Empuraan : 'എമ്പുരാൻ' തിരക്കഥ പൂര്‍ത്തിയായി, മുരളി ഗോപിയുടെ ഫോട്ടോയ്‍ക്ക് കമന്റുമായി പൃഥിരാജ്

Published : May 26, 2022, 05:52 PM IST
Empuraan : 'എമ്പുരാൻ' തിരക്കഥ പൂര്‍ത്തിയായി, മുരളി ഗോപിയുടെ ഫോട്ടോയ്‍ക്ക് കമന്റുമായി പൃഥിരാജ്

Synopsis

മുരളി ഗോപി പങ്കുവെച്ച ഫോട്ടോയ്‍ക്ക് കമന്റുമായി പൃഥ്വിരാജും (Empuraan).  


പൃഥ്വിരാജ് ആദ്യമായി സംവിധായകനായി എന്ന പ്രത്യേകതയുള്ള ചിത്രമായിരുന്നു 'ലൂസിഫര്‍'. മോഹൻലാല്‍ നായകനായി 'ലൂസിഫര്‍' സിനിമയുടെ രണ്ടാം ഭാഗവും പ്രഖ്യാപിച്ചിരുന്നു. മലയാളത്തില്‍ ആദ്യമായി 200 കോടി ക്ലബിലെത്തിയ 'ലൂസിഫറി'ന്റെ രണ്ടാം ഭാഗം 'എമ്പുരാന്റെ' അപ്‍ഡേറ്റുകള്‍ക്ക് വൻ സ്വീകാര്യതയാണ് പ്രേക്ഷകരില്‍ നിന്ന് ലഭിക്കുന്നത്. ഇപ്പോഴിതാ 'എമ്പുരാൻ' ചിത്രത്തിന്റെ തിരക്കഥ എഴുതി പൂര്‍ത്തിയാക്കിയതായി സൂചിപ്പിച്ചിരിക്കുകയാണ് തിരക്കഥാകൃത്ത് മുരളി ഗോപി (Empuraan).

'എമ്പുരാൻ' തുടങ്ങാൻ തയ്യാറായിരിക്കുന്നു എന്നാണ് മുരളി ഗോപി എഴുതിയിരിക്കുന്നത്. 'L2E The Screenplay' എന്ന് പുറംചട്ടയിൽ കുറിച്ച പുസ്‍തകവും അതിനു മേലൊരു തടിച്ച പേനയും ഉള്‍പ്പെട്ട ഫോട്ടോയാണ് മുരളി ഗോപി പങ്കുവെച്ചിരിക്കുന്നത്. സംവിധായകൻ പൃഥ്വിരാജ് മുരളി ഗോപിയുടെ ഫോട്ടോയ്‍ക്ക് കമന്റുമായി എത്തിയിട്ടുണ്ട്.  കലാപമുയരുമ്പോൾ, ഇരുൾ വീഴുമ്പോൾ.. എല്ലാം നേരെയാക്കാൻ അവൻ മടങ്ങിവരും. പിശാചിന്റെ നിയമം!' എന്നാണ് പൃഥ്വിരാജ് കമന്റ് ചെയ്‍തിരിക്കുന്നത്.

ഷൂട്ടിങ് ഈ വര്‍ഷം ആരംഭിക്കാന്‍ സാധ്യതയില്ലെന്നും 2023 ആദ്യമാകും ഷൂട്ടിങ് ആരംഭിക്കാന്‍ കഴിയുകയെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പൃഥ്വിരാജ്  നേരത്തെ പറഞ്ഞിരുന്നു. 'ലൂസിഫറി'നേക്കാള്‍ വലിയ കാന്‍വാസ് ആവശ്യം വേണ്ട ചിത്രമാണ് 'എമ്പുരാൻ'. ആദ്യഭാഗം വിജയിച്ചതുകൊണ്ടാണ് രണ്ടാംഭാഗം ആലോചിക്കാന്‍ പറ്റുന്നതെന്നും പ്രഖ്യാപനവേളയില്‍ പൃഥ്വിരാജ് പറഞ്ഞിരുന്നു. 'ലൂസിഫറി'ന്‍റെ മുഴുവന്‍ കഥയും പറയണമെങ്കില്‍ മൂന്ന് സിനിമകള്‍ വേണ്ടിവരുമെന്ന് ആദ്യമേ തങ്ങള്‍ക്ക് അറിയാമായിരുന്നുവെന്നും പൃഥ്വിരാജ് പറഞ്ഞിരുന്നു.

'എമ്പുരാനില്‍' ദുല്‍ഖറും ഉണ്ടാകുമെന്ന് വാര്‍ത്തകള്‍ വരുന്നുണ്ടല്ലോ അതില്‍ എന്തെങ്കിലും സത്യമുണ്ടോ എന്ന ചോദ്യത്തിന് അത് 'എമ്പുരാന്‍ ഇറങ്ങുമ്പോള്‍ കാണാമല്ലോ എന്നായിരുന്നു പൃഥ്വിരാജിന്റെ മറുപടി. എന്തായാലും എമ്പുരാൻ സിനിമയുടെ കുറിച്ചുള്ള ചര്‍ച്ചകള്‍ വീണ്ടും സജീവമാകുകയാണ്. തിരക്കഥ പൂര്‍ത്തിയായതിനാല്‍ ഇനി ആരൊക്കെയാകും ചിത്രത്തിലെന്ന് അറിയാനായിരിക്കും ആകാംക്ഷ. 'അബ്രാം ഖുറേഷി' എന്ന കഥാപാത്രത്തിന്റെ തുടര്‍ച്ചയായിരിക്കുമോ 'എമ്പുരാൻ' എന്നൊക്കെ അറിയാൻ ഇനിയും കാത്തിരിക്കണം.

Read More : കിടിലൻ ലുക്കില്‍ ഹൃത്വിക് റോഷൻ, ഫോട്ടോ ഏറ്റെടുത്ത് ആരാധകര്‍

ബോളിവുഡില്‍ ഏറ്റവും ആരാധകരുള്ള താരങ്ങളില്‍ ഒരാളാണ് ഹൃത്വിക് റോഷൻ. ഹൃത്വിക് റോഷന്റെ ലുക്കിനെ കുറിച്ചും ആരാധകര്‍ ചര്‍ച്ച ചെയ്യാറുണ്ട്. ഹൃത്വിക് റോഷന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപ്പോഴിതാ ഹൃത്വിക് റോഷൻ പങ്കുവെച്ച പുതിയ ഫോട്ടോയാണ് ചര്‍ച്ചയാകുന്നത് (Hrithik Roshan).

താടി വെച്ച ലുക്കിലാണ് ഹൃത്വിക് റോഷനെ ഫോട്ടോയില്‍ കാണുന്നത്. കിടിലൻ ലുക്കാണെന്നാണ് ആരാധകര്‍ ഫോട്ടോയ്‍ക്ക് കമന്റുകള്‍ എഴുതുന്നത്. എന്തായാലും ഹൃത്വിക് റോഷന്റെ ഫോട്ടോ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. ഹൃത്വിക്കിന്റേതായി 'ഫൈറ്റര്‍' എന്ന ചിത്രമാണ് ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നത്.

വൈകോം 18 സ്റ്റുഡിയോസ്, മംമ്‍ത ആനന്ദ്, രാമണ്‍, ചിബ്ബ്, അങ്കു പാണ്ഡെ എന്നിവരാണ് 'ഫൈറ്റര്‍' നിര്‍മിക്കുന്നത്. ലോകമെമ്പാടുമുള്ള പ്രേക്ഷകരെ മുന്നില്‍ക്കണ്ടുള്ള ബോളിവുഡ് ചിത്രമായിരിക്കും ഫൈറ്റര്‍. ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിട്ടുണ്ട്. 2023 റിപ്പബ്ലിക് ദിനത്തില്‍ ചിത്രം റിലീസ് ചെയ്യുമെന്നാണ് പ്രഖ്യാപിച്ചിട്ടുള്ളത്.

സിദ്ദാര്‍ഥ് ആനന്ദ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. 'വാര്‍' എന്ന ചിത്രത്തിന് ശേഷം സിദ്ധാര്‍ഥ് ആനന്ദും ഹൃത്വിക് റോഷനും ഒന്നിക്കുകയാണ് 'ഫൈറ്ററി'ലൂടെ. 'വാര്‍' എന്ന ചിത്രം വൻ വിജയമായി മാറുകയും ചെയ്‍തിരുന്നു. ഹൃത്വിക് റോഷന്റേതായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയതും 'വാര്‍' ആയിരുന്നു.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'തെരേസ സാമുവല്‍'; 'വലതുവശത്തെ കള്ളനി'ലൂടെ ലെനയുടെ തിരിച്ചുവരവ്
ഒറ്റ കട്ട് ഇല്ല! ക്ലീൻ യു സർട്ടിഫിക്കറ്റുമായി 'മാജിക് മഷ്റൂംസ്' 23 ന് തിയറ്ററുകളിൽ