'അത് ലാലങ്കിൾ കരഞ്ഞതല്ല, വിയർപ്പ് തുടച്ചതാണ്'; വൈറൽ വീഡിയോയുടെ സത്യാവസ്ഥ വെളിപ്പെടുത്തി എസ്തർ

Published : Jun 06, 2026, 08:59 AM IST
Esther Anil about Mohanlal

Synopsis

ദൃശ്യം 3 കണ്ട ശേഷം മോഹൻലാൽ കരഞ്ഞുവെന്ന പ്രചാരണങ്ങൾ ശരിയല്ലെന്ന് എസ്തർ അനിൽ. അദ്ദേഹം കരഞ്ഞതല്ല, വിയർപ്പ് തുടച്ചതാകാനാണ് സാധ്യതയെന്ന് ഒപ്പമുണ്ടായിരുന്ന എസ്തർ വെളിപ്പെടുത്തി.

ജീത്തു ജോസഫ്- മോഹൻലാൽ കൂട്ടുകെട്ടിലൊരുങ്ങിയ ദൃശ്യം 3 മികച്ച പ്രേക്ഷക പ്രതികരണങ്ങളോടെ മുന്നേറുകയാണ്. ആഗോള കളക്ഷനാണ് 200 കോടിക്ക് മുകളിലാണ് ചിത്രം നേടിയത്. 'ദൃശ്യം 3 ആദ്യ ഷോ കണ്ടതിന് ശേഷം മോഹൻലാൽ കരയുന്നു' എന്ന തലക്കെട്ടോടെ നിരവധി വീഡിയോകളാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്. നടി എസ്തറും സിനിമ കാണാൻ അന്ന് മോഹൻലാലിന്റെ കൂടെയുണ്ടായിരുന്നു. ഇപ്പോഴിതാ മോഹൻലാൽ കരഞ്ഞതല്ല, വിയർപ്പ് തുടച്ചതാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് എസ്തർ അനിൽ.

"ആരെയും കരയിപ്പിക്കാനും ചിരിപ്പിക്കാനും കഴിയുന്ന ആളാണ് ലാലങ്കിള്‍. അത്രയും ഇന്‍വോള്‍ഡ് ആകുമ്പോള്‍ കണ്ണ് നിറയുന്നത് സ്വാഭാവികമാണ്. എന്റെ കണ്ണ് നിറഞ്ഞു. ആളുകള്‍ അംഗീകരിച്ചെന്നും അവര്‍ക്ക് ഇഷ്ടമായത് കൊണ്ടുമാണ് ഞാന്‍ കരഞ്ഞത്. പക്ഷെ ലാലങ്കിള്‍ കരഞ്ഞുവെന്ന് പറയുന്നതിനെക്കുറിച്ച്, ഞാനിത് പറഞ്ഞാല്‍ തെറ്റാകുമോ ശരിയാകുമോ എന്നറിയില്ല, അദ്ദേഹം കരഞ്ഞതല്ല. വിയര്‍ത്തപ്പോള്‍ കണ്ണ് തുടച്ചതാണെന്നാണ് ഞാന്‍ മനസിലാക്കുന്നത്. അദ്ദേഹത്തോട് ചോദിച്ചാലേ അറിയു." എസ്തർ

"ഞങ്ങള്‍ അടുത്തിരുന്ന് തമാശയൊക്കെ പറയുകയായിരുന്നു. നോക്കൂ മീന, കണ്ണ് നിറഞ്ഞുവെന്നൊക്കെ പറഞ്ഞ് എന്നെ കളിയാക്കിയിരുന്നു. അത്രയേയുള്ളൂ. അദ്ദേഹം ആസ്വദിച്ചുവെന്നത് നേരാണ്. പക്ഷെ ചുറ്റുമുള്ളവര്‍ എങ്ങനെയെടുക്കുന്നുവെന്ന് നോക്കുകയായിരുന്നു അദ്ദേഹം. ഒട്ടും ലൗഡ് ആയിട്ടുള്ള വ്യക്തിയല്ല. അദ്ദേഹം ആളുകള്‍ക്ക് എന്ത് ഫീല്‍ ചെയ്യുന്നുവെന്ന് നിരീക്ഷിക്കുന്നതാണ്. ഞാന്‍ കരഞ്ഞത് എന്തുകൊണ്ടെന്ന്, എന്റെ കണ്ണ് ആയതിനാല്‍ എനിക്ക് പറയാം. ലാലങ്കിളിന്റേത് എനിക്ക് അറിയില്ല" ഷോസ്കേപ് ജേണലിന് നൽകിയ അഭിമുഖത്തിലായിഉർന്നു എസ്തറിന്റെ പ്രതികരണം.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

ഓണം തൂത്തുവാരാൻ ബെത്‌ലഹേം കുടുംബ യൂണിറ്റ്; നിവിൻ പോളി- ഗിരീഷ് എഡി ചിത്രം ഫസ്റ്റ്ലുക്ക് പുറത്ത്
'എന്റെ ഏറ്റവും വലിയ ഇന്ധനം', ഞങ്ങൾ കൂടെയുണ്ടെന്ന് പറഞ്ഞ മനുഷ്യർ; മനംനിറഞ്ഞ് മുരളി കുന്നുംപുറത്ത്