മലയാളത്തിലും തമിഴിലുമായി 'ബമ്പര്‍'; 24 ന് തിയറ്ററുകളില്‍

Published : Jan 21, 2025, 05:45 PM IST
മലയാളത്തിലും തമിഴിലുമായി 'ബമ്പര്‍'; 24 ന് തിയറ്ററുകളില്‍

Synopsis

ഒരു ലോട്ടറി അടിക്കുന്നതിനെത്തുടര്‍ന്നുണ്ടാവുന്ന സംഭവവികാസങ്ങള്‍

മലയാളത്തിലും തമിഴിലുമായി ഒരുങ്ങുന്ന ചിത്രമാണ് ബമ്പർ. നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായ ഈ ചിത്രം ജനുവരി 24 ന് പ്രദർശനത്തിനെത്തും. ചിത്രത്തിന്‍റെ നേരത്തേ പുറത്തെത്തിയ ട്രെയ്‍ലര്‍ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. വേദാ പിക്ച്ചേഴ്സിൻ്റെ ബാനറിൽ എസ്  ത്യാഗരാജൻ നിർമിക്കുന്ന ഈ ചിത്രം എം സെൽവകുമാർ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നു.

തമിഴ്നാട്ടിൽ നിന്നും ശബരിമലയിലെത്തുന്ന ഒരു സ്വാമി ശബരിമലയിൽ വച്ച് ഒരു ലോട്ടറി ടിക്കറ്റ് വാങ്ങുന്നു. ഈ ടിക്കറ്റ് അദ്ദേഹത്തിൽ നിന്നും നഷ്ടമാകുന്നു. അതേ ടിക്കറ്റിന് ബമ്പര്‍ സമ്മാനം അടിക്കുന്നതോടെയുണ്ടാകുന്ന സംഭവവികാസങ്ങളാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. തമിഴ്, മലയാളം ഭാഷകളിലെ താരങ്ങളായ വെട്രി, ശിവാനി, ഹരീഷ് പേരടി, ടിറ്റോ വില്‍സണ്‍, സീമ ജി നായർ എന്നിവരാണ് ഈ ചിത്രത്തിലെ പ്രധാന താരങ്ങൾ.

സംഗീതം ഗോവിന്ദ് വസന്ത, ഛായാഗ്രഹണം വിനോദ് രത്ന സ്വാമി, കോ പ്രൊഡ്യൂസർ രാഘവ രാജ, ആർ സിനിമാസ് ഈ ചിത്രം പ്രദർശനത്തിനെത്തിക്കുന്നു. പിആര്‍ഒ വാഴൂർ ജോസ്.

ALSO READ : 'ദ സീക്രട്ട് ഓഫ് വിമെന്‍' തിയറ്ററുകളിലേക്ക്; റിലീസ് തീയതി പ്രഖ്യാപിച്ചു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV
click me!

Recommended Stories

'അതിലും മനോഹരം ഈ തിരിച്ചുവരവ്'; 'കളങ്കാവലി'നെക്കുറിച്ച് സജിന്‍ ബാബു
20 കോടി ചിലവാക്കി ക്ലൈമാക്സ് രംഗമൊരുക്കി അഭിഷേക് നാമ - വിരാട് കർണ്ണ ചിത്രം നാഗബന്ധം