ക്രിഷ് 4 വരും; പക്ഷെ സംവിധായകനായി ഹൃത്വിക് റോഷന്‍റെ പിതാവ് ഉണ്ടാകില്ല

Published : Nov 19, 2024, 07:00 PM IST
ക്രിഷ് 4 വരും; പക്ഷെ സംവിധായകനായി ഹൃത്വിക് റോഷന്‍റെ പിതാവ് ഉണ്ടാകില്ല

Synopsis

പ്രശസ്ത സംവിധായകൻ രാകേഷ് റോഷൻ ഇനി സിനിമകൾ സംവിധാനം ചെയ്യില്ലെന്ന് പ്രഖ്യാപിച്ചു. 

മുംബൈ: ഇനി മുതല്‍ സിനിമകള്‍ സംവിധാനം ചെയ്യില്ലെന്ന് പ്രശസ്ത സംവിധായകൻ രാകേഷ് റോഷൻ.  ബോളിവുഡ് ഹംഗാമയ്ക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇത് വ്യക്തമാക്കിയത്. എന്നാല്‍ ഫിലിംക്രാഫ്റ്റ് പ്രൊഡക്ഷൻസിന്‍റെ ബാനറിൽ മകൻ ഹൃത്വിക് റോഷൻ നായകനാകുന്ന സൂപ്പർഹീറോ ചിത്രം ക്രിഷ് 4 നിർമ്മിക്കുമെന്നും എന്നാല്‍ അത് സംവിധാനം ചെയ്യില്ലെന്നും രാകേഷ് പറഞ്ഞു. 

“ഇനി ഞാൻ സിനിമ സംവിധാനം ചെയ്യുമെന്ന് തോന്നുന്നില്ല. എന്നാൽ ഞാൻ തീർച്ചയായും ക്രിഷ് 4 ഉടൻ പ്രഖ്യാപിക്കും ”രാകേഷ് സ്ഥിരീകരിച്ചു. ഈ വർഷമാദ്യം, ഹൃത്വിക്കിന്‍റെ ബാംഗ് ബാംഗ്, വാർ, ഫൈറ്റർ എന്നിവയുടെ സംവിധായകൻ സിദ്ധാർത്ഥ് ആനന്ദ് തന്‍റെ എക്‌സ് ഹാൻഡിൽ "അയാൾ തിരിച്ചു വരുന്നു" എന്ന അടിക്കുറിപ്പോടെ ക്രിഷ് വേഷത്തിൽ നിൽക്കുന്ന ഹൃത്വിക്കിന്‍റെ വേഷം റീപോസ്റ്റ് ചെയ്തിരുന്നു. രാകേഷ് റോഷനിൽ നിന്ന് ക്രിഷ് ഫ്രാഞ്ചൈസിയിലെ സംവിധായക കസേര സിദ്ധാർത്ഥ് ആനന്ദ് ഏറ്റെടുക്കും എന്ന രീതിയില്‍ വാര്‍ത്തകള്‍ വന്നിരുന്നു. 

2003-ൽ കോയി മിൽ ഗയ എന്ന സയൻസ് ഫിക്ഷൻ ചിത്രത്തിലൂടെയാണ് രാകേഷ് റോഷന്‍റെ ക്രിഷ് ഫ്രാഞ്ചൈസി ആരംഭിച്ചത്. പിന്നീട് 2006-ൽ ക്രിഷിനൊപ്പം ഒരു സൂപ്പർഹീറോ ഫ്രാഞ്ചൈസിയാക്കി ഇത് മാറ്റി. 2013-ൽ ക്രിഷ് 3 എന്ന ചിത്രത്തിലൂടെ ഹൃത്വിക് രോഹിതിനെയും അദ്ദേഹത്തിന്‍റെ മകൻ കൃഷ്ണയെയും വീണ്ടും അവതരിപ്പിച്ചു.

കോയി മിൽ ഗയയിൽ ഹൃത്വിക്കിന്‍റെ നായികയായി പ്രീതി സിൻ്റ അഭിനയിച്ചപ്പോൾ,  ക്രിഷ് ചിത്രങ്ങളില്‍ പ്രിയങ്ക നായികയായി. ആദ്യ രണ്ട് ഭാഗങ്ങളിൽ രേഖയും രണ്ടാം ഭാഗത്തിൽ നസീറുദ്ദീൻ ഷാ, വിവേക് ​​ഒബ്‌റോയ്, കങ്കണ റണാവത്ത് എന്നിവരും ഫ്രാഞ്ചൈസിയിൽ അഭിനയിച്ചിട്ടുണ്ട്.

അതേ സമയം രാകേഷ് റോഷന്‍ സംവിധാനം ചെയ്ത് നിര്‍മ്മിച്ച 'കരണ്‍ അര്‍ജുന്‍' ഈ മാസം 22 ന് വീണ്ടും തീയറ്ററില്‍ എത്തുകയാണ്. ഇതിന്‍റെ പ്രചരാണാര്‍ത്ഥമുള്ള അഭിമുഖത്തിലാണ് രാകേഷ് പുതിയ അപ്ഡേറ്റ് നല്‍കിയത്. 

ഇനി മൂന്ന് ദിവസം മാത്രം; സല്‍മാനും ഷാരൂഖും ആദ്യമായി ഒന്നിച്ച 'കരണ്‍ അര്‍ജുന്‍' തിയറ്ററിലേക്ക്

'അമരന്‍' പോലെ ബോളിവു‍ഡിലും ഒരു ആര്‍മി വീര ഗാഥ : 120 ബഹാദൂറിന്‍റെ ഫസ്റ്റ് ലുക്ക് പുറത്ത്

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'മനുഷ്യര്‍ പരസ്പരം വിശ്വസിക്കുന്നതാണ് ഏറ്റവും വലിയ മതം'; വേര്‍തിരിവുകള്‍ കണ്ടെത്തുന്നത് സ്വാര്‍ഥലാഭത്തിന് വേണ്ടിയെന്ന് മമ്മൂട്ടി
ജനനായകന് ചെക്ക് വച്ച് പരാശക്തി; പിന്നിൽ ഡിഎംകെയെന്ന് ആരോപണം, ശിവകാർത്തിയേകനെതിരെ വിജയ് ആരാധകർ