കോടിയെങ്കിൽ രണ്ടാമാഴ്ചയോ ?

PREV
Read more Articles on
click me!

Recommended Stories

'ഈനാശു'വും 'തെരേസ'യും; റേച്ചലിലെ പുതിയ ക്യാരക്ടർ പോസ്റ്ററുകൾ പുറത്ത്
ഇനി പാന്‍ ഇന്ത്യന്‍ നിവിന്‍ പോളി, 'ഫാര്‍മ' 7 ഭാഷകളില്‍; റിലീസ് തീയതി പ്രഖ്യാപിച്ചു