
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്ത 'എന്ന് സ്വന്തം പുണ്യാളൻ' എന്ന ചിത്രം മികച്ച പ്രേക്ഷക പ്രതികരണവുമായി രണ്ടാം വാരം തിയറ്ററുകളില്‍ തുടരുന്നു. കോമഡി ഡ്രാമ ഗണത്തില്‍ പെടുന്ന ചിത്രം ജനുവരി 10 നാണ് തിയറ്ററുകളില്‍ എത്തിയത്. മൗത്ത് പബ്ലിസിറ്റിയിലൂടെയാണ് ചിത്രം പ്രേക്ഷകരെ നേടിയത്.
ഒരു യുവ വൈദികൻ അപകടത്തിലായ ഒരു യുവതിയെ രക്ഷികാനായി പള്ളിമേടയിൽ അഭയം കൊടുക്കുകയും എന്നാൽ തുടർന്ന് അവിടെ മോഷ്ടിക്കാനെത്തുന്ന ഒരു കള്ളൻ അത് മുതലെടുക്കാൻ ശ്രമിക്കുകയും ചെയ്യുന്ന ചെറിയൊരു പ്ലോട്ടിൽ നിന്ന് പിന്നീട് മത മൈത്രിയുടെ കഥ പറയുകയാണ് ഈ ചിത്രം. റെണദേവിന്റെ അതിമനോഹരമായ ഛായാഗ്രഹണവും അനീഷ് നാടോടിയുടെ കലാ സംവിധാനവും സാം സി എസിന്റെ പശ്ചാത്തല സംഗീതവും ഈ ചിത്രത്തെ അവിസ്മരണീയമാക്കുന്നു.
ട്രൂത്ത് സീക്കേഴ്സ് പ്രൊഡക്ഷൻ ഹൗസിന്റെ ബാനറിൽ ലിഗോ ജോൺ ആണ് എന്ന് സ്വന്തം പുണ്യാളന്റെ നിർമ്മാണം. കഴിഞ്ഞ 12 വർഷമായി നിരവധി പരസ്യചിത്രങ്ങളിലൂടെയും ഷോർട്ട് ഫിലിമുകളിലൂടെയും കഴിവ് തെളിയിച്ച മഹേഷ് മധു ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഇതുവരെ കാണാത്ത ഗെറ്റപ്പിലാണ് അർജുൻ അശോകനും ബാലുവും അനശ്വര രാജനും ഒരുമിക്കുന്നത്. ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കിയത് സാംജി എം ആന്റണി. രണ്‍ജി പണിക്കർ, ബൈജു, അൽത്താഫ്, അഷ്‌റഫ്, മീനാ രാജ് പള്ളുരുത്തി, വിനീത് വിശ്വം, സിനോജ് വർഗീസ്, സുർജിത് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ. എഡിറ്റിംഗ് സോബിൻ സോമൻ, പ്രൊഡക്ഷൻ കൺട്രോളർ സുരേഷ് മിത്രാകരി, പ്രൊഡക്ഷൻ അസ്സോസിയേറ്റ് ജുബിൻ അലക്‌സാണ്ടർ, സെബിൻ ജരകാടൻ, മാത്യൂസ് പി ജോസഫ്, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ സുനിൽ കാര്യാട്ടുകര.
ALSO READ : കേന്ദ്ര കഥാപാത്രമായി മീനാക്ഷി; 'സൂപ്പര്‍ ജിമ്നി' ട്രെയ്‍ലര്‍ എത്തി
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ