ഭര്‍ത്താവുമായി ചേര്‍ന്ന് നിര്‍മാതാവാകാൻ ഇഷാ ഡിയോള്‍, സിനിമ പ്രഖ്യാപിച്ചു

Web Desk   | Asianet News
Published : Jul 13, 2021, 10:32 PM IST
ഭര്‍ത്താവുമായി ചേര്‍ന്ന് നിര്‍മാതാവാകാൻ ഇഷാ ഡിയോള്‍, സിനിമ പ്രഖ്യാപിച്ചു

Synopsis

ഹേമമാലിനിയുടെയും ധര്‍മേന്ദ്രയുടെയും മകള്‍ ഇഷാ ഡിയോളും നിര്‍മാതാവാകുന്നു.


ഹേമമാലിനിയുടെയും ധര്‍മേന്ദ്രയുടെയും മകള്‍ ഇഷാ ഡിയോളും നടിയെന്ന നിലയില്‍ ശ്രദ്ധേയായാണ്. നിരവധി ഹിന്ദി ചിത്രങ്ങളില്‍ ഇഷാ ഡിയോള്‍ നായികയായി തിളങ്ങിയിട്ടുണ്ട്.  വെള്ളിത്തിരയില്‍ ഇഷാ ഡിയോള്‍ ഹിറ്റുകളും സ്വന്തമാക്കിയിട്ടുണ്ട്. ഇപോഴിതാ ഇഷാ ഡിയോള്‍ നിര്‍മാതാവ് ആകുന്നുവെന്നതാണ് പുതിയ വാര്‍ത്ത.

ഭരത് ഇഷ ഫിലിംസ് എന്ന പ്രൊഡക്ഷൻ കമ്പനിയാണ് ഇഷാ ഡിയോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഭര്‍ത്താവ് ഭരത് തക്താനിയുമായി ചേര്‍ന്നാണ് നിര്‍മാണ്. ഏക് ദുവാ ആണ് ഇഷാ ദിയോളിന്റെ ആദ്യ നിര്‍മാണ സംരഭം. റാം കമാല്‍ മുഖര്‍ജിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

നടിയെന്ന നിലയിലാണ് ഏക് ദുവായുടെ തിരക്കഥ ആദ്യം എത്തിയതെങ്കിലും താൻ നിര്‍മാതാവാകാൻ തീരുമാനിക്കുകയായിരുന്നു എന്ന് ഇഷാ ഡിയോള്‍ പറയുന്നു.

രുദ്രാ- ദ എഡ്‍ജ് ഓഫ് ഡാര്‍ക്നെസ് എന്ന സീരിസില്‍ അജയ് ദേവ്‍ഗണിന്റെ നായികയായും ഇഷാ ഡിയോള്‍ അഭിനയിക്കുന്നുണ്ട്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

വാമ്പയർ മിത്തോളജിയുമായി അമല പോളിന്റെ 'ഹാഫ്'; പുത്തൻ പോസ്റ്റർ
ചാവേറിന് ശേഷം 'കൊല്ലം കോട്ട കമ്പനി'യുമായി ടിനു പാപ്പച്ചൻ; ഫസ്റ്റ് ലുക്ക് പുറത്ത്