Enemy OTT Release : പോരടിക്കാന്‍ വിശാല്‍, ആര്യ; എനിമി ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ചു

Published : Feb 10, 2022, 12:48 PM IST
Enemy OTT Release : പോരടിക്കാന്‍ വിശാല്‍, ആര്യ; എനിമി ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ചു

Synopsis

ദീപാവലി റിലീസ് ആയി തിയറ്ററുകളില്‍ എത്തിയ ചിത്രം

വിശാല്‍ (Vishal), ആര്യ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ആനന്ദ് ശങ്കര്‍ സംവിധാനം ചെയ്‍ത തമിഴ് ആക്ഷന്‍ ത്രില്ലര്‍ ചിത്രം എനിമിയുടെ (Enemy) ഒടിടി റിലീസ് (OTT Release) തീയതി പ്രഖ്യാപിച്ചു. പ്രമുഖ ഒടിടി പ്ലാറ്റ്ഫോം ആയ സോണി ലിവിലൂടെ (Sony Liv) ഫെബ്രുവര് 18നാണ് ചിത്രത്തിന്‍റെ സ്ട്രീമിംഗ് ആരംഭിക്കുക. ദീപാവലി റിലീസ് ആയി നവംബര്‍ 4ന് തിയറ്ററുകളില്‍ എത്തിയ ചിത്രമാണിത്.

പ്രകാശ് രാജ്, തമ്പി രാമയ്യ, കരുണാകരന്‍, മൃണാലിനീ ദേവി എന്നിവര്‍ക്കൊപ്പം മംമ്ത മോഹന്‍ദാസും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. മിനി സ്റ്റുഡിയോസിന്‍റെ ബാനറില്‍ എസ് വിനോദ്‍കുമാറാണ് നിര്‍മ്മാണം. നേരത്തെ അരിമ നമ്പി, ഇരു മുഗന്‍, നോട്ട എന്നീ ചിത്രങ്ങള്‍ ഒരുക്കി ശ്രദ്ധ നേടിയ സംവിധായകനാണ് ആനന്ദ് ശങ്കര്‍. തമന്‍ എസ് ആണ് എനിമിയിലെ ഗാനങ്ങള്‍ ഒരുക്കിയിരിക്കുന്നത്. പശ്ചാത്തലസംഗീതം സാം സി എസ്. 

ഛായാഗ്രഹണം ആര്‍ ഡി രാജശേഖര്‍, സംഭാഷണം ഷാന്‍ കറുപ്പുസാമി, തിരക്കഥ ആനന്ദ് ശങ്കര്‍, ഷാന്‍ കറുപ്പുസാമി, എസ് രാമകൃഷ്‍ണന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍ ടി രാമലിംഗം, എഡിറ്റിംഗ് റെയ്‍മണ്ട് ഡെറിക് ക്രാസ്റ്റ, നൃത്തസംവിധാനം ബൃന്ദ, സതീഷ് കൃഷ്‍ണന്‍, ആക്ഷന്‍ ഡയറക്ടര്‍ രവി വര്‍മ്മ.

PREV
click me!

Recommended Stories

'ഈനാശു'വും 'തെരേസ'യും; റേച്ചലിലെ പുതിയ ക്യാരക്ടർ പോസ്റ്ററുകൾ പുറത്ത്
ഇനി പാന്‍ ഇന്ത്യന്‍ നിവിന്‍ പോളി, 'ഫാര്‍മ' 7 ഭാഷകളില്‍; റിലീസ് തീയതി പ്രഖ്യാപിച്ചു