
തിയറ്ററിൽ മികച്ച പ്രേക്ഷക അഭിപ്രായം നേടി രണ്ടാം വാരത്തിൽ പ്രദർശനം തുടരുകയാണ് അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവർ പ്രധാന വേഷം ചെയ്ത എന്ന് സ്വന്തം പുണ്യാളൻ എന്ന ചിത്രം. ആദ്യദിനം തൊട്ട് കുടുംബ പ്രേക്ഷകർ ഇരുകയ്യും നീട്ടി ചിത്രത്തെ സ്വീകരിച്ചിരുന്നു. അതുതന്നെയാണ് സിനിമയുടെ വിജയവും. റിലീസ് ചെയ്ത് എട്ടാം നാളും പ്രേക്ഷകരുടെ സപ്പോർട്ട് തുടരുകയാണ്. ഇതിനിടെ ചിത്രത്തിന്റെ നിർമ്മാതാവ് ലിഗോ ജോൺ പറഞ്ഞ കാര്യങ്ങൾ ശ്രദ്ധനേടുകയാണ്.
"സകുടുംബം സന്തോഷത്തോടെ ആസ്വദിക്കാൻ ഒരു സിനിമ, അതായിരുന്നു ഞങ്ങളുടെ Promise. എല്ലാവരും ഒരുമിച്ചു അതേറ്റു പറയുമ്പോൾ സന്തോഷമുണ്ട്. തീയറ്ററുകളിൽ നിന്നാകന്നു നിന്ന കുടുംബ പ്രേക്ഷകരെ വീണ്ടും എത്തിക്കാനാകുന്നതിൽ ഞങ്ങൾക്ക് അഭിമാനമുണ്ട്. Word of mouth എന്നതിനേക്കാൾ വലിയ ഒരു പ്രൊമോഷനും ഇല്ല എന്ന് ഒരിക്കൽ കൂടി തെളിയിച്ചതിനു. ഒരു പാട് നന്ദി", എന്നാണ് ലിഗോ ജോൺ കുറിച്ചത്.
ട്രൂത്ത് സീക്കേഴ്സ് പ്രൊഡക്ഷൻസ് ഹൗസിന്റെ ബാനറിൽ ലിഗോ ജോൺ ആണ് ചിത്രത്തിൻ്റെ നിർമ്മാണം നിർവഹിച്ചിരിക്കുന്നത്. മലയാളത്തിലും തമിഴിലും ആയി ചിത്രം പ്രദർശനത്തിനെത്തിയിരുന്നു. വ്യത്യസ്തമായ മേക്കോവറിലാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ അവതരിപ്പിച്ചിരിക്കുന്നത്. ഇവർ മൂന്നു പേരും ആദ്യമായി ഒരുമിച്ചെത്തുന്ന ചിത്രം കൂടിയാണ് "എന്ന് സ്വന്തം പുണ്യാളൻ".
നവാഗതനായ മഹേഷ് മധു സംവിധാനം ചെയ്ത ചിത്രത്തിൽ രഞ്ജി പണിക്കർ, ബൈജു, അൽത്താഫ്, അഷ്‌റഫ്, മീനാ രാജ് പള്ളുരുത്തി, വിനീത് വിശ്വം, സിനോജ് വർഗീസ്, സുർജിത് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ. ചിത്രത്തിന്റെ കഥയും തിരക്കഥയും രചിച്ചത് സാംജി എം ആന്റണിയാണ്.
വീണ്ടും ബേസിൽ ജോസഫ്; ജ്യോതിഷ് ശങ്കറിന്റെ 'പൊൻമാൻ' ജനുവരി 30ന് തിയറ്ററുകളിൽ
എക്സികുട്ടിവ് പ്രൊഡ്യൂസർ : ജോഷി തോമസ് പള്ളിക്കൽ, ഛായാഗ്രഹണം : റെണദീവ്, സംഗീതം: സാം സി എസ്, എഡിറ്റർ : സോബിൻ സോമൻ, പ്രൊഡക്ഷൻ കൺട്രോളർ : സുരേഷ് മിത്രാകരി, പ്രൊഡക്ഷൻ അസ്സോസിയേറ്റ് : ജുബിൻ അലക്‌സാണ്ടർ, സെബിൻ ജരകാടൻ, മാത്യൂസ് പി ജോസഫ്, പ്രൊഡക്ഷൻ ഡിസൈനർ: അനീസ് നാടോടി, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ: സുനിൽ കാര്യാട്ടുകര, വസ്ത്രാലങ്കാരം : ധന്യാ ബാലകൃഷ്ണൻ, ആർട്ട് ഡയറക്ടർ : അപ്പു മാരായി, സൗണ്ട് ഡിസൈൻ : അരുൺ എസ് മണി, സൗണ്ട് മിക്സിങ് : കണ്ണൻ ഗണപത്, കാസ്റ്റിങ് ഡയറക്റ്റർ : വിമൽ രാജ് എസ്, വി എഫ് എക്സ് : ഡിജിബ്രിക്ക്സ്, ലിറിക്‌സ് : വിനായക് ശശി കുമാർ, കളറിസ്റ്റ് : രമേഷ് സി പി, ആക്ഷൻ ഡയറക്ടർ : ഫീനിക്സ് പ്രഭു, മേക്കപ്പ് : ജയൻ പൂങ്കുളം, അസ്സോസിയേറ്റ് ഡയറക്ടർ : സാൻവിൻ സന്തോഷ്, ഫിനാൻസ് കൺട്രോളർ : ആശിഷ് കെ എസ്, സ്റ്റിൽസ്: ജെഫിൻ ബിജോയ്, പബ്ലിസിറ്റി ഡിസൈൻസ് : യെല്ലോ ടൂത്ത്,ഡിസൈൻ : സീറോ ഉണ്ണി, മാർക്കറ്റിംഗ് കൺസൾട്ടന്റ്: അനന്തകൃഷ്ണൻ.പി.ആർ, പിആർഓ: ശബരി.
ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം..